മനുഷ്യശരീരത്തിലെ ഒരു കോശത്തെ (സെൽ) ബാധിക്കാൻ, നോവൽ കൊറോണ വൈറസ് ആദ്യം സ്പൈക്ക് പ്രോട്ടീൻ ഉപയോഗിച്ച് കോശ സ്തരവുമായി (സെൽ മെംബ്രെയ്ൻ) ബന്ധിപ്പിക്കുകയാണ് ചെയ്യുക. അതിനാൽ തന്നെ കൊറോണ വൈറസിനെതിരേ സെല്ലിന്റെ ഏറ്റവും പുറത്തുള്ള പ്രതിരോധ മാർഗ്ഗമാണ് സെൽ മെംബ്രെയ്ൻ. ഏതൊക്കെ ചികിത്സകളിലൂടെയാണ് സെൽ മെംബ്രെയ്നെ വൈറസ് പ്രവേശിക്കുന്നതിനെതരെ കൂടുതൽ പ്രതിരോധിക്കാൻ പ്രാപ്തമാക്കുക എന്ന് ഗവേഷകർ ഇപ്പോൾ അന്വേഷിക്കുന്നു.

സെൽ മെംബ്രെയ്നുകൾ സെല്ലിന്റെ അകവും ചുറ്റുമുള്ള ഇടവും തമ്മിലുള്ള ഒരു തടസ്സപാളിയായി വർത്തിക്കുന്നു. ഒപ്പം തന്നെ, സെല്ലിന്റെ പ്രവർത്തനത്തിന് ആവശ്യമായ നിരവധി പ്രവർത്തനങ്ങൾക്ക് സെൽ മെംബ്രെയ്നിൽ ഇടമാവുകയും ചെയ്യുന്നുണ്ട്. ഏതാനും നാനോമീറ്റർ കട്ടിയുള്ളതാണ് അവ.

Read More: മുൻനിര കോവിഡ് വാക്സിനുകൾ എത്രത്തോളം ഫലപ്രദമാണ്? എന്ന് ലഭ്യമാവും?

വിർജീനിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് എനർജിയുടെ ഓക്ക് റിഡ്ജ് നാഷണൽ ലബോറട്ടറി (ഒആർഎൻഎൽ) എന്നിവയിലെ ഗവേഷകർ ന്യൂട്രോൺ സ്‌കാറ്ററിംഗ് ഉപയോഗിച്ച് സെൽ മെംബ്രണും വൈറസും പരസ്പരം എങ്ങനെ സ്വാധീനിക്കുന്നുവെന്ന് അന്വേഷിക്കുന്നു. കൊറോണ വൈറസ് കോശ സ്തരത്തിൽ എങ്ങനെ തുളച്ചുകയറുന്നുവെന്ന് നിർണ്ണയിക്കുന്നതിലൂടെ, ശാസ്ത്രജ്ഞർക്ക് ഈ പ്രക്രിയയെ തടസ്സപ്പെടുത്തുന്ന ചികിത്സകൾ വികസിപ്പിക്കാൻ കഴിയും. പല ഗവേഷകരും വൈറസിനെ അതിന്റെ സ്പൈക്ക് പ്രോട്ടീനുകളെ ടാർഗെറ്റുചെയ്യുന്നതിലൂടെ നേരിടാനുള്ള വഴികൾ തേടുന്നുണ്ട്. പക്ഷേ കുറച്ചുപേർ മാത്രമേ അണുബാധ പ്രക്രിയ ആരംഭിക്കുന്ന ഇടത്തിലേക്ക് ശ്രദ്ധിക്കുന്നുള്ളൂ: അതായത് സെൽ മെംബ്രെയ്നിലേക്ക്.

വൈറസിന്റെ പ്രവേശനത്തെ അനുവദിക്കുന്ന തരത്തിൽ മെംബ്രെയ്നിലുള്ള പ്രത്യേകതകളെക്കുറിച്ചും വൈറസുമായി സമ്പർക്കം പുലർത്തുമ്പോൾ മെംബ്രെൻ എങ്ങനെ മാറുന്നുവെന്നും അണുബാധ പ്രക്രിയയെ തടസ്സപ്പെടുത്തുന്ന തരത്തിൽ മെംബ്രെയ്ൻ നടത്തുന്ന പരിഷ്കാരങ്ങളെക്കുറിച്ചും പുതിയ ഗവേഷണം പരിശോധിക്കുന്നു.

Read More: കോവിഡ് രോഗികളിൽ വരുന്ന ഗില്ലൻ ബാരെ സിൻഡ്രോം എന്താണ്? അറിയേണ്ടതെല്ലാം

മെംബ്രൻ, വൈറൽ സ്പൈക്ക് പ്രോട്ടീനുകൾ എന്നിവയുടെ ക്രമീകരണവും ചില പരീക്ഷണ മരുന്നുകളുടെ ഫലങ്ങളും പരിശോധിക്കുന്നതിന് ടീം ഒആർഎൻഎല്ലിന്റെ ലിക്വിഡ് റിഫ്ലെക്ടോമീറ്റർ (LIQREF) ഉപയോഗിക്കുന്നു. വിവിധ ജൈവവസ്തുക്കളുമായി ഇടപഴകുമ്പോൾ ന്യൂട്രോണുകളുടെ പാത അളക്കാൻ ശാസ്ത്രജ്ഞർക്ക് അതിൽ കഴിയും. തന്മാത്രാ തലത്തിൽ ഒരു സാമ്പിൾ എങ്ങനെ ക്രമീകരിച്ചിരിക്കുന്നു എന്ന് നിർണ്ണയിക്കാൻ അവർ ഈ വിവരങ്ങൾ ഉപയോഗിക്കുന്നു.

മനുഷ്യന്റെ ശ്വാസകോശത്തിനുള്ളിലെ കോശ സ്തരങ്ങളുടെ ആകൃതിയും ഘടനയും സൂക്ഷ്മമായി പ്രതിഫലിപ്പിക്കുന്ന ഒരു മെംബ്രൻ മോഡൽ ഉപയോഗിച്ചാണ് ഗവേഷകർ അവരുടെ പരീക്ഷണങ്ങൾ നടത്തിയത്. കോവിഡ് -19 ലക്ഷണങ്ങളെ ലഘൂകരിക്കാനുള്ള സാധ്യമായ ചികിത്സാമരുന്നുകളായി നിലവിൽ അന്വേഷിച്ചുകൊണ്ടിരിക്കുന്ന മെലറ്റോണിൻ അല്ലെങ്കിൽ അസിട്രോമിസൈൻ എന്നിവയുമായി സമ്പർക്കം പുലർത്തുമ്പോൾ മെംബ്രെ്യ്ൻ ഗുണങ്ങൾ എങ്ങനെ മാറുന്നുവെന്ന് അവർ പരിശോധിക്കുകയും ചെയ്യുന്നുണ്ട്.

Source: Oak Ridge National Laboratory, US Dept of Energy

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook