scorecardresearch

5 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡി, ആഴ്ചയിൽ ഒരു ദിവസം ഇത് ട്രൈ ചെയ്യൂ

അത്താഴം ഉണ്ടാക്കാൻ സമയമില്ല എന്ന് പറയുന്നവർ ഈ ദോശ പരീക്ഷിച്ചു നോക്കൂ. വെറും 5 മിനിറ്റിനുള്ളിൽ ഇൻസ്റ്റൻ്റ് ദോശ ചുട്ടെടുക്കാം

അത്താഴം ഉണ്ടാക്കാൻ സമയമില്ല എന്ന് പറയുന്നവർ ഈ ദോശ പരീക്ഷിച്ചു നോക്കൂ. വെറും 5 മിനിറ്റിനുള്ളിൽ ഇൻസ്റ്റൻ്റ് ദോശ ചുട്ടെടുക്കാം

author-image
WebDesk
New Update
Crispy Dosa Recipe FI

ദോശ

രുചികരമായ ഒരു പ്രഭാതഭക്ഷണമോ അത്താഴമോ പെട്ടെന്ന് ഉണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ ഇൻസ്റ്റൻ്റ് ദോശ ഒരു മികച്ച തിരഞ്ഞെടുപ്പാണ്. അരിപ്പൊടിയും റവയുമാണ് ഇതിലെ പ്രധാന ചേരുവകൾ. ഒപ്പം കുറച്ച് പച്ചക്കറികൾ കൂടി ചേർക്കുന്നതോടെ ദോശ രുചികരവും ഹെൽത്തിയുമാക്കി മാറ്റാൻ സാധിക്കും. കുട്ടികൾക്കു മുതൽ മുതിർന്നവർക്കു വരെ ഇത് ഇഷ്ടപ്പെടാതിരിക്കില്ല. 

Advertisment

Also Read: ചപ്പാത്തി സോഫ്റ്റും ഹെൽത്തിയുമാക്കാം, ഗോതമ്പ് പൊടിയിൽ ഇതു ചേർത്തു കുഴയ്ക്കൂ

മാവ് തലേ ദിവസം അരച്ചു വയ്ക്കാതെ വെറും 15 മിനിറ്റിൽ ഈ ദോശ ചുട്ടെടുക്കാം.  

ചേരുവകൾ

  • അരിപ്പൊടി- 1 കപ്പ് (200 ഗ്രാം)
  • റവ- 2 ടേബിൾസ്പൂൺ
  • തൈര്- ¼ കപ്പ്
  • വെള്ളം- 1 ¾ കപ്പ്
  • ഉള്ളി- 1
  • കാരറ്റ്- 2
  • പച്ചമുളക്- 2
  • മഞ്ഞൾപ്പൊടി- ¼ ടീസ്പൂൺ
  • കറിവേപ്പിലയും 
  • മല്ലിയില
  • ഉപ്പ്- ആവശ്യത്തിന്
  • എണ്ണ അല്ലെങ്കിൽ നെയ്യ്- ആവശ്യത്തിന്
Advertisment

Also Read: മാവ് കുഴച്ചും പരത്തിയും കഷ്ടപ്പെടേണ്ട, ഒരു മിനിറ്റിൽ കുക്കർ ഉപയോഗിച്ചു തയ്യാറാക്കാം സോഫ്റ്റ് പത്തിരി

Also Read: അരികു ക്രിസ്പിയായ പാലപ്പം കിട്ടാൻ അരിയിൽ ഇതു ചേർത്ത് മാവ് അരയ്ക്കൂ

തയ്യാറാക്കുന്ന വിധം

  • ഒരു പാത്രത്തിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ റവയെടുക്കാം. അതിലേയ്ക്ക് കാൽ കപ്പ് തൈും ഒന്നേകാൽ കപ്പ് വെള്ളവും ഒഴിച്ചിളക്കി യോജിപ്പിക്കാം. കലക്കിയെടുത്ത മാവിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് 10 മിനിറ്റ് അടച്ചു മാറ്റി വയ്ക്കാം. 
  • ഇതേ സമയം കാരറ്റ്, ഉള്ളി, പച്ചമുളക്, കറിവേപ്പില, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞെടുക്കാം. ഇതും മാവിലേയ്ക്കു ചേർക്കാം. ഒരു നുള്ള് മഞ്ഞൾപ്പൊടി കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. 
  • ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണയോ നെയ്യോ പുരട്ടാം. അരച്ചെടുത്ത മാവിൽ നിന്നും ഒരു തവി അതിലേയ്ക്ക് ഒഴിച്ച് ഇരുവശവും വേവിച്ചെടുക്കാം. തീ കുറച്ചുവച്ചു വേണം ദോശ ചുട്ടെടുക്കാൻ. പാനിൻ്റെ ചൂടിൽ ദോശ വെന്തു കിട്ടും. 
  • ഈ ദോശ മറിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല. 

Read More: തക്കാളിയും ഉള്ളിയും പുളിയും വേണ്ട, ചമ്മന്തി രുചികരമായി തയ്യാറാക്കാൻ ഇതാ ഒരു പൊടിക്കൈ

Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: