/indian-express-malayalam/media/media_files/2025/08/16/aamir-khan-movie-sitaare-zameen-par-2025-08-16-15-34-54.jpg)
Sitaare Zameen Par Movie Still
Sitaare Zameen Par Movie: "ഒരു വലിയ കമ്പനി ഈ സിനിമയ്ക്കായി 125 കോടി രൂപ എനിക്ക് നൽകുമായിരിക്കും. പക്ഷേ എനിക്ക് വേണ്ടത് ആ കമ്പനിയുടെ 125 കോടി രൂപയല്ല. ഇന്ത്യയിലെ ഓരോ പ്രേക്ഷകന്റെയും 100 രൂപയാണ് എനിക്ക് വേണ്ടത്," എന്തുകൊണ്ട് സിത്താരെ സമീൻ പർ വമ്പൻ ഒടിടി പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ളിക്സ്, ആമസോൺ എന്നിവയ്ക്കൊന്നും നൽകിയില്ല എന്ന ചോദ്യത്തിന് ആമിർ ഖാൻ നൽകിയ മറുപടിയാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. ഓടിടി പ്ലാറ്റ്ഫോമുകൾക്ക് നൽകാതെ യുട്യൂബിൽ പേ-പെർ-വ്യൂ രീതി ആമിർ​ ഖാൻ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണം എന്താവും?
ബാസ്കറ്റ് ബോൾ പരിശീലകന്റെ വേഷത്തിൽ ആമിർ ഖാൻ എത്തിയ സിത്താരെ സമീൻ പർ സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ 216 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. പേ പെർ വ്യൂ രീതിയിൽ 100 രൂപ നൽകിയാൽ പ്രേക്ഷകർക്ക് ഈ സിനിമ യുട്യൂബിൽ കാണാം. ഓഗസ്റ്റ് 15 മുതൽ 17 വരെ ഇതിന്റെ പകുതി തുക നൽകിയാൽ മതിയാവും.
Also Read: 'എന്റെ വിവാഹ ദിനം നശിപ്പിച്ചു'; ജാവേദ് മിയാൻദാദിനെതിരെ ആമിർ ഖാൻ
ഒടിടികൾ പിടിമുറുക്കിയ കോവിഡ കാലം
2020 ജൂണിൽ കോവിഡിനെ തുടർന്ന് രാജ്യത്തെ തീയറ്ററുകളെല്ലാം അടച്ചപ്പോൾ ഷൂജിത് സിർകാർ തന്റെ ഗുലാബോ സിതാബോ എന്ന സിനിമ തീയറ്റർ റിലീസിനായി കാത്തുനിൽക്കാതെ ആമസോൺ പ്രൈമിന് നൽകി. ഒരു പ്രധാന ഹിന്ദി സിനിമ തീയറ്ററിലെത്താതെ ഓടിടിയിലേക്ക് എത്തുന്ന ആദ്യ സംഭവമായി അത് മാറി. ഇത് തീയറ്റർ ഉടമകളെ അസ്വസ്ഥപ്പെടുത്തി.
എന്നാൽ ആറ് സിനിമകൾ കൂടി ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്ന അവരുടെ പ്രഖ്യാപനം എത്തി. മലയാള സിനിമയും ഇതിൽ ഉൾപ്പെട്ടിരുന്നു. 2021ലേക്ക് എത്തിയപ്പോൾ 100 സിനിമകൾ ആണ് ഡയറക്ട് ഒടിടി റിലീസായത്. എന്നാൽ കോവിഡിന്റെ ഭീഷണികൾ ഒഴിഞ്ഞതോടെ 2024ൽ 60 സിനിമകളാണ് ഡയറക്ട് ഒടിടി റിലീസായത്. 2022നെ അപേക്ഷിച്ച് 42 ശതമാനം കുറവ്.
തീയറ്ററിലും പിന്നാലെ ഒടിടിയിലും
ആദ്യം തീയറ്ററിൽ റിലീസ് ചെയ്തതിന് ശേഷം പിന്നാലെ ഒടിടിക്ക് നൽകുന്ന പ്രവണത കൂടിക്കൊണ്ടിരുന്നു. 2022ൽ ഇത് 217 സീനിമകളായിരുന്നു എങ്കിൽ 2024ൽ ഇത് 440 സിനിമകളായി മാറി, എഐസിസിഐ-ഇവൈ റിപ്പോർട്ടിലാണ് ഈ കണക്കുള്ളത്.
Also Read: ഞാൻ ഗൗരിയെ വിവാഹം ചെയ്തു കഴിഞ്ഞു: ആമിർ ഖാൻ
സിനിമ റിലീസ് ചെയ്ത് ഉടനെ ഒടിടിയിലും എത്തും എന്ന അവസ്ഥ വന്നതോടെ തീയറ്ററിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. 2024ലേക്ക് എത്തിയപ്പോൾ ഒടിടി പ്ലാറ്റ്ഫോമുകൾ കൂടുതലും ബിഗ് ബജറ്റ് സിനിമകൾക്ക് ശ്രദ്ധ കൊടുക്കാൻ തുടങ്ങി. ഒടിടിയിൽ നന്നായി പെർഫോം ചെയ്യും എന്ന് ഉറപ്പുള്ള സിനിമകൾ നോക്കി ഈ പ്ലാറ്റ്ഫോമുകൾ തിരഞ്ഞെടുക്കാൻ ആരംഭിച്ചു.
പേ പെർ വ്യൂ മോഡൽ
തീയറ്റർ റിലീസിനും ഒടിടിക്കും ഇടയിൽ പേ പെർ വ്യൂ വിൻഡോ കൊണ്ടുവരാനാണ് തന്റെ ശ്രമം എന്നാണ് മാത്യു ബെലോനിക്കൊപ്പമുള്ള പോഡ്കാസ്റ്റിൽ ആമിർ ഖാൻ പറഞ്ഞത്. പേ പെർ വ്യൂ മോഡലിലൂടെ പ്രേക്ഷകർക്ക് സബ്സ്ക്രിപ്ഷൻ എടുക്കണം എന്നില്ല. ഏത് സിനിമയാണോ കാണേണ്ടത് അതിനുള്ള പണം നൽകിയാൽ മതി.
"തീയറ്ററിൽ സിനിമ പരമാവധി ദിവസം ഓടി കഴിയുമ്പോൾ പേ പെർ വ്യൂയിൽ കൊണ്ടുവരിക. അത് കൂടുതൽ ഫ്ളെക്സിബിളാണ്. മൂന്ന് മാസത്തോളം പേ പെർ വ്യൂ ആയി യുട്യൂബിൽ കൊണ്ടുവരിക. അതിന് ശേഷം ഒടിടിക്ക് നൽകാം. അതാണ് ശരിയായ വിൻഡോ. ഇന്ത്യയിലെ ഒരു വലിയ കൂട്ടം ആളുകൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ സബ്സ്ക്രൈ ചെയ്തിട്ടില്ല " ആമിർ ഖാൻ പറഞ്ഞു.
Also Read: 25 വർഷത്തെ സൗഹൃദം, ഒന്നര വർഷമായി ഒന്നിച്ചാണ് താമസം; ഗേൾഫ്രണ്ടിനെ പരിചയപ്പെടുത്തി ആമിർ ഖാൻ
"മാത്രമല്ല യുട്യൂബിന് ആഗോള തലത്തിൽ കൂടുതൽ റീച്ച് ഉണ്ട്. ഇത്തരത്തിൽ പേ പെർ വ്യൂ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചെറിയ ബജറ്റിൽ ഒരുങ്ങുന്ന, തീയറ്റർ ഡിസ്ട്രിബ്യൂഷന് സാധിക്കാത്ത സിനിമകൾക്ക് സഹായമാകും. എന്റെ വർക്കിലും എന്റെ പ്രേക്ഷകരിലും എനിക്ക് വിശ്വാസം ഉണ്ട്. സിനിമകൾ നല്ലതാണെങ്കിൽ പ്രേക്ഷകർ അത് തിയേറ്ററിലും പിന്നാലെ യൂട്യൂബിൽ പേ പെർ വ്യൂവിൽ വരുമ്പോഴും കാണും. എനിക്ക് മാത്രം ഗുണമുണ്ടാകുന്നത് കൊണ്ട് ഒരു ഇൻഡസ്ട്രി മുഴുവനായും രക്ഷപ്പെടില്ല. അതിനാലാണ് ഒടിടിയുടെ ഓഫറിന് ഞാൻ നോ പറഞ്ഞത്," ആമിർ ഖാൻ പറഞ്ഞു.
ഫിലിം മേക്കേഴ്സിനെ യുട്യൂബ് ആകർഷിക്കുന്ന ഘടകങ്ങൾ
2024ൽ ഏറ്റവും കൂടുതൽ വിഡിയോകൾ ആളുകൾ കണ്ട പ്ലാറ്റ്ഫോമിന്റെ കണക്കെടുക്കുമ്പോൾ 92 ശതമാന് യുട്യൂബിന്റേത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇന്ത്യയിൽ ആധിപത്യം യുട്യൂബിനാണ്. പല ജനറേഷനുകളിലുള്ളവരേയും യുട്യൂബ് ഒരുപോലെ ആകർഷിക്കുന്നു. 91 ശതമാനമാണ് യുട്യൂബിലെ ജെൻസിയുടെ കണക്ക്. മില്ലേനിയൽസും ജെൻ എക്സും 80 ശതമാനത്തിന് മുകളിലും.
നെറ്റ്ഫ്ളിക്സ്, ആമസോൺ എന്നിങ്ങനെയുള്ള സബ്സ്ക്രിപ്ഷൻ വിഡിയോ ഓൺ ഡിമാൻഡിലെ ഇന്ത്യയിലെ റെവന്യു ടിവിഒഡിയേക്കാൾ വലുതാണ്. ടിവിഒഡിയുടെ ഇന്ത്യയിലെ റെവന്യു 13 ബില്യൺ ആണെന്നാണ് കണക്ക്. ആമിറിന്റെ നീക്കം സബ്സ്ക്രിപ്ഷൻ വിഡിയോ ഓൺ ഡിമാൻഡ് പ്ലാറ്റ്ഫോമുകളുടെ വരുമാനം കുറച്ചേക്കും.
Read More: മക്കളാരും എന്നെ അനുസരിക്കാറില്ല, എന്റെ ഉപദേശം സ്വീകരിക്കാറുമില്ല: ആമിർ ഖാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.