യുഎസിലെ 13 ഇടങ്ങളിൽ നിന്നുള്ള, കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ച് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അവരുടെ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രായപൂർത്തിയായവരിൽ ആറ് ശതമാനം പേർ ആരോഗ്യ പ്രവർത്തകരാണെന്ന് വ്യക്തമാക്കുന്നു. ഈ ആരോഗ്യ പ്രവർത്തകരിൽ 36 ശതമാനവും നഴ്സിങ് അനുബന്ധ ജോലിയിലുള്ളവരാണെന്നും പഠനം വ്യക്തമാക്കുന്നു. മോർബിഡിറ്റി ആൻഡ് മോർട്ടാലിറ്റി വീക്ക്‌ലി റിപ്പോർട്ടിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

Read More: 80 ശതമാനം കോവിഡ് രോഗികളിലും വൈറ്റമിന്‍ ഡിയുടെ അപര്യാപ്തതയെന്ന് പഠനം

“ആരോഗ്യപ്രവർത്തകർക്ക് കടുത്ത കോവിഡ്-19- അനുബന്ധ രോഗമുണ്ടാകാം. ആരോഗ്യസംരക്ഷണ ക്രമീകരണങ്ങളിൽ തുടർച്ചയായി അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ആവശ്യകതയെയും സാർസ് കോവി-2 വ്യാപനം കുറയ്ക്കുന്നതിനുള്ള സാമൂഹിക ലഘൂകരണ ശ്രമങ്ങളുടെ പ്രാധാന്യത്തെയും അത് ഉയർത്തിക്കാട്ടുന്നു,” എന്ന് സിഡിസിയുടെ റിപ്പോർട്ടിൽ പറയുന്നു.

എന്തുകൊണ്ടാണ് ആരോഗ്യപ്രവർത്തകരിൽ നഴ്സുമാർക്ക് ഉയർന്ന അപകടസാധ്യത?

2020 മാർച്ച് 1 മുതൽ 2020 മെയ് 31 വരെ ആശുപത്രികളിൽ പ്രവേശിപ്പിച്ച 6,760 മുതിർന്ന വ്യക്തികളിലാണ് പഠനം നടത്തിയത്. രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആരോഗ്യ പ്രവർത്തകരിൽ 36 ശതമാനം പേരിൽ 73 ശതമാനം പേർക്കും അമിതവണ്ണമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 28 ശതമാനം പേരെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. 16 ശതമാനം പേർക്ക് വെന്റിലേഷൻ ആവശ്യമായിരുന്നു. നാല് ശതമാനം പേർ മരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More: നട്ടെല്ലിലെ ക്ഷതം കോവിഡ് രോഗികളിലെ മരണസാധ്യത ഇരട്ടിയാക്കുന്നതായി പഠനം

ആശുപത്രിയിൽ പ്രവേശിപ്പിച്ച ആരോഗ്യ പ്രവർത്തകരുടെ ശരാശരി പ്രായം 49 വയസ്സായിരുന്നു. അവരിൽ 89 ശതമാനത്തിലധികം പേർക്കും കുറഞ്ഞത് നേരത്തേയുള്ള ഒരു ആരോഗ്യ പ്രശ്നം ഉണ്ടായിരുന്നു, അതിൽ അമിതവണ്ണമാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോവിഡ്-19 രോഗികളിൽ അമിതവണ്ണം മരണ സാധ്യതയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തുന്ന ഒരു പഠന ഫലവും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

നഴ്സിംഗുമായി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക് കൂടുതൽ അപകടസാധ്യതയുണ്ടാകാനുള്ള ഒരു പ്രധാന കാരണം രോഗികളുമായുള്ള നിരന്തരമായിട്ടുള്ളതും, അടുത്തിടപഴകേണ്ടി വരുന്ന തത്തിലുമുള്ളതായ സമ്പർക്കം കൂടുതലാണെന്നതാണ്. ഇത് വൈറസ് വ്യാപനത്തിലേക്കുന്ന തരത്തിലുള്ള അവസ്ഥയിൽ ദീർഘകാലം കഴിയുന്നതിന് കാരണമാവുന്നു. കൂടാതെ, യു‌എസിൽ‌, നഴ്‌സിംഗുമായി ബന്ധപ്പെട്ട തൊഴിലുകളിലുള്ളവരാണ് ആരോഗ്യ പ്രവർത്തകരിൽ വലിയൊരു പങ്കും. 2019 ൽ രജിസ്റ്റർ ചെയ്ത ആരോഗ്യപ്രവർത്തകരിൽ മൂന്നിലൊന്ന് നഴ്സുമാരാണ്.

Read More: കോവിഡ് ബാധിച്ചവര്‍ക്കു കേള്‍വിശക്തി കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇവയാണ്

എന്നാൽ ആരോഗ്യപ്രവർത്തകർക്ക് ആശുപത്രികളിൽ നിന്നോ മറ്റേതെങ്കിലും മെഡിക്കൽ കേന്ദ്രങ്ങളിൽ നിന്നോ ആണോ അല്ലെങ്കിൽ പുറത്ത് എവിടെ നിന്നെങ്കിലുമാണോ രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമല്ല.

സ്വയം സംരക്ഷണത്തിനായി ആരോഗ്യ പ്രവർത്തകർ എന്ത് നടപടികളാണ് സ്വീകരിക്കുക?

ആരോഗ്യ പ്രവർത്തക മറ്റ് വ്യക്തികളേക്കാൾ കൂടുതൽ മുൻകരുതലുകൾ എടുക്കുന്നുണ്ടെങ്കിലും അവർ ഇപ്പോഴും രോഗത്തിന് അടിമകളാവുന്നു എന്നാണ് പഠനം എടുത്തുകാണിക്കുന്നത്.

ആശുപത്രികളിലോ ആരോഗ്യ കേന്ദ്രങ്ങളിലോ ഉള്ള എല്ലാ സമയത്തും ആരോഗ്യ പ്രവർത്തകർ സർജിക്കൽ മാസ്ക് പോലുള്ള മെഡിക്കൽ മാസ്കുകൾ ഉപയോഗിക്കാൻ സിഡിസി ശുപാർശ ചെയ്യുന്നു.

Read More: Explained: കൊറോണ വൈറസ് വിവിധ പ്രതലങ്ങളിൽ എത്രകാലം നിലനിൽക്കും?

രോഗികളെ ചികിത്സിക്കുന്ന ഇടങ്ങൾ, സ്റ്റാഫ് റൂമുകൾ, ആരോഗ്യ പ്രവർത്തകർ ഇടപെടുന്ന മറ്റ് സ്ഥലങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മിതമായ അളവിൽ സാമൂഹിക വ്യാപനം റിപ്പോർട്ട് ചെയ്ത ഇടങ്ങളിൽ, രോഗികളുമായി സമ്പർക്കം പുലർത്തുമ്പോൾ ആരോഗ്യപ്രവർത്തകർ നേത്ര സംരക്ഷണ സംവിധാനങ്ങൾ ധരിക്കണമെന്നും സിഡിസി ശുപാർശ ചെയ്യുന്നു.

എയറോസോൾ ഉണ്ടായി വരുന്ന തരത്തിലുള്ള സാഹചര്യങ്ങളിൽ ആരോഗ്യപ്രവർത്തകർ എൻ95ഓ അതിന് തത്തുല്യമായതോ അല്ലെങ്കിൽ‌ ഉയർന്ന ലെവലിലുള്ളതോ ആയ‌ റെസ്പിറേറ്ററുകൾ‌ ധരിക്കണം.

പഠന ഫലങ്ങൾ യുഎസിൽ മാത്രമാണോ പ്രസക്തമായത്?

പഠനത്തിലെ കണ്ടെത്തലുകൾ ചൈന പോലുള്ള രാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകരിലെ രോഗബാധയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളോട് താരതമ്യം ചെയ്യാവുന്ന തരത്തിലാണെന്ന് പഠനം നടത്തിയവർ പറയുന്നു. അവിടെ നഴ്സിംഗുമായി ബന്ധപ്പെട്ട തൊഴിലുകളിലുള്ളവർ രോഗം ഏറ്റവും വലിയ അനുപാതത്തിൽ ബാധിച്ചവരിൽ ഉൾപ്പെടുന്നു.

Read More: Explained: Why are nurses more at high risk for COVID-19 among healthcare workers?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook