/indian-express-malayalam/media/media_files/2025/10/29/semiya-upma-recipe-fi-2025-10-29-17-32-56.jpg)
സേമിയ ഉപ്പുമാവ് | ചിത്രം: ഫ്രീപിക്
ആവി പറക്കുന്ന ഉപ്പുമാവും പഴവും എന്നും നൊസ്റ്റാൾജിക്കായുള്ള ഭക്ഷണമാണ്. പ്രത്യേകിച്ച് കറിയൊന്നും ഇല്ലാതെ തന്നെ കഴിക്കാവുന്ന ഗുണകരമായ വിഭവമാണത്. റവ ഉപയോഗിച്ചാണ് സാധാരണ അത് തയ്യാറാക്കാറുള്ളത്. എന്നാൽ റവ തികഞ്ഞില്ലെങ്കിൽ എന്ത് ചെയ്യും?
Also Read: ഡയറ്റിലാണോ? എങ്കിൽ ഇനി ബ്രേക്ക്ഫാസ്റ്റിൽ ഇത് ഉൾപ്പെടുത്തൂ
രുചികരമായ സേമിയ ഉപ്പുമാവ് ട്രൈ ചെയ്തുനോക്കണം. റവയോടൊപ്പം സേമിയ കൂടി ചേർത്താൽ മതിയാകും. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ അത് പാകം ചെയ്തെടുക്കാം. ഈ​ റെസിപ്പി ട്രൈ ചെയ്തു നോക്കൂ.
Also Read: മാവ് ഇങ്ങനെ അരച്ചെടുക്കൂ, ദോശയും ഇഡ്ഡലിയും ഇനി പഞ്ഞിപോലെ സോഫ്റ്റായി കിട്ടും
ചേരുവകൾ
- സേമിയ
- മുട്ട
- വെള്ളം
- എണ്ണ
- കുരുമുളകുപൊടി
- വെണ്ണ
- സവാള
- കാരറ്റ്
- കാപ്സിക്കം
- കാശ്മീരിമുളകുപൊടി
- പഞ്ചസാര
- മഞ്ഞൾപ്പൊടി
- ഉപ്പ്
Also Read: ഉച്ചയൂണ് കഴിക്കാൻ മടിതോന്നില്ല, ചോറ് വേവിച്ചെടുക്കുമ്പോൾ ഇവ ചേർക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു പാത്രം അടുപ്പിൽ വച്ച് അൽപ്പം വെള്ളം ഒഴിച്ച് തിളപ്പിക്കാം.
- വെള്ളം തിളച്ചു വരുമ്പോൾ 100 ഗ്രാം സേമിയ ഇതിലേക്ക് ചേർക്കാം.
- ആവശ്യമെങ്കിൽ അൽപ്പം എണ്ണ കൂടി ചേർക്കാവുന്നതാണ്.
- സേമിയ വെന്തതിനു ശേഷം അടുപ്പണച്ച് അരിച്ചെടുത്ത് വെയ്ക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം എണ്ണ ഒഴിച്ച് വെണ്ണ ചേർത്ത് ചൂടാക്കുക.
- അതിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിച്ചിളക്കി ഉടക്കാം.
- സവാള ചെറുതായി അരിഞ്ഞതു ചേർത്ത് വഴറ്റുക.
- അൽപം കാശ്മീരിമുളകുപൊടി, മഞ്ഞൾപ്പൊടി, കാരറ്റ്, കാപ്സിക്കം എന്നിവ കൂടി ചേർത്ത് ഇളക്കാം.
- വേവിച്ചു വച്ച സേമിയ ചേർത്തിളക്കാം.
- അൽപം കുരുമുളകുപൊടി, പഞ്ചസാര, ഉപ്പ് തുടങ്ങിയവ ചേർത്തിളക്കി യോജിപ്പിക്കാം.
- അടുപ്പിൽ നിന്ന് മാറ്റി, ഇഷ്ടാനുസരണം വിളമ്പി കഴിച്ചു നോക്കൂ.
Read More: പുളിച്ചു പോകില്ല ദോശ സോഫ്റ്റാകും, മാവ് ഇങ്ങനെ അരച്ചെടുക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us