scorecardresearch

'കൈ' പിടിച്ച കോൺഗ്രസും ബിജെപിയുടെ താമരയും; ചിഹ്നങ്ങളുടെ ചരിത്രമറിയാം

എത്ര ചെറിയതോ സ്വാധീനം കുറഞ്ഞതോ ആയ രാഷ്ട്രീയ പാർട്ടികളാണെങ്കിലും അവയുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തിനുള്ള പ്രധാന്യം ഏറെ വലുതാണ്

എത്ര ചെറിയതോ സ്വാധീനം കുറഞ്ഞതോ ആയ രാഷ്ട്രീയ പാർട്ടികളാണെങ്കിലും അവയുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തിനുള്ള പ്രധാന്യം ഏറെ വലുതാണ്

author-image
WebDesk
New Update
Symbols

രാജ്യത്തെ ഏറ്റവും പഴക്കമേറിയതും വലുതുമായ കക്ഷികളായ കോൺഗ്രസിന്റെ ‘കൈ, ബി.ജെ.പിയുടെ ‘താമര’ എന്നീ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളുടെ ചരിത്രം അറിയാം

തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ എന്നത് ഒരു രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചിടത്തോളം അതിന്റെ അസ്ഥിത്വത്തെ നിർവ്വചിക്കുന്ന പ്രധാന ഘടകമാണ്. എത്ര ചെറിയതോ സ്വാധീനം കുറഞ്ഞതോ ആയ രാഷ്ട്രീയ പാർട്ടികളാണെങ്കിലും അവയുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തിനുള്ള പ്രധാന്യം ഏറെ വലുതാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഒരു പാർട്ടി പിളരുമ്പോൾ അതിന്റെ തിരഞ്ഞെടുപ്പ് ചിഹ്നത്തിനായി നടക്കുന്ന പിടിവലി. ഏറ്റവും ഒടുവിലായി ദേശീയ രാഷ്ട്രീയത്തിൽ എൻസിപിയുടെ കാര്യത്തിലും കേരളത്തിലേക്കെത്തിയാൽ കേരള കോൺഗ്രസ് എമ്മിന്റെ പിളർപ്പിനെ തുടർന്നുമുണ്ടായ ചിഹ്നത്തിനായുള്ള പിടിവലി രാഷ്ട്രീയ ലോകം കണ്ടതാണ്. 

Advertisment

രാജ്യത്തെ ഏറ്റവും പഴക്കമേറിയതും വലുതുമായ കക്ഷികളായ കോൺഗ്രസിന്റെ ‘കൈ ബി.ജെ.പിയുടെ ‘താമര’ എന്നീ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളുടെ ചരിത്രം അറിയാം 

ഇന്ത്യയിൽ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളുടെ തുടക്കം

1951-52 ലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ്, സാക്ഷരതാ നിരക്ക് 20% ൽ താഴെയുള്ള ഒരു രാജ്യത്ത് തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ നിർണായകമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ) തിരിച്ചറിഞ്ഞു. ചിഹ്നങ്ങൾ പരിചിതവും എളുപ്പത്തിൽ തിരിച്ചറിയാവുന്നതുമായിരിക്കണം, കൂടാതെ പശു, ക്ഷേത്രം, ദേശീയ പതാക, നൂൽ നൂൽക്കുന്ന ചക്രം മുതലായ മതപരമോ വികാരപരമോ ആയ ഒരു വസ്തുവും ചിഹ്നമായി കാണിക്കാൻ പാടില്ലെന്നും തീരുമാനിച്ചു.

തുടർന്ന് ദേശീയ, സംസ്ഥാന പാർട്ടികളായി അംഗീകരിക്കപ്പെട്ട പാർട്ടികൾക്ക്, ഇസിഐ അംഗീകരിച്ച 26 ചിഹ്നങ്ങളുടെ പട്ടികയിൽ നിന്ന് അവരവർക്കായുള്ള ചിഹ്നം തിരഞ്ഞെടുക്കാനുള്ള അവസരം ലഭിച്ചു.

ഇന്ത്യയിൽ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ എങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്?

Advertisment

നിലവിൽ, 1961ലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ 5, 10 ചട്ടങ്ങൾ ചിഹ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. "പാർലമെന്റ് അല്ലെങ്കിൽ അസംബ്ലി മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കാവുന്ന ചിഹ്നങ്ങളും അവരുടെ തിരഞ്ഞെടുപ്പിന് വിധേയമായിരിക്കുന്ന നിയന്ത്രണങ്ങളും" ECI വ്യക്തമാക്കുമെന്ന് റൂൾ 5 പറയുന്നു.

തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ (സംവരണവും വിഹിതവും) ഓർഡർ, 1968 "സംവരണം ചെയ്ത ചിഹ്നം" എന്ന് നിർവചിക്കുന്നു, അത് ഒരു അംഗീകൃത രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് മാത്രമായി നീക്കിവച്ചിരിക്കുന്നു". ഒരു "സ്വതന്ത്ര ചിഹ്നം" എന്നത് "സംവരണം ചെയ്ത ചിഹ്നമല്ലാതെ മറ്റൊരു ചിഹ്നമാമെന്നും ഈ ഉത്തരവിൽ വ്യക്തമാക്കുന്നു. സ്വതന്ത്രർക്കും അംഗീകൃതമല്ലാത്തതും എന്നാൽ രജിസ്റ്റർ ചെയ്തതുമായ പാർട്ടികൾക്കും അവരുടെ അഭ്യർത്ഥനയുടെയും മുൻഗണനകളുടെയും അടിസ്ഥാനത്തിൽ സൗജന്യ ചിഹ്നങ്ങൾ അനുവദിക്കുന്നു.

കോൺഗ്രസിന്റെ ചിഹ്നം

ആദ്യ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻഗണനാ ചിഹ്നം 'കാളകളോടൊപ്പം കലപ്പ'യും തുടർന്ന് 'ചർക്കയ്‌ക്കൊപ്പം കോൺഗ്രസ് പതാകയും' ആയിരുന്നു. എന്നാൽ 1951 ഓഗസ്റ്റ് 17-ന് കോൺഗ്രസിന് ‘നുകത്തോടുകൂടിയ രണ്ട് കാളകൾ ആണ് ചിഹ്നമായി അനുവദിച്ചത്. ഇന്ന് കോൺഗ്രസ് ചിഹ്നമായ ‘കൈ’ ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിന് (റൂയിക്കർ ഗ്രൂപ്പ്) ആണ് അനുവദിച്ചിരുന്നത്.

1969-ൽ രാജ്യത്തെ കോൺഗ്രസിൽ ഒരു പിളർപ്പുണ്ടായി.  കോൺഗ്രസ് (ഒ), കോൺഗ്രസ് (ആർ) എന്നിങ്ങനെയാണ് പാർട്ടി പിളർന്നത്. അന്ന് എസ് നിജലിംഗപ്പയുടെ നേതൃത്വത്തിലുള്ള ‘ഒ’ എന്നത് ‘ഓർഗനൈസേഷനും’ ജഗ്ജീവൻ റാമിന്റെ നേതൃത്വത്തിലുള്ള ‘ആർ’ ‘അഭ്യർത്ഥനവാദികൾക്കും’ എന്നിങ്ങനെയാണ് പിളർന്നത്. 1971 ജനുവരി 11 ന്, ഇന്ദിരാഗാന്ധി യുടെ പിന്തുണയുണ്ടായിരുന്ന ജഗ്ജീവൻ റാമിന്റെ കോൺഗ്രസാണ് യഥാർത്ഥ കോൺഗ്രസ് എന്ന് ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചു. 

എന്നാൽ സുപ്രീം കോടതി ഇലക്ഷൻ കമ്മീഷന്റെ ഉത്തരവ് സ്റ്റേ ചെയ്യുകയും ഒരു ഗ്രൂപ്പിനും നുകം വെച്ച കാളകളെന്ന ചിഹ്നം  ഉപയോഗിക്കാൻ അർഹതയില്ലെന്ന് വിധിക്കുകയും ചെയ്തു. തുടർന്ന് 1971 ജനുവരി 25-ന് ഇസിഐ നിജലിംഗപ്പ ഗ്രൂപ്പിന് ‘ചർക്ക ബീം പ്ലൈഡ് ബൈ വുമൺ’എന്ന ചിഹ്നവും ജഗ്ജീവൻ റാമിന്റെ ഇന്ദിരാ പക്ഷത്തിന് ‘കാളക്കുട്ടിയും പശുവും’എന്ന ചിഹ്നവും അനുവദിച്ചു.  

'കാളക്കുട്ടിയും പശുവും' അല്ലെങ്കിൽ 'ഗോമാതാവ്' മതവികാരവുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞ് നിരവധി നേതാക്കൾ അന്ന് കോൺഗ്രസ് ചിഹ്നത്തെ എതിർത്തെങ്കിലും അതെല്ലാം ഇലക്ഷൻ കമ്മീഷൻ തള്ളിക്കളഞ്ഞു.

പശുക്കുട്ടിയും കിടാവിലും നിന്നും  കൈയ്യിലേക്ക്

എഴുപതുകളുടെ അവസാനത്തിൽ, ഇന്ദിരാ പക്ഷ ജഗ്ജീവൻ റാം കോൺഗ്രസ് വീണ്ടും പിളർന്നു. ഇന്ദിര വിരുദ്ധ ഗ്രൂപ്പിനെ നയിച്ചത് ദേവരാജ് ഉർസും കെ ബ്രഹ്മാനന്ദ റെഡ്ഡിയുമായിരുന്നു. തുടർന്ന് 1978 ജനുവരി 2-ന് ഇന്ദിര ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും 'കാളക്കുട്ടിയും പശുവും' ചിഹ്നം നിലനിർത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു.  എന്നാൽ നീക്കം പരാജയപ്പെട്ടിനെ തുടർന്ന് ഇന്ദിരാ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെടാൻ വിസമ്മതിച്ച് ഹർജി തള്ളിക്കളഞ്ഞു. 

1978 ഫെബ്രുവരി 2 ന്, തി ഇന്ദിര ഗ്രൂപ്പിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) എന്ന ദേശീയ പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുകയും അവർക്ക് 'കൈ' എന്ന ചിഹ്നം നൽകുകയും ചെയ്തു. 1979-ൽ തിരഞ്ഞെടുപ്പ് കമ്മീഷൻ 'കാളക്കുട്ടിയും പശുവും' എന്ന ചിഹ്നം മരവിപ്പിച്ചു, പിന്നീട് ദേവരാജ് ഉർസ് വിഭാഗത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (യു) എന്ന ദേശീയ പാർട്ടിയായി അംഗീകരിച്ചുകൊണ്ട് അവർക്ക് 'ചർക്ക' എന്ന ചിഹ്നം അനുവദിക്കുകയും ചെയ്തു. 

യഥാർത്ഥത്തിൽ കോൺഗ്രസ് (ഐ) ആണ് യഥാർത്ഥ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് തീരുമാനിച്ചു. തുടർന്ന് 1984-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ, 'കൈ' എന്ന തിരഞ്ഞെടുപ്പ് ചിഹ്നത്തിലാണ് ഇന്ന് വരെ കോൺഗ്രസ് മത്സരിക്കുന്നത്. 

ജനസംഘത്തിന്റെ വിളക്കിൽ നിന്നും ബിജെപിയുടെ താമരയിലേക്ക് 

ഇന്ന് രാജ്യത്തുള്ള ബിജെപിയുടെ ആദ്യ രൂപമായ ഭാരതീയ ജനസംഘത്തിന് (ബിജെഎസ്) 1951 സെപ്തംബർ 7-ന് അതിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായി വിളക്കാണ് അനുവദിച്ചിരുന്നത്. 1977-ലെ തിരഞ്ഞെടുപ്പിന് മുമ്പ് ജനതാ പാർട്ടിയിൽ അനൗപചാരികമായി ലയിക്കുന്നതുവരെ ബിജെഎസ് ‘വിളക്ക്’ ആണ് തിരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിച്ചിരുന്നത്. നാല് ദേശീയ പാർട്ടികളുടെയും ചില അംഗീകരിക്കപ്പെടാത്ത പാർട്ടികളുടെയും കൂടിച്ചേരലായായിരുന്നു ജനതാ പാർട്ടിയുടെ പിറവി.  

എന്നാൽ ജനതാ പാർട്ടി വളരെ പെട്ടെന്നുതന്നെ പിളർപ്പുകളുടെ പരമ്പരയാണ് നേരിട്ടത്. 1980 ഏപ്രിൽ 6-ന് മുമ്പ് ബി.ജെ.എസിനൊപ്പം ഉണ്ടായിരുന്ന ഒരു സംഘം നേതാക്കൾ ഡൽഹിയിൽ യോഗം ചേർന്ന് അടൽ ബിഹാരി വാജ്പേയിയെ തങ്ങളുടെ നേതാവായി പ്രഖ്യാപിച്ചു. രണ്ട് കൂട്ടരും തങ്ങളാണ് യഥാർത്ഥ ജനതയെന്ന് അവകാശപ്പെട്ടു; എന്നാൽ അന്തിമ തീരുമാനം വരെ ഇരുവർക്കും പേര് ഉപയോഗിക്കാൻ കഴിയില്ലെന്നായിരുന്നു തമ്മിൽ തല്ലിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. 

പിന്നീട് 1980 ഏപ്രിൽ 24-ന് കമ്മീഷൻ ജനതാ പാർട്ടിയുടെ ചിഹ്നമായ ‘ഹൽധർ ഇൻ വീൽ’ മരവിപ്പിക്കുകയും വാജ്‌പേയിയുടെ ഗ്രൂപ്പിനെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) എന്ന പേരിൽ ദേശീയ പാർട്ടിയായി അംഗീകരിക്കുകയും ചെയ്തു. അവർക്ക് അന്ന് ‘താമര’ എന്ന ചിഹ്നം നൽകുകയും ചെയ്തു.

'ചക്രത്തിനുള്ളിലെ ഹൽധർ' എന്നതിന് പുറമെ, ജന സംഘത്തിന്റെ ചിഹ്നമായിരന്ന വിളക്ക്, പഴയ സോഷ്യലിസ്റ്റ് പാർട്ടിയുടെ 'മരം' ' കോൺഗ്രസ് ഒ യുടെ സ്ത്രീയും ചർക്കയും, ജനതാ പാർട്ടി-എസിന്റെ വയൽ ഉഴുന്ന കർഷകൻ എന്നീ നാല് ചിഹ്നങ്ങളും ജനതാ പിളർപ്പിന്റെ ഫലമായി ഇലക്ഷൻ കമ്മീഷൻ അന്ന് മരവിപ്പിച്ചു.

Read More

Congress Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: