scorecardresearch

Covid 19 Vaccine: ആദ്യ പരീക്ഷണം വിജയിച്ച കോവിഡ് വാക്സിനെ കുറിച്ച് അറിയേണ്ടതെല്ലാം

ശരീരത്തിലെത്തിയാൽ ഈ വാക്സിൻ പ്രവർത്തിക്കുന്നതെങ്ങിനെ, എത്രത്തോളം സുരക്ഷിതമാണ്, ലഭ്യമാവുന്നതെപ്പോൾ

ശരീരത്തിലെത്തിയാൽ ഈ വാക്സിൻ പ്രവർത്തിക്കുന്നതെങ്ങിനെ, എത്രത്തോളം സുരക്ഷിതമാണ്, ലഭ്യമാവുന്നതെപ്പോൾ

author-image
WebDesk
New Update
covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, saudi arabia coronavirus vaccine, സൗദി അറേബ്യ കൊറോണ വൈറസ് വാക്‌സിന്‍, saudi arabia covid-19 vaccine, , സൗദി അറേബ്യ കോവിഡ്-19 വാക്‌സിന്‍, uae coronavirus vaccine, യുഎഇ കൊറോണ വൈറസ് വാക്‌സിന്‍, uae covid-19 vaccine, യുഎഇ കോവിഡ്-19 വാക്‌സിന്‍, bahrain coronavirus vaccine, ബഹ്റൈന്‍ കൊറോണ വൈറസ് വാക്‌സിന്‍, covid-19 bahrain vaccine,  ബഹ്റൈന്‍ കോവിഡ്-19 വാക്‌സിന്‍, oman coronavirus vaccine, ഒമാൻ കൊറോണ വൈറസ് വാക്‌സിന്‍, covid-19 oman vaccine,  ഒമാൻ കോവിഡ്-19 വാക്‌സിന്‍, kuwait coronavirus vaccine, കുവൈത്ത്  കൊറോണ വൈറസ് വാക്‌സിന്‍, covid-19 kuwait vaccine,  കുവൈത്ത്  കോവിഡ്-19 വാക്‌സിന്‍, കുവൈത്ത്, qatar coronavirus vaccine, ,ഖത്തർ കൊറോണ വൈറസ് വാക്‌സിന്‍, covid-19 qatar  covid-19 vaccine, ഖത്തർ കോവിഡ്-19 വാക്‌സിന്‍, sinopharm coronavirus vaccine, സിനോഫാം കൊറോണ വൈറസ് വാക്‌സിന്‍, sinopharm covid-19 vaccine, സിനോഫാം കോവിഡ്-19 വാക്‌സിന്‍, sinopharm china, സിനോഫാം ചൈന, s

ഓക്സ്ഫോർഡ് സർവകലാശാലയും മരുന്ന് നിർമാതാക്കളായ അസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്ത കോവിഡ് -19 പ്രതിരോധ വാക്സിന്, മനുഷ്യരിൽ നടത്തിയ ആദ്യഘട്ട പരീക്ഷണം മികച്ച ഫലം ലഭിച്ചെന്ന വാർത്ത ഏറെ പ്രതീക്ഷ നൽകുന്നതാണ്. യുഎസ് കമ്പനിയായ മോഡേണയും സമാനമായ വിജയം നേടിയതായി ഒരാഴ്ചയ്ക്ക് മുൻപ് വാർത്ത പുറത്തുവന്നിരുന്നു. മാരകമായ കൊറോണ വൈറസിനെതിരെ ഫലപ്രദമായ വാക്‌സിൻ കണ്ടെത്താനുള്ള പോരാട്ടത്തിന് പ്രോത്സാഹനം നൽകുന്ന കാര്യമാണ് ഇത്.

Advertisment

How does the vaccine candidate developed by the University of Oxford and AstraZeneca work?- ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്ത മരുന്ന് എങ്ങനെ പ്രവർത്തിക്കും?

ഒരാൾക്ക് കോവിഡ് -19 വൈറസ് (സാർസ്-കോവി-2: Covid-19 virus: SARS-CoV-2)ബാധിക്കുമ്പോൾ, അത് ശരീരത്തിൽ എളുപ്പത്തിൽ പടരുന്നതിന്റെ കാരണം അതിന്റെ ഉപരിതലത്തിലെ കുപ്രസിദ്ധമായ സ്പൈക്കുകളാണ് (മുള്ളുകൾപോലുള്ള ഭാഗം ). ‘സ്പൈക്ക് പ്രോട്ടീൻ’ എന്നറിയപ്പെടുന്ന ഈ മുള്ളുകൾ വൈറസിനെ കോശങ്ങളിലേക്ക് തുളച്ചുകയറാനും അതിനെ ബാധിക്കാനും അനുവദിക്കുന്നു. ഇതിലൂടെ വൈറസ് പെരുകുന്നു.

ഈ പ്രവർത്തനം ആവർത്തിക്കാൻ അനുവദിക്കാത്ത വൈറൽ വെക്റ്റർ വാക്സിനുകൾ എന്ന വിഭാഗത്തിൽ പെടുന്ന മരുന്നാണ് ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രാസെനെക്കയും വികസിപ്പിക്കുന്നത്. ഈ സ്പൈക്ക് പ്രോട്ടീനെതിരെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഈ വാക്സിൻ ശ്രമിക്കുന്നു.

Advertisment

സ്പൈക്കുകൾ നിറഞ്ഞ പ്രതലത്തിനെതിരേ ആന്റി ബോഡികളെ വികസിപ്പിച്ച് പ്രതിരോധമുയർത്തുക എന്ന കാര്യമാണ് ഈ മരുന്ന് ചെയ്യുക. മറ്റു വൈറസുകളെ ഉപയോഗിച്ചാണ് ഈ കാര്യം ചെയ്യുക. ഇവിടെ അത് ചിമ്പാൻസികളെ ബാധിക്കുന്ന ജലദോഷ വൈറസായ അഡെനോവൈറസിന്റെ ദുർബലമായ വകഭേതത്തെയാണ് ഉപയോഗിക്കുന്നത്. സ്പൈക്ക് പ്രോട്ടീൻ നിർമിക്കുന്നതിനുള്ള ഘടകത്തെ മാത്രം ശരീരത്തിലേക്ക് കടത്തിവിടാനാണ് ഇത് ഉപയോഗിക്കുക.

Read More: Covid 19 Vaccine: കോവിഡ് വാക്‌സിൻ ആദ്യ പരീക്ഷണം വിജയം; പ്രതീക്ഷയേകി പ്രഖ്യാപനം

മനുഷ്യരിൽ പകർ‌ത്താനാകാത്തവിധം ജനിതകമാറ്റം വരുത്തിയ അഡെനോവൈറസ് കോശത്തിലേക്ക് തുളച്ചുകയറുകയും സ്പൈക്ക് പ്രോട്ടീൻ മാത്രം നിർമ്മിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യും. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം, ഈ സ്പൈക്ക് പ്രോട്ടീനെ ദോഷകരമായേക്കാവുന്ന ബാഹ്യ പദാർത്ഥമായി തിരിച്ചറിയുകയും അതിലൂടെ ആന്റിബോഡികൾ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും.

ഇത്തരത്തിൽ രോഗപ്രതിരോധ ശേഷി നിർമിക്കപ്പെട്ടുകഴിഞ്ഞാൽ, യഥാർത്ഥ വൈറസ് ശരീരത്തെ ബാധിക്കുകയാണെങ്കിൽ അവയെ ചെറുക്കാൻ ഈ പുതുതായി രൂപപ്പെട്ട ആന്റിബോഡികൾക്ക് കഴിയും.

What do the latest results mean?- ഏറ്റവും പുതിയ ഫലങ്ങൾ എന്താണ് അർത്ഥമാക്കുന്നത്?

1,077 പേർ പങ്കെടുത്ത ഒന്നാം ഘട്ട വാക്സിൻ പരീക്ഷണങ്ങളിൽ നിന്നുള്ള തിങ്കളാഴ്ച പുറത്തുവന്ന ഫലങ്ങൾ ചില കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. വാക്സിൻ സുരക്ഷിതമാണെന്ന് മാത്രമല്ല, പരീക്ഷണത്തിൽ പങ്കെടുക്കുന്നവരിൽ രോഗപ്രതിരോധ പ്രതികരണം (immune Response) സൃഷ്ടിക്കുമെന്നും ഫലങ്ങൾ സൂചിപ്പിക്കുന്നു.

Read More: കോവിഡ്-19: പുതുക്കിയ രോഗ ലക്ഷണങ്ങൾ, പകരുന്ന മാർഗങ്ങൾ, പ്രതിരോധ ശേഷി, ആരോഗ്യ പ്രശ്നങ്ങൾ

പരീക്ഷണത്തിൽ പങ്കെടുത്ത ഒരാൾക്ക്, വാക്സിൻ കുത്തിവച്ചത് നിർവീര്യകരണ ശേഷിയുള്ള (ന്യൂട്രലൈസിങ്ങ്) ആന്റിബോഡികൾ നിർമ്മിക്കുന്നതിലേക്ക് നയിച്ചതായി കണ്ടെത്തി - വൈറസുമായി ബന്ധിപ്പെട്ട ആന്റിബോഡികൾ അണുബാധയെ തടയുകയും അതുവഴി നിർവീര്യമാക്കുകയും ചെയ്യുന്നു. വൈറസിനെതിരെ പോരാടാൻ കഴിയുന്ന ടി-സെല്ലുകൾ നിർമ്മിക്കുന്നതിനുള്ള ശേഷിയും ഈ പ്രക്രിയ വഴി ലഭിച്ചേക്കാം.

വാക്സിനിന്റെ ഒരു ഡോസ് ആദ്യ 28 ദിവസത്തിനുള്ളിൽ സ്പൈക്ക് പ്രോട്ടീനിനെതിരെ ആന്റിബോഡികൾ വർധിക്കുന്നതിന് കാരണമായി. ഒരൊറ്റ ഡോസ് മരുന്ന് മാത്രം നൽകി പരീക്ഷണത്തിൽ ഉൾപ്പെടുത്തിയ 35 പേരിൽ 32 പേരിലും ഈ മരുന്ന് നൽകിയ ശേഷം ന്യൂട്രലൈസിംഗ് ആന്റിബോഡിയുടെ പ്രതികരണങ്ങൾ കണ്ടെത്തി. രണ്ടാമത്തെ ബൂസ്റ്റർ ഡോസ് കൊടുത്ത എല്ലാവരിലും ഇത് കണ്ടെത്തുകയും ചെയ്തു.

How significant is this?- ഇത് എത്രത്തോളം പ്രധാനമാണ്?

പരീക്ഷണ ഫലങ്ങൾ പ്രതീക്ഷ നൽകുന്നതായി തോന്നുമെങ്കിലും, ഇത് വാക്സിൻ ഉപയോഗിച്ച് നടത്തിയ പ്രാരംഭ ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നുള്ള വിവരം മാത്രമാണെന്ന് ഓർമ്മിക്കേണ്ടതാണ്. ആന്റിബോഡികൾ ശരീരത്തിൽ എത്ര കാലം നിലനിൽക്കുമെന്നതുപോലുള്ള ചോദ്യങ്ങൾക്ക് ഈ വിവരങ്ങൾ വ്യക്തത നൽകില്ല. വാക്സിൻ എത്രത്തോളം ഫലപ്രദമാകുമെന്ന് നിർണ്ണയിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് ആന്റിബോഡികൾ എത്ര കാലം നിലനിൽക്കുമെന്നത്.

ഇതെല്ലാം വ്യക്തമാവാൻ ഇനിയും കൂടുതൽ വിവരങ്ങൾ ആവശ്യമാണ്, പ്രത്യേകിച്ചും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബൃഹത്തായ, മൂന്നാം ഘട്ട പരീക്ഷണത്തിൽ നിന്ന്.

Read More: തദ്ദേശീയ വാക്‌സിനുകള്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി, ആദ്യം നല്‍കിയത് ഇരുപതോളം പേര്‍ക്ക്

What happens next?- ഇനി എന്ത് സംഭവിക്കും?

ആഗോളതലത്തിൽ, ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രാസെനെക്കയും ഇതിനകം തന്നെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ബ്രസീലിൽ ആരംഭിച്ചു. 5000ഓളം പേർ പരീക്ഷണത്തിന് വിധേയരാകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലും സമാനമായ ഒരു പരീക്ഷണം നടക്കുമെന്നും കരുതപ്പെടുന്നു.

അതേസമയം, ഓക്‌സ്‌ഫോർഡും അസ്ട്രാസെനെക്കയുമായി കരാറിലെത്തിയ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, വാക്‌സിൻ നിർമാണ ലൈസൻസ് ലഭിച്ചശേഷം, അടുത്ത മൂന്ന് മാസത്തിനുള്ളിൽ വാക്സിന്റെ ദശലക്ഷക്കണക്കിന് ഡോസുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നുണ്ട്. കുറഞ്ഞതോ ഇടത്തരമോ വരുമാനമുള്ള രാജ്യങ്ങൾക്കായി കമ്പനി വാക്സിൻ നിർമ്മിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More: റഷ്യയിലെ കോവിഡ് വാക്‌സിന്‍ ജനങ്ങളില്‍ എത്താന്‍ ഇനിയുമെത്ര കാത്തിരിക്കണം?

എന്നിരുന്നാലും, വാക്സിൻ പുറത്തിറക്കുന്നതിന് മുമ്പ് സെറം ഇന്ത്യയിൽ മൂന്നാം ഘട്ട പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട്. പരിശോധന ആവശ്യങ്ങൾക്കായി ചില ഡോസുകൾ നിർമ്മിക്കാൻ ഇതിനകം കമ്പനിക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഇതിനെക്കുറിച്ച് അറിയുന്ന ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. ഓഗസ്റ്റിൽ ഇതിന്റെ പ്രാദേശിക പരീക്ഷണങ്ങൾ ആരംഭിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആഗോളതലത്തിൽ 160 ലധികം വാക്സിനുകൾ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കൻ കഴിയുമോയെന്ന് പഠനം നടക്കുന്നുണ്ട്. ഇതിൽ 23 ഓളം വാക്സിനുകൾക്ക് മനുഷ്യരിൽ പരീക്ഷണം നടത്താനുള്ള കാൻഡിഡേറ്റ് ഡ്രഗ്ഗായി ലോകാരോഗ്യ സംഘടന അംഗീകരിച്ചു

Read More: Oxford-AstraZeneca shot shows progress: What does this mean in fight to find Covid-19 vaccine

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: