scorecardresearch

ഫൈസർ വാക്സിൻ ഇന്ത്യയുടെ പ്രഥമ പരിഗണനയിലില്ല; നിരീക്ഷണത്തിൽ; സമാന വാക്സിനും ശ്രമം

ഇന്ത്യയുടെ അടിയന്തര ആഭ്യന്തര ആവശ്യങ്ങൾ “ഉടനടി” നിറവേറ്റാൻ ഫൈസറിന് കഴിഞ്ഞേക്കില്ല

ഇന്ത്യയുടെ അടിയന്തര ആഭ്യന്തര ആവശ്യങ്ങൾ “ഉടനടി” നിറവേറ്റാൻ ഫൈസറിന് കഴിഞ്ഞേക്കില്ല

author-image
WebDesk
New Update
coronavirus vaccine, coronavirus vaccine update, covid 19 vaccine, covid 19 vaccine india, covid 19 vaccine news, pfizer, pfizer vaccine, oxford coronavirus vaccine, oxford covid 19 vaccine, pfizer vaccine india, covid vaccine pfizer, covid vaccine success, indian express, express explained, moderna vaccine, moderna covid 19 vaccine, moderna coronavirus vaccine, pfizer coronavirus vaccine news, ie malayalam

ഫൈസർ-ബയോഎൻ‌ടെക് കോവിഡ് വാക്സിന് മൈനസ് 70 ഡിഗ്രി സെൽഷ്യസ് കോൾഡ് ചെയിൻ സംവിധാനം ആവശ്യമാണ്, ഈ വാക്സിൻ ഇന്ത്യയിൽ പരീക്ഷിക്കുന്നുമില്ല. അതിനാൽ ഈ വാക്സിൻ കേന്ദ്രസർക്കാർ ഉന്നത പ്രാധാന്യത്തോടെ നിരീക്ഷിക്കുന്ന വാക്സിനുകളുടെ പട്ടികയിലുമില്ല. എന്നാൽ യുകെയിൽ ഈ വാക്സിന് അംഗീകാരം ലഭിച്ചതും വിതരണം ചെയ്യാനൊരുങ്ങുന്നതും ഈ വാക്സിനെ കൂടുതൽ പ്രാധാന്യത്തോടെ നിരീക്ഷിക്കാൻ പ്രേരിപ്പിക്കുന്നു.

Advertisment

വാക്‌സിൻ ഇവിടെ ഉപയോഗിക്കുന്നതിന്, ഫൈസറിന്റെ ഇന്ത്യൻ ഉപസ്ഥാപനം ഇന്ത്യയിലെ ഡ്രഗ് റെഗുലേറ്ററെ സമീപിക്കുകയും അവർ യുകെ ഡ്രഗ് റെഗുലേറ്ററിന് സമർപ്പിച്ച വിവരങ്ങൾ പങ്കിടുകയും വേണം. “അവർക്ക് പിന്നീട് അനുമതി ആവശ്യപ്പെടാം, അതനുസരിച്ച് റെഗുലേറ്റർ ഒരു തീരുമാനമെടുക്കും,” എന്ന് ഇത് സംബന്ധിച്ച് ഒരു ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Read More: എന്താണ് എംആർഎൻഎ വാക്സിൻ?

ഇന്ത്യയുടെ അടിയന്തര ആഭ്യന്തര ആവശ്യങ്ങൾ “ഉടനടി” നിറവേറ്റാൻ ഫൈസറിന് കഴിയാൻ സാധ്യതയില്ലെന്ന് വാക്സിൻ പദ്ധതി നിരീക്ഷിക്കുന്ന ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. കമ്പനിക്ക് നിരവധി രാജ്യങ്ങളുമായി വാക്സിൻ വിതരണം ചെയ്യാനുള്ള മുൻകൂർ കരാറുകളുള്ളതാണ് ഇതിന് കാരണമായി പറയുന്നത്. എന്നിട്ടും ചർച്ചകൾ നടക്കുന്നുണ്ട്.

വിദേശത്ത് മൂന്നാം ഘട്ട പരീക്ഷണത്തിൽ നല്ല ഫലങ്ങൾ കാണിച്ചെങ്കിലും ഇന്ത്യയിൽ പരീക്ഷിക്കപ്പെടാത്ത ഫൈസർ, മൊഡേണ പോലുള്ളവയുടെ വാക്സിൻ കാൻഡിഡേറ്റുകളുടെ കാര്യത്തിൽ ഇന്ത്യ പ്രത്യേക നയം സ്വീകരിക്കേണ്ടി വരുമെന്ന് നാഷനൽ എക്സ്പേർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിസ്ട്രേഷൻ അദ്ധ്യക്ഷൻ വികെ പോൾ പറഞ്ഞു. “ഈ വാക്സിൻ (ഫൈസർ) ഡോസുകൾ വലിയ അളവിൽ ലഭ്യമാകില്ലെന്ന് ഞങ്ങൾക്കറിയാം… ഈ വാക്സിൻ കാൻഡിഡേറ്റ് വരേണ്ടതുണ്ടെങ്കിൽ, നമുക്ക് ആവശ്യമെങ്കിൽ ഞങ്ങൾ അതിനായി സ്വയം തയ്യാറെടുക്കുകയാണ്… ഞങ്ങൾക്ക് സമാന്തര പദ്ധതികളുണ്ട്,” പോൾ പറഞ്ഞു.

Advertisment

Read More: കോവിഡ്-19: വൈറസിനെ ആക്രമണം തുടങ്ങുന്നിടത്ത് തടയാനുള്ള വഴികൾ തേടി ഗവേഷകർ

“ഈ വാക്സിൻ കാൻഡിഡേറ്റിനായി (ഫൈസർ അല്ലെങ്കിൽ മോഡേണ) ഞങ്ങൾ ഒരു പദ്ധതി തയ്യാറാക്കേണ്ടതുണ്ടെങ്കിൽ, ഞങ്ങൾ മുന്നോട്ട് പോകും. എന്നിരുന്നാലും, നമുക്ക് ഏതെങ്കിലും ഡോസ് ലഭിക്കുതയാണെങ്കിലും അത് കുറച്ച് മാസങ്ങൾക്ക് ശേഷം മാത്രമേ ലഭിക്കൂ എന്നത് വസ്തുതയാണ്,” അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ നിലവിലെ പദ്ധതി, പ്രത്യേകിച്ചും വാക്സിനിന്റെ വലിയ രീതിയിലുള്ള ആവശ്യകത കണക്കിലെടുത്ത്, നിലവിൽ ഇവിടെ ക്ലിനിക്കൽ പരീക്ഷണങ്ങളിലുള്ള അഞ്ച് വാക്സിൻ കാൻഡിഡേറ്റുകൾ വിതരണം ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അസ്ട്രാസെനെക്ക-ഓക്സ്ഫോർഡ്, സിഡസ് കാഡില്ല, ബയോളജിക്കൽ ഇ, ഡോ. റെഡ്ഡീസ്, ഭാരത് ബയോടെക് എന്നിവയുടെ കാൻഡിഡേറ്റ് വാക്സിനുകളാണ് രാജ്യത്ത് ക്ലിനിക്കൽ ട്രയലുകളിലുള്ളത്.

“ഞങ്ങൾക്ക് വളരെയധികം പ്രതീക്ഷകളുണ്ട്… ഈ അഞ്ച് വാക്സിൻ കാൻഡിഡേറ്റുകൾ കടന്നുവരുമെന്ന്. അവയെല്ലാം എളുപ്പമുള്ള പ്ലാറ്റ്ഫോമുകളാണ്. ഡോസുകളുടെ ലഭ്യത (അഞ്ച് വാക്സിൻ കാൻഡിഡേറ്റുകളിൽ) വളരെ ഉയർന്നതാണ്. അവർക്ക് പകർച്ചവ്യാധി നിയന്ത്രണവിധേയമാക്കാൻ കഴിയും, ” പോൾ പറഞ്ഞു.

Read More: എന്താണ് 'ഇ-വിൻ'? കോവിഡ്-19 വാക്സിൻ വിതരണത്തിന് ഉപയോഗിക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

യുകെ റെഗുലേറ്ററുടെ ബുധനാഴ്ചത്തെ തീരുമാനം സാങ്കേതിക രംഗത്ത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഫൈസർ അല്ലെങ്കിൽ മോഡേണയുടെ എംആർ‌എൻ‌എ വാക്സിൻ സംബന്ധിച്ച് ആഗോള തലത്തിൽ കാര്യമായ ചർച്ച നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബയോടെക്നോളജി വകുപ്പ് രാജ്യത്തെ ആദ്യത്തെ എം‌ആർ‌എൻ‌എ അടിസ്ഥാനമാക്കിയുള്ള വാക്സിൻ നിർമ്മാണ സൗകര്യത്തിനായി പൂനെ ആസ്ഥാനമായുള്ള ജെനോവ ബയോഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന് സീഡ് ഫണ്ടിങ് നൽകിയിട്ടുണ്ട്.

“ഒരിക്കലും എം‌ആർ‌എൻ‌എ വാക്സിൻ ഉപയോഗിച്ചിട്ടില്ല, പക്ഷേ ഈ വാക്സിനുകൾ കൃത്രിമവും ഉത്പാദിപ്പിക്കാൻ എളുപ്പവുമാണ്. ശേഷി വർദ്ധിപ്പിക്കുന്നത് വളരെ എളുപ്പമാണ്,” ഇതുമായി ബന്ധപ്പെട്ടവർഡപറഞ്ഞു. “എന്നാൽ അംഗീകാരത്തിനായി കൂടുതൽ വിവരങ്ങളും ഇത് സംബന്ധിച്ച അന്വേഷണവും നിർണായകമാകും,” അവർ വ്യക്തമാക്കി.

പ്രധാനമന്ത്രി തിങ്കളാഴ്ച ജെനോവ അധികൃതരുമായി വിശദമായ ചർച്ച നടത്തിയിരുന്നു. 2021 മാർച്ചോടെ കോവിഡിനായി എംആർ‌എൻ‌എ അടിസ്ഥാനമാക്കിയുള്ള വാക്സിൻ കാൻഡിഡേറ്റ് ജെനോവയ്ക്ക് പുറത്തിറക്കാനാവുമെന്ന് കരുതുന്നു.

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: