scorecardresearch

ഭീമൻ ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണ പഥത്തിലേക്ക്; ഇനി ദിവസങ്ങൾ മാത്രം

അപകടകരമായ ഛിന്നഗ്രഹം എന്ന വിഭാഗത്തിൽ പെടുന്ന ഛിന്നഗ്രഹമാണിത്

അപകടകരമായ ഛിന്നഗ്രഹം എന്ന വിഭാഗത്തിൽ പെടുന്ന ഛിന്നഗ്രഹമാണിത്

author-image
WebDesk
New Update
asteroid 465824 2010 fr, asteroid bigger than egypt pyramid, what are asteroids, how are asteroids named, how can asteroids be stopped from hitting earth, are asteroids dangerous, express explained, indian express, ie malayalam

ഈജിപ്തിലെ ഗിസയിലെ പിരമിഡിന്റെ രണ്ടുമടങ്ങ് വലുപ്പമുള്ള 465824 2010 എഫ്ആർ (465824 2010 FR) എന്ന ഛിന്നഗ്രഹം സെപ്റ്റംബർ 6 ന് ഭൂമിയുടെ ഭ്രമണപഥം കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നാസ ഗവേഷകർ. ഛിന്നഗ്രഹത്തിന്റെ ചലനം നാസ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

Advertisment

നിയർ എർത്ത് ഒബ്ജക്ട് (എൻഇഒ- NEO), അപകടകരമായ ഛിന്നഗ്രഹം (പിഎച്ച്എ- PHA) എന്നീ വിഭാഗങ്ങളിൽ പെടുന്ന് ഛിന്നഗ്രഹമാണിത്.

സൂര്യനെ പരിക്രമണം ചെയ്യുമ്പോൾ എൻഇഒകൾ ഇടയ്ക്കിടെ ഭൂമിയോട് അടുക്കും. ഇത് സംഭവിക്കുമ്പോൾ, നാസയുടെ സെന്റർ ഫോർ-എർത്ത് ഒബ്ജക്റ്റ് സ്റ്റഡി (സിഎൻഇഒഎസ് - CNEOS) അവയുടെ ദൂരം നിർണ്ണയിക്കുന്നു. ഭൂമിയുടെ ഭ്രമണ പഥത്തിലേക്ക് എത്തിപ്പെടാൻ സാധ്യതയുള്ള ധൂമകേതുക്കളെയോ ഛിന്നഗ്രഹങ്ങളെയോ ആണ് നിയർ എർത്ത് ഒബ്ജക്ട് വിഭാഗത്തിൽ പെടുത്താറുള്ളത്.

2010 മാർച്ച് 18 ന് കാറ്റലീന സ്കൈ സർവേ (സി‌എസ്‌എസ്) ആണ് 465824 2010 എഫ്ആർ ഛിന്നഗ്രഹം കണ്ടെത്തിടയത്.

Advertisment

എന്താണ് ഛിന്നഗ്രഹം?

നാസയുടെ അഭിപ്രായത്തിൽ, “ഭൂമിയിലേക്ക് അപകടകരമായ തരത്തിൽ അടുക്കുന്നതിനുള്ള സാധ്യത പരിശോധിച്ചാണ് നിലവിൽ അപകടകരമായ ഛിന്നഗ്രഹങ്ങളെ (പിഎച്ച്എ) നാസ നിർവചിച്ചിരിക്കുന്നത്. പ്രത്യേകിച്ചും, 0.05 ആസ്ട്രോണമിക്കൽ യൂണിറ്റ് അല്ലെങ്കിൽ അതിൽ കുറഞ്ഞ മിനിമം പരിക്രമണ വിഭജന ദൂരം (എംഒഐഡി) ഉള്ള എല്ലാ ഛിന്നഗ്രഹങ്ങളും പിഎച്ച്എകളായി കണക്കാക്കപ്പെടുന്നു. ”

Read More in Explained: മാസ്‌കില്ലെങ്കിൽ സ്വന്തം കാറിലാണെങ്കിലും പിഴ, എന്തുകൊണ്ട്?

അങ്ങനെയാണെങ്കിലും, പി‌എച്ച്‌എകളായി തരംതിരിക്കുന്ന ഛിന്നഗ്രഹങ്ങൾ ഭൂമിയെ ബാധിക്കുമെന്ന് നിർബന്ധമനില്ല. “അതിനർത്ഥം അത്തരമൊരു ഭീഷണിക്ക് സാധ്യതയുണ്ടെന്നാണ്. ഈ പി‌എച്ച്‌എകളെ നിരീക്ഷിച്ച് പുതിയ വിവരം ലഭ്യമാകുമ്പോൾ അവയുടെ ഭ്രമണപഥങ്ങൾ അപ്‌ഡേറ്റ് ചെയ്യും. അതിലൂടെ ഇനി എപ്പോഴാണ് ഭൂമിയോട് അടുക്കുകയെന്നും അവയുടെ ഭൗമ-ആഘാത ഭീഷണിയും നമുക്ക് നന്നായി പ്രവചിക്കാൻ കഴിയും,” നാസ പറയുന്നു.

140 മീറ്ററോ അതിൽ കൂടുതലോ (ഒരു ചെറിയ ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലുത്) വ്യാപ്തിയുള്ള 90 ശതമാനത്തിലധികം എൻ‌ഇ‌ഒകളെ നാസ നിരീക്ഷിക്കുന്നുണ്ട്. “ഏറ്റവും വലിയവ ഉത്കണ്ഠ അവയുണ്ടാക്കാവുന്ന വിനാശത്തിന്റെ തോത് എത്രത്തോളം വലുതാവലും എന്നതാണ്. എന്നിരുന്നാലും, 140 മീറ്ററിൽ കൂടുതലുള്ള ഒരു ഛിന്നഗ്രഹവും അടുത്ത 100 വർഷത്തിനുള്ളിൽ ഭൂമിയിൽ പതിക്കാൻ “കാര്യമായ” സാധ്യതയില്ലെന്നതും ശ്രദ്ധേയമാണ്," നാസ വിശദീകരിക്കുന്നു.

ഛിന്നഗ്രഹങ്ങളെ എങ്ങനെ വ്യതിചലിപ്പിക്കാം?

ഛിന്നഗ്രഹ ഭീഷണി ഒഴിവാകുന്ന വിവിധ വഴികൾ ബഹിരാകാശ ഏജൻസികൾ വ്യക്തനാക്കിയിട്ടുണ്ട്. ഭൂമിയിൽ എത്തുന്നതിനുമുമ്പ് ഛിന്നഗ്രഹം കത്തിപ്പോവുക. അല്ലെങ്കിൽ ബഹിരാകാശ പേടകംകൊണ്ട് ഭൂമിയുടെ അതിർത്തിയിൽ നിന്ന് വ്യതിചലിപ്പിക്കുക എന്നിങ്ങനെയുള്ള വിവിധ മാർഗങ്ങൾ ശാസ്ത്രജ്ഞർ നിർദ്ദേശിച്ചിട്ടുണ്ട്.

Read More in Explained: ഒരൊറ്റ വോട്ടര്‍ പട്ടിക: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തിന്റെ ചവിട്ടുപടിയോ?

ഛിന്നഗ്രഹങ്ങളുടെ പേര് എങ്ങനെയാണ്?

ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയൻ (ഐ‌എ‌യു) ആണ് ഇവയുടെ പേര് നിർദേശിക്കുന്നത്. നാമകരണം സംബന്ധിച്ച് കർശന വ്യവസ്ഥകളില്ലാത്തതിനാൽ ഛിന്നഗ്രഹങ്ങൾക്ക് വ്യത്യസ്തമായ പേരുകൾ പലതും കാണാം. സ്റ്റാർ ട്രെക്ക് കഥാപാത്രമായ മിസ്റ്റർ സ്പോക്ക്, റോക്ക് സംഗീതജ്ഞൻ ഫ്രാങ്ക് സാപ്പ എന്നിവരുടെ പേരിലുള്ള ഛിന്നഗ്രഹങ്ങളും കൊളംബിയ ബഹിരാകാശവാഹനത്തിലെ ക്രൂ അംഗങ്ങളുടെ പേരിലുള്ള ഏഴ് ഛിന്നഗ്രഹങ്ങളുമെല്ലാം നിലവിലുണ്ട്. എന്നാൽ സ്ഥലപ്പേരുകളും പല വസ്തുക്കളുടെ പേരുകളും ഛിന്നഗ്രഹങ്ങൾക്ക് ഇടുന്നതിനെ ഐ‌എ‌യു നിരുത്സാഹപ്പെടുത്തുന്നു.

Read More: Explained: The asteroid twice as big as Giza Pyramid about to cross Earth’s orbit soon

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: