scorecardresearch

'അത്താഴം കഴിച്ചാൽ അരക്കാതം നടക്കണം'; എന്തു കൊണ്ട്

രാത്രി ഭക്ഷണം കഴിച്ച ഉടൻ ഉറങ്ങാൻ വരട്ടെ, അൽപ്പ സമയം നടന്നു നോക്കൂ. അത് ദഹനത്തിനും, ശാരീരിക ആരോഗ്യത്തിനും എങ്ങനെ ഗുണം ചെയ്യുന്നുവെന്ന് അറിഞ്ഞിരിക്കാം

രാത്രി ഭക്ഷണം കഴിച്ച ഉടൻ ഉറങ്ങാൻ വരട്ടെ, അൽപ്പ സമയം നടന്നു നോക്കൂ. അത് ദഹനത്തിനും, ശാരീരിക ആരോഗ്യത്തിനും എങ്ങനെ ഗുണം ചെയ്യുന്നുവെന്ന് അറിഞ്ഞിരിക്കാം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Walking After Dinner FI

അത്താഴം കഴിച്ചതിനു ശേഷം അൽപ്പ സമയം നടക്കുന്നത് ദഹനാരോഗ്യത്തിന് ഗുണകരമാണ് ചിത്രം: ഫ്രീപിക്

രാത്രി ആയാൽ കിടക്കാനുള്ള തിരക്കാവും. കിടക്കുന്നതിനു തൊട്ടു മുമ്പാണോ നിങ്ങൾ ഭക്ഷണം കഴിക്കാറുള്ളത്?. എങ്കിൽ ഓർത്തോളൂ, അത്താഴം കഴിച്ചാൽ അര കാതം എങ്കിലും  നടക്കണം. തലമുറകളായി മലയാളികൾക്ക് സുപരിചിതമായ വെറും ചൊല്ലു മാത്രമല്ല ഇത്. കഴിക്കുന്ന സമയവും, കിടക്കുന്ന സമയവും വളരെ പ്രധാനമാണ്. ഇതിനു പിന്നിലെ യാഥാർത്ഥ്യം എന്തെന്ന് അറിയാം.

Advertisment

രാത്രി ഭക്ഷണത്തിനു ശേഷം വീടിനു മുമ്പിലൂടെ ചെറിയ നടത്തം പാസാക്കിയിരുന്ന തലമുറ നമുക്കുണ്ടായിരുന്നു. വെറുതെ ഒരു നടത്തം എന്നതിലുപരി ആരോഗ്യത്തിലേക്ക് വേരുകളാഴ്ത്തുന്ന ധാരാളം ഗുണങ്ങൾ ഇതിനുണ്ട്. ഭക്ഷണത്തിനു ശേഷമുള്ള ഈ നടത്തം ദഹനവ്യവസ്ഥയെ സ്വാധീനിക്കുന്നു. ദഹനപ്രക്രിയ സുഗമമാക്കുകയും അതിലൂടെ പോഷകങ്ങളുടെ ശരിയായ ആഗിരണം, മൊത്തത്തിലുള്ള ക്ഷേമം എന്നിവ മെച്ചപ്പെടുത്തും.

അത്താഴത്തിനു ശേഷമുള്ള നടത്തം, നേട്ടങ്ങൾ എന്തൊക്കെ?

  • ചെറിയ തോതിലുള്ള വ്യായാമം മനസ്സിനും ശരീരത്തിനും നല്ലതാണ്. ഭക്ഷണം ദഹിപ്പിക്കാനുള്ള സാവകാശം കിട്ടുന്നതിനൊപ്പം വിശ്രമിക്കുന്നതിനായുള്ള തയ്യാറെടുപ്പ് നടത്തുന്നതിന് ശരീരത്തെ സഹായിക്കുന്നു. 
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തി പെട്ടെന്നുണ്ടാകുന്ന ഇൻസുലിൻ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്നു.
  • അത്താഴത്തിനു ശേഷമുള്ള  ചെറിയ തോതിലുള്ള നടത്തം ശരീരത്തിൽ അമിതമായി ഉണ്ടാകുന്ന കലോറി ഇല്ലാതാക്കും. ഇത് ശരീരഭാര നിയന്ത്രണത്തിന് സഹായിക്കുന്നു.
  • പരമ്പരാഗത ആയുർവേദ തത്വങ്ങൾ പ്രകാരം ഭക്ഷണ ശേഷമുള്ള നടത്തം ദഹനത്തിനും, പോഷകങ്ങളുടെ ആഗിരണത്തിനും സഹായിക്കും. മാനസികമായ ക്ഷേമത്തെയും ഇത് പ്രോത്സാഹിപ്പിക്കും. 

എപ്പോൾ നടന്നു തുടങ്ങാം?

 നടത്തവും, ഉറക്കവും ക്രമത്തിലാക്കണം എന്നുണ്ടെങ്കിൽ ഭക്ഷണം കഴിക്കുന്ന സമയവും അതിനനുസരിച്ച് നിശ്ചയിക്കേണ്ടതുണ്ട്. ഇന്ത്യക്കാർ പൊതുവെ വൈകി ഭക്ഷണം കഴിക്കുന്നവരാണ്. അതുപോലെ വൈകി ഉറങ്ങുകയും ചെയ്യും. അതിൽ മാറ്റം കൊണ്ടു വരാം. ഉറങ്ങുന്നതിന് ഏകദേശം 2 മുതൽ 3 മണിക്കൂർ മുമ്പ് എങ്കിലും അത്താഴം കഴിക്കുന്നതാണ് അനുയോജ്യം. പൊതുവേ വൈകിട്ട് 6 മുതൽ 8 വരെയുള്ള സമയമാണ് രാത്രി ഭക്ഷണത്തിന് അനുയോജ്യമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. 

Read More: അത്താഴം ഉറപ്പായും ഈ സമയത്ത് കഴിക്കാൻ ശ്രദ്ധിക്കുക

Advertisment

വയറു നിറയെ ഭക്ഷണം കഴിച്ച ഉടൻ ഉറങ്ങാൻ കിടക്കുന്നതു കൊണ്ടാണ് പലപ്പോഴും ദഹനക്കേട് അനുഭവപ്പെടുന്നത്.  കൃത്യമായ ഇടവേള നൽകി നേരത്തെ ആഹാരം കഴിക്കുമ്പോൾ, ദഹനവ്യവസ്ഥ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഒപ്പം പോഷകങ്ങളുടെ ആഗിരണവും ഊർജ്ജ ഉത്പാദനവും സുഗമമായി നടക്കുന്നു. ഈ ഇടവേള നടത്തത്തിനായി വിനിയോഗിക്കാം. 

Dinner Time

ഭക്ഷണശേഷമുള്ള നടത്തം പ്രയോജനകരമാണെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വയറു നിറയെ ഭക്ഷണം കഴിച്ച ഉടൻ ആയാസത്തിൽ നടത്തം തുടങ്ങരുത്. ഭക്ഷണത്തിനു ശേഷം 15 മുതൽ 30 മിനിറ്റ് വരെ വിശ്രമിക്കുക. ശേഷം വളരെ പതുക്കെ നടന്നു തുടങ്ങാം. വേഗത കൂടിയ നടത്തം മലബന്ധം, ദഹനക്കേട് എന്നിവയിലേക്ക് നയിച്ചേക്കും. അതു കൊണ്ട് ആയാസത്തിലുള്ള നടത്തം ഒഴിവാക്കുക. 

എന്നാൽ ഇക്കാര്യങ്ങളൊക്കെ നിങ്ങളുടെ പ്രായം, ആരോഗ്യസ്ഥിതി, ശരീരപ്രകൃതി, എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. 

ശരീരത്തെ കേൾക്കുക

നടത്തം നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെങ്കിലും ഗുരുതരമായ ദഹനപ്രശ്നങ്ങൾ ഉള്ളവർ തീർച്ചയായും ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങൾ തേടാൻ മറക്കരുത്. അത്താഴത്തിനു ശേഷമുള്ള നടത്തം നിങ്ങൾക്ക് യോജിക്കുന്നില്ല എന്ന് തോന്നുന്നുണ്ടെങ്കിൽ പ്രഭാത നടത്തവും പരിഗണിക്കാവുന്നതാണ്.

ഒരു ദിവസത്തേക്കു വേണ്ട ഊർജ്ജം ഫലപ്രദമായി ഉത്പാദിപ്പിക്കുന്നതിന് രാവിലെ അൽപ്പ സമയം നടക്കുന്നത് സഹായിക്കുമെന്ന് ഹൈദരാബാദ് യശോദ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടൻ്റ് ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ. കെ. സോമനാഥ് ഗുപ്ത പറയുന്നു. യോഗ പോലെയുള്ള വളരെ ലളിതമായ വ്യായാമങ്ങളും പകരം ചെയ്യാവുന്നതാണ്. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Diabetes Health Tips Weight Loss Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: