/indian-express-malayalam/media/media_files/uploads/2021/08/Malabar-rebellion-Explained.jpg)
1921 ലെ മാപ്പിള ലഹള ഇന്ത്യയിലെ താലിബാന്‍ മനോഭാവത്തിന്റെ ആദ്യ പ്രകടനങ്ങളിലൊന്നായിരുന്നുവെന്നും കേരളത്തിലെ എല്‍ഡിഎഫ് അത് കമ്യൂണിസ്റ്റ് വിപ്ലവമായി ആഘോഷിക്കുകയാണെന്നുമുള്ള ആരോപണം മുന്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവാണ് ഇന്നലെ ഉന്നയിച്ചത്.
എന്താണ് മലബാര്‍ കലാപം?
മാപ്പിള ലഹള എന്നറിയപ്പെടുന്ന മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികം ഓഗസ്റ്റ് 20ന് ആചരിക്കുകയാണ്. ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കും പ്രാദേശിക ഹിന്ദു ഭൂവുടമകള്‍ക്കുമെതിരായ മുസ്ലിം കുടിയാന്മാരുടെ പ്രക്ഷോഭമായിരുന്നു അത്.
1921 ഓഗസ്റ്റ് 20 -ന് ആരംഭിച്ച കലാപം നിരവധി മാസങ്ങള്‍ നീണ്ട രക്തരൂക്ഷിതമായ സംഭവങ്ങളാല്‍ അടയാളപ്പെടുത്തി. 2,339 പ്രക്ഷോഭകര്‍ ഉള്‍പ്പെടെ പതിനായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കലാപം കാരണമായതായി ചില ചരിത്ര വിവരണങ്ങള്‍ പറയുന്നു.
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ദേശീയ പ്രക്ഷോഭങ്ങളിലൊന്നായി ഇത് പലപ്പോഴും കണക്കാക്കുന്നു. ഇതിനെ കര്‍ഷക കലാപമായി പോലും വിശേഷിപ്പിച്ചിട്ടുണ്ട്. കലാപത്തില്‍ പങ്കെടുത്തവരെ സ്വാതന്ത്ര്യസമര സേനാനികളുടെ വിഭാഗത്തില്‍ 1971 -ല്‍ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്നത്തെ മലപ്പുറം ജില്ലയുടെ കീഴിലുള്ള പ്രദേശങ്ങളിലാണ് കലാപം നടന്നത്.
ബിജെപി നിലപാട്
മലബാര്‍ മേഖലയില്‍ നൂറുകണക്കിനു ഹിന്ദുക്കളുടെ മരണത്തിലേക്ക് നയിച്ച കലാപം ചരിത്രകാരന്മാര്‍ക്കിടയില്‍ ഇപ്പോഴും ചര്‍ച്ചാവിഷയമാണ്.
കേരളത്തിലെ ആദ്യ 'ജിഹാദി ഹിന്ദു കൂട്ടക്കൊല' എന്ന് കലാപത്തെ വിശേഷിപ്പിച്ചുകൊണ്ട് ബി.ജെ.പി അടുത്തിടെ മറ്റൊരു തരത്തിലുള്ള ചര്‍ച്ചയ്ക്കു തുടക്കമിട്ടു. ചരിത്രം വളച്ചൊടിച്ചതായും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി ആരംഭിച്ച കലാപം അവസാനിച്ചത് വന്‍തോതിലുള്ള ഹിന്ദു കൂട്ടക്കൊലയിലാണെന്നും ബിജെപി ആരോപിച്ചു. ബ്രിട്ടീഷ് ഭരണത്തിനു കീഴിലുളള മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മലബാര്‍ മേഖലയിലെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഖിലാഫത്ത് പ്രസ്ഥാനത്തെ മാറ്റിയതിനു കോണ്‍ഗ്രസിനെ ബിജെപി കുറ്റപ്പെടുത്തുന്നു. പ്രക്ഷോഭം ഹിന്ദുക്കളെ വലിയ തോതില്‍ ഇസ്ലാമിലേക്ക് മതംമാറ്റുന്നതിലേക്കു നയിച്ചുവെന്നും ബിജെപി ആരോപിക്കുന്നു.
Also Read: വാരിയംകുന്നനെ ഒഴിവാക്കിയതിനെതിരെ എംപിമാർ ഒറ്റക്കെട്ട്; നടപടി പിൻവലിക്കാൻ പാർലമെന്റിൽ ആവശ്യപ്പെടും
''പ്രകോപനം കൂടാതെയുള്ള ഹിന്ദു കൂട്ടക്കൊലയെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ചിത്രീകരിക്കുന്നത് ചരിത്രത്തെയെന്ന പോലെ കേരളത്തിലെ ഭൂരിപക്ഷ സമുദായത്തെയും അപമാനിക്കുന്നതാണ്,'' എന്നാണ് ബിജെപിയുടെ അഭിപ്രായം. കേരളത്തിലെ ഹിന്ദു വോട്ട് ബാങ്കുകള്‍ സമാഹരിക്കുകയെന്ന ബിജെപിയുടെ അജന്‍ഡയുടെ ഭാഗമായാണ് സംഘ്പരിവാര്‍ പലപ്പോഴും ഈ ആഖ്യാനം പ്രചരിപ്പിക്കുന്നത്. സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന ധ്രുവീകരണത്തിന് അനുസൃതമായി പരിവാര്‍ ഭാഷ്യത്തിനും ഇടം ലഭിച്ചു.
കലാപത്തിന്റെ 100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ഹിന്ദു പക്ഷത്തിന് സംഭവിച്ച നഷ്ടം ബിജെപി ഉയര്‍ത്തിക്കാട്ടുകയാണു ബിജെപി. ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടതായും ആയിരക്കണക്കിന് ഹിന്ദുക്കള്‍ കൊല്ലപ്പെട്ടതായും ബിജെപി ആരോപിക്കുന്നു.
Also Read: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി; സ്വതന്ത്ര രാജ്യം പ്രഖ്യാപിച്ച ഖിലാഫത്ത് നേതാവ്
കൂട്ടക്കൊലയെ സ്വാതന്ത്ര്യസമരമായി മഹത്വവത്കരിക്കുന്നതിനെ എതിര്‍ക്കുന്ന ബിജെപി കലാപത്തില്‍ പങ്കെടുത്തവര്‍ക്കു സ്വാതന്ത്ര്യസമര സേനാനി പെന്‍ഷന്‍ നല്‍കുന്നതിനെ എതിര്‍ക്കുന്നു. പകരം, 'ജിഹാദി കൂട്ടക്കൊല'യുടെ ഇരകളുടെ ആശ്രിതര്‍ക്ക് ആശ്വാസം എത്തിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്.
മലബാര്‍ കലാപം സിനിമയില്‍
ഈ വിഷയത്തെ ആസ്പദമാക്കി '1921' എന്ന പേരില്‍ 1988 ല്‍ പുറത്തിറങ്ങിയ സിനിമ വിജയമായിരുന്നു. ഐ വി ശശി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. കലാപത്തിലെ പ്രമുഖ മുസ്ലിം നേതാവായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സേനയിലെ അംഗമായിട്ടായിരുന്നു മമ്മൂട്ടി വേഷമിട്ടത്.
Also Read: ചരിത്രം കടംവീട്ടുന്നു; ആഷിഖ് അബുവും പൃഥ്വിരാജും ഒന്നിക്കുന്ന ‘വാരിയംകുന്നൻ’
യുവ സംവിധായകന്‍ ആഷിഖ് അബു കഴിഞ്ഞവര്‍ഷം വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയെ കേന്ദ്രീകരിച്ച് പുതിയ സിനിമ പ്രഖ്യാപിച്ചത് ഏറെ വിവാദം സൃഷ്ടിച്ചു. ചിത്രം, ഹിന്ദു കൂട്ടക്കൊലയ്ക്കു കാരണക്കാരനായ കുഞ്ഞമ്മദ് ഹാജിയെ മഹത്വവല്‍ക്കരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നായിരുന്നു സംഘപരിപരിവാറിന്റെ ആരോപണം. ചരിത്രത്തിന്റെ 'ജിഹാദി പതിപ്പ്' ആയ ചിത്രം ഉപേക്ഷിക്കണമെന്ന് ബിജെപി നിലപാടെടുത്തു. ഇതേ വിഷയത്തില്‍, നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വെങ്ങര മറ്റൊരു ചിത്രവും പ്രഖ്യാപിച്ചിരുന്നു.
വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര സംവിധായകനുമായ അലി അക്ബറിലൂടെ മറ്റൊരു ചിത്രം പ്രഖ്യാപിച്ചു. കലാപത്തിന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ചിത്രം മതം മാറാന്‍ തയാറാകാത്ത ഹിന്ദുക്കളുടെ കൊലപാതകം എടുത്തുകാണിക്കുമെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.