/indian-express-malayalam/media/media_files/uploads/2020/10/Covid.jpg)
പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരേക്കാള്‍ രോഗമുക്തരുടെ എണ്ണം 34 ദിവസമായി വര്‍ധിക്കുന്നത് രാജ്യത്ത് വൈറസ് വ്യാപനം കുറയുകയാണെന്നതിന്റെ ഏറ്റവും ശക്തമായ സൂചനയാണ്. ഈ കാലയളവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ഏതാണ്ട് പകുതിയായി കുറഞ്ഞു. മാത്രമല്ല, ഓരോ ദിവസവും സ്ഥിരീകരിക്കുന്ന പുതിയ കേസുകളുടെ എണ്ണം സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിന്റെ പകുതിയില്‍ താഴെയാവുകയും ചെയ്തു. ഇതോടെ പ്രതിദിന വളര്‍ച്ചാ നിരക്ക് 0.5 ശതമാനമായി കുറഞ്ഞു.
പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായ ഈ വഴിത്തിരിവിനുള്ള പ്രധാന കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. പ്രത്യേകിച്ച് ഉത്സവ സീസണ്‍, ബിഹാര്‍ തിരഞ്ഞെടുപ്പ്, പൊതുവായ കാര്യങ്ങളുടെ പുനരാരംഭം എന്നിവയ്ക്കിടയിലാണ് ഈ മാറ്റമുണ്ടായത് എന്നതിനാല്‍. ജാഗ്രത കുറയ്ക്കുന്നതിനെതിരെ ആരോഗ്യ അധികൃതരും വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയതിന്റെ കാരണവും അതായിരുന്നു. ഉത്സവകാലം അവസാനിച്ചിട്ടില്ല. അടുത്തുവരുന്ന ശൈത്യകാലത്ത് വായുവിന്റെ ഗുണനിലവാരം കുറയുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കാം. ഈ സാഹചര്യം കോവിഡ് രോഗബാധിതരില്‍ ശ്വസനാവസ്ഥയെ വഷളാക്കും.
Also Read: പലചരക്ക് കടകളിലെ ജീവനക്കാർക്കിടയിൽ കോവിഡ് സാധ്യത കൂടുതലെന്ന് പഠനം
എന്നാല്‍, കേസുകളുടെ എണ്ണം ഏറ്റവും ഉയരത്തിലെത്തിയ ഡല്‍ഹിയിലെ നിലവിലെ സ്ഥിതി വലിയ മുന്നറിയിപ്പ് നല്‍കുന്നു. ഡല്‍ഹിയില്‍ സ്ഥിരമായ കോവിഡ് വളര്‍ച്ചയുടെയും ഇടിവിന്റെയും ഒന്നിലധികം ഘട്ടങ്ങളുണ്ടായിട്ടുണ്ട്. വളര്‍ച്ചയുടെ വളരെ വ്യക്തമായ മൂര്‍ധന്യാവസ്ഥകള്‍ ഓരോന്നും മുമ്പത്തേതിനേക്കാള്‍ വലുതാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹിയില്‍ ഏഴായിരത്തോളം വീതം പുതിയ കേസുകള്‍ സ്ഥിരീകരിക്കുന്നു. പൂനെ ഉള്‍പ്പെടെ രാജ്യത്തെ മറ്റൊരു നഗരത്തിലും ദിവസം ആറായിരത്തിലേറെ കേസുകള്‍ തുടര്‍ച്ചയായി സ്ഥിരീകരിച്ചിട്ടില്ല.
കേരളത്തേക്കാള്‍ നേരിയ കുറവ് മാത്രമാണ് ഡല്‍ഹിയിലെ നിലവിലെ വളര്‍ച്ചാ നിരക്കിലുള്ളത്. ഇത് പകര്‍ച്ചവ്യാധിക്കെതിരായ അകാല വിജയം പ്രഖ്യാപിക്കുന്നതിലെ വിപത്തിന്റെ മറ്റൊരു ഉദാഹരണം ചൂണ്ടിക്കാട്ടുന്നു. രണ്ടാഴ്ചയിലേറെയായി, രാജ്യത്തെ പുതിയ കോവിഡ് കേസുകളില്‍ ഒന്നാമത് നില്‍ക്കുന്നത് കേരളമാണ്. കോവിഡ് ഏറ്റവും കാര്യമായി ബാധിച്ച മഹാരാഷ്ട്രയിലെ പുതിയ കേസുകളുടെ നാടകീയമായ ഇടിവാണ് സംസ്ഥാനങ്ങളുടെ പട്ടികയില്‍ വലിയ വ്യത്യാസത്തില്‍ കേരളത്തെ മുന്നിലെത്തിച്ചത്.
Also Read: കോവിഡ് ബാധിക്കുന്ന ആരോഗ്യപ്രവർത്തകരിൽ നഴ്സുമാരുടെ എണ്ണം കൂടുതലാവാൻ കാരണമെന്ത്?
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷത്തോളം പുതിയ കേസുകള്‍ കേരളത്തില്‍ സ്ഥിരീകരിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ കണ്ടെത്തിയത് എണ്‍പതിനായിരത്തില്‍ താഴെ കേസുകള്‍. ഈ കാലയളവില്‍ ഡല്‍ഹിയില്‍ 72,000ല്‍ ഏറെ പുതിയ കേസുകളും സ്ഥിരീകരിച്ചു. ഡല്‍ഹിയും കേരളവും കൂടാതെ പശ്ചിമ ബംഗാള്‍, ഹരിയാന എന്നിവയാണ് ഒരു ലക്ഷത്തിലധികം കേസ് ലോഡുകളുള്ള സംസ്ഥാനങ്ങള്‍. ഒരു ശതമാനത്തില്‍ കൂടുതലാണ് ഇവിടങ്ങളിലെ പ്രതിദിന വളര്‍ച്ചാ നിരക്ക്.
അതേസമയം, ആന്ധ്രയെ മറികടന്ന് കര്‍ണാടക രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമായി. മഹാരാഷ്ട്രയാണ് ഒന്നാമത്. കര്‍ണാടകയില്‍ 8,38,929 പേര്‍ക്കും ആന്ധ്രയില്‍ 8,35,953 പേര്‍ക്കുമാണ് ഇതുവരെ കോവിഡ് ബാധിച്ചത്. കുറച്ച് ദിവസം മുമ്പ്, പൂനെയെ മറികടന്ന ബെംഗളൂരു ഡല്‍ഹിക്കുശേഷം ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യത്തെ രണ്ടാമത്തെ നഗരമായി മാറി. നിശ്ചിത കാലത്ത് 3.45 ലക്ഷത്തിലധികം പേര്‍ക്കാണ് ബെംഗളൂരുവില്‍ കോവിഡ് ബാധിച്ചത്.
Also Read: ജീൻസ്, ടീഷർട്ട് മാസ്കുകളുടെ ഫലപ്രാപ്തി?: പരീക്ഷണ ഫലം അറിയാം
രാജ്യത്ത് തലേദിവസത്തെ ചെറിയ കുതിച്ചുചാട്ടത്തിനു ശേഷം, പുതിയ കേസുകളുടെ എണ്ണം അന്‍പതിനായിരം എന്ന പരിധിയിലേക്കു വെള്ളിയാഴ്ച തിരിച്ചെത്തി. 47,000ല്‍ താഴെ കേസുകളാണു പുതുതായി സ്ഥിരീകരിച്ചത്. 10 ദിവസത്തിനുള്ളില്‍ ആദ്യമായാണ് വ്യാഴാഴ്ച അന്‍പതിനായിരം പരിധി കടന്നത്. 50,210 ആയിരുന്നു വ്യാഴാഴ്ചത്തെ പുതിയ കേസുകളുടെ എണ്ണം. വ്യാഴാഴ്ച എഴുന്നൂറിലധികം മരണങ്ങളാണുണ്ടായത്. മരണനിരക്കിലെ സമീപകാല പ്രവണത അറുന്നൂറില്‍ താഴെയായിരുന്നു. വെള്ളിയാഴ്ച 670 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം മരണസംഖ്യ 1.25 ലക്ഷമായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.