Latest News
ഇന്നും നാളെയും അതിതീവ്ര മഴ; വടക്കന്‍ കേരളത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് – റെ‍ഡ് അലര്‍ട്ട്
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ- ഓറഞ്ച് അലര്‍ട്ട്

ജീൻസ്, ടീഷർട്ട് മാസ്കുകളുടെ ഫലപ്രാപ്തി?: പരീക്ഷണ ഫലം അറിയാം

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം കണികകൾ പുറംതള്ളപ്പെടുന്നതിന് സമാനമായ സാഹചര്യങ്ങളിലാണ് പരീക്ഷണം നടത്തിയത്

covid 19 mask, coronavirus mask, best mask for Covid, cotton mask, mask quality, indian express

നോവൽ കൊറോണ വൈറസ് അടങ്ങിയ കണങ്ങളെ തടുത്തുനിർത്തുന്നതിൽ വിവിധ വസ്തുക്കളാൽ നിർമ്മിച്ച മാസ്കുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് നിരവധി പഠനങ്ങൾ ഇതിനകം നടന്നിട്ടുണ്ട്.  എന്നാൽ അവയിൽ ഭൂരിഭാഗവും കുറഞ്ഞ ഇനം തുണിത്തരങ്ങൾ കൊണ്ടുള്ള മാസ്കുകളിൽ മാത്രം നടത്തിയിട്ടുള്ളവയായിരുന്നു. ഒപ്പം മാസ്ക് ധരിച്ചയാൾ സാധാരണ ഗതിയിൽ ശ്വസിക്കുന്ന സാഹചര്യത്തിൽ, അഥവാ കണികകളെ ചെറിയ വേഗത്തിൽ മാത്രം പുറംതള്ളുന്ന അവസരങ്ങളിൽ ആണ് കൂടുതൽ പരീക്ഷണങ്ങളും നടത്തിയിട്ടുള്ളത്.

ഇപ്പോൾ, ഒരു പുതിയ പഠനം ടി-ഷർട്ടുകളുടെയും സോക്സുകളുടെയും തുണി മുതൽ ജീൻസും വാക്വം ബാഗുകളും വരെയുള്ള വിവിധ ഇനം വസ്തുക്കളുടെ മാസ്കുകളുപയോഗിച്ച് നടത്തിയിരിക്കുന്നു. വൈറസ് അടങ്ങിയ കണങ്ങൾ വേഗത്തിൽ സഞ്ചരിക്കുന്നതിന് സമാനമായ സാഹചര്യങ്ങളും ഈ പഠനത്തിൽ വിലയിരുത്തിയിരിക്കുന്നു. അതായത് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം വൈറസ് പുറംതള്ളപ്പെടുന്നതിന് സമാനമായ സാഹചര്യങ്ങൾ. വൈറസ് വലുപ്പമുള്ള (0.02-0.1 മൈക്രോമീറ്റർ) കണങ്ങളെ ഉയർന്ന വേഗതയിൽ ഫിൽട്ടർ ചെയ്യുന്നതിൽ വിവിധ വസ്തുക്കൾ കൊണ്ടുള്ള മാസ്കുകൾ ഉപയോഗിക്കുന്നതിലെ ഫലപ്രാപ്തി പഠനത്തിൽ പരിശോധിച്ചു. എൻ95, സർജിക്കൽ മാസ്കുകൾ എന്നിവയിലും ഇത് പരിശോധിച്ചു.

Read More: കോവിഡ് ബാധിക്കുന്ന ആരോഗ്യപ്രവർത്തകരിൽ നഴ്സുമാരുടെ എണ്ണം കൂടുതലാവാൻ കാരണമെന്ത്?

കേംബ്രിഡ്ജ് സർവകലാശാലയിലെയും നോർത്ത് വെസ്റ്റേൺ സർവകലാശാലയിലെയും ഗവേഷകർ നടത്തിയ പഠനം ബിഎംജെ ഓപ്പൺ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലിനിക്കൽ ഇതര മാസ്കുകൾക്കായി സാധാരണയായി ഉപയോഗിക്കുന്ന തുണിത്തരങ്ങൾ അൾട്രാഫൈൻ കണങ്ങളെ ഫിൽട്ടർ ചെയ്യുന്നതിന് ഫലപ്രദമാണെന്നാണ് ഈ പഠനത്തിലെ പൊതുവെയുള്ള കണ്ടെത്തൽ. എൻ95 മാസ്കുകൾ വളരെ ഫലപ്രദമായിരുന്നെന്നും പഠനത്തിൽ പറയുന്നു. പുനരുപയോഗിക്കാൻ‌ കഴിയുന്ന എച്ച്ഇപിഎ (HEPA-high-efficiency particulate air) വാക്വം ബാഗ്, ചില കാര്യങ്ങളിൽ എൻ95ന്റെ പ്രകടനത്തെ മറികടന്നുവെന്നും പഠനത്തിൽ പറയുന്നു.

ഒന്നിലധികം പാളികളായി വിവിധ തരം തുണിത്തരങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുമ്പോൾ വീടുകളിൽ നിർമിക്കുന്ന മാസ്കുകൾ കൂടുതൽ ഫലപ്രദമാണ്. ഇന്റർഫേസിംഗ് (സാധാരണയായി കോളറുകൾ കഠിനമാക്കാൻ ഉപയോഗിക്കുന്നത്) സംയോജിപ്പിക്കുമ്പോൾ അവയുടെ പ്രകടനം കാര്യമായി മെച്ചപ്പെട്ടുവെന്നും എന്നാൽ അത് ശ്വസനം കൂടുതൽ ബുദ്ധിമുട്ടാക്കിയെന്നും പഠനത്തിൽ പറയുന്നു.

Read More: 80 ശതമാനം കോവിഡ് രോഗികളിലും വൈറ്റമിന്‍ ഡിയുടെ അപര്യാപ്തതയെന്ന് പഠനം

വ്യത്യസ്ത തുണിത്തരങ്ങളുടെ അലക്കിയ ശേഷമുള്ള പ്രകടനവും ഗവേഷകർ പഠിച്ചു. ഒരു തവണ അലക്കി ഉണക്കിയെടുത്ത ശേഷവും അവ നന്നായി പ്രവർത്തിച്ചതായും കണ്ടെത്തി. എന്നാൽ ആവർത്തിച്ചുള്ള കഴുകൽ തുണികളെ ബാധിക്കുമെന്ന് കണ്ടെത്തിയിരുന്നു. അതിനാൽ മാസ്കുകൾ കൂടുതൽ തവണ ഇത്തരത്തിൽ പുനരുപയോഗം ചെയ്യരുതെന്നും പഠനത്തിൽ മുന്നറിയിപ്പ് തരുന്നു.

നടുവിൽ ഒരു തുണി സാമ്പിൾ ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഉപകരണം നിർമ്മിച്ചുകൊണ്ടാണ് കേംബ്രിഡ്ജിലെ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള യൂജീനിയ ഓ കെല്ലിയും അവരുടെ സഹപ്രവർത്തകരും പരീക്ഷണം നടത്തിയത്. ഉപകരണത്തിന്റെ ഒരറ്റത്ത് എയറോസോൾ രൂപത്തിലായ കണികകൾ സൃഷ്ടിച്ചു. ചുമയ്ക്കുമ്പോൾ കണികകൾ പുറംതള്ളുന്ന വേഗതയിൽ അത് തുണിയുടെ സാമ്പിളിലൂടെ കടന്നുപോകുകയും ചെയ്തു. തുണിയിലൂടെ കടന്നു പോവുന്നതിന് മുൻപും ശേഷവുമുള്ള അവയുടെ അളവ് രേഖപ്പെടുത്തുകയും ചെയ്തു.

Read More:  Explained: കൊറോണ വൈറസ് വിവിധ പ്രതലങ്ങളിൽ എത്രകാലം നിലനിൽക്കും?

“കണങ്ങളെ നന്നായി തടയുകയും, എന്നാൽ നിങ്ങളുടെ ശ്വസനത്തെ തടയുകയും ചെയ്യുന്ന ഒരു മാസ്ക് ഫലപ്രദമായ മാസ്ക് അല്ല. ഉദാഹരണത്തിന്, കണങ്ങളെ തടയുന്നതിൽ ഡെനിം വളരെ ഫലപ്രദമായിരുന്നു, പക്ഷേ അതിലൂടെ ശ്വസിക്കാൻ പ്രയാസമാണ്, അതിനാൽ പഴയ ജോഡി ജീൻസിൽ നിന്ന് മാസ്ക് നിർമ്മിക്കുന്നത് നല്ല ആശയമല്ല. സമാന അളവിലുള്ള തടയൽ ശേഷിയുള്ള ഏതെങ്കിലും തുണികളുടെ കോമ്പിനേഷനുകളേക്കാൾ എൻ95 മാസ്കുകൾ വഴി‌ ശ്വസിക്കാൻ വളരെ എളുപ്പമാണ്, ”ഓ’റെയ്‌ലി ഒരു പ്രസ്താവനയിൽ പറഞ്ഞു.

തങ്ങളുടെ പരീക്ഷണത്തിന്റെ നിരവധി പരിമിതികളുണ്ടെന്ന് ഗവേഷകർ അംഗീകരിക്കുന്നുണ്ട്. അങ്ങനെയാണെങ്കിലും, മാസ്ക് നിർമ്മാതാക്കൾക്ക് ഈ ഫലങ്ങൾ ഉപയോഗപ്രദമാകുമെന്ന് ഓ’കെല്ലി പറഞ്ഞു.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: How masks made of t shirts jeans and other fabrics block particles at coughing speed

Next Story
കോവിഡ് ബാധിക്കുന്ന ആരോഗ്യപ്രവർത്തകരിൽ നഴ്സുമാരുടെ എണ്ണം കൂടുതലാവാൻ കാരണമെന്ത്?keywords" content="Coronavirus, Nurses coronavirus cases, Coronavirus risk for health staff, Explained health, Express explained, Indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com