scorecardresearch

Omicron|ഒമിക്രോൺ വകഭേദത്തെ വാക്സിനുകൾ തടയുമോ? കൂടുതൽ ഗവേഷണങ്ങളിലേക്ക് കടന്ന് ശാസ്ത്രജ്ഞർ

ആദ്യകാല കണ്ടെത്തലുകൾ ഒരു സമ്മിശ്ര ചിത്രമാണ് പുതിയ കോവിഡ് വകഭേദത്തെക്കുറിച്ച് നൽകുന്നത്

ആദ്യകാല കണ്ടെത്തലുകൾ ഒരു സമ്മിശ്ര ചിത്രമാണ് പുതിയ കോവിഡ് വകഭേദത്തെക്കുറിച്ച് നൽകുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Omicron, Omicron India, Omicron Karnataka, Omicron news, Omicron symptoms, Omicron vaccines, vaccine efficacy Omicron, Omicron explained, indian express news, കോവിഡ്, ഒമിക്രോൺ, വൈറസ്, വാക്സിൻ, IE Malayalam

Omicron news: ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ഒമിക്രോൺ കോവിഡ് വകഭേദം ലോകത്ത് പുതിയൊരു കോവിഡ് തരംഗത്തിന് കാരണമാവുമോ എന്ന ഉയരുന്നതിനിടെ ഈ വാറസിന്റെ പ്രത്യേകതകളെക്കുറിച്ചും ശേഷിയെക്കുറിച്ചും പഠിക്കാൻ ഈ ഞായറാഴ്ച ശാസ്ത്രജ്ഞരുടെ ഒരു യോഗം ചേർന്നിരുന്നു. നിലവിലെ വാക്‌സിനുകൾ എത്ര ഫലപ്രദമായി ഒമിക്രോണിൽ നിന്ന് സംരക്ഷിക്കും എന്നതിനെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കാനും ശാസ്ത്രജ്ഞർ ശ്രമിച്ചു.

Advertisment

ആദ്യകാല കണ്ടെത്തലുകൾ ഒരു സമ്മിശ്ര ചിത്രമാണ് പുതിയ വകഭേദത്തെക്കുറിച്ച് നൽകുന്നത്. വൈറസിന്റെ മുൻ പതിപ്പുകളേക്കാൾ, പടർന്നുപിടിക്കാനും വാക്സിനേഷനെയും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ പ്രതികരണങ്ങളെയും മറികടക്കാനും ഈ വകഭേദത്തിന് കൂടുതൽ കഴിയുമെന്ന് വിദഗ്ധർ പറയുന്നു.

വാക്‌സിനേഷൻ വഴി ഗുരുതരമായ രോഗങ്ങളിൽ നിന്നും മരണത്തിൽ നിന്നും രക്ഷനേടാൻ തുടരും, എന്നിരുന്നാലും മിക്ക ആളുകളെയും സംരക്ഷിക്കാൻ ബൂസ്റ്റർ ഡോസുകൾ ആവശ്യമായി വന്നേക്കാം. ഫൈസർ ബയോൺടെക്, മൊഡേണ പോലുള്ള വാക്സിൻ നിർമാതാക്കൾ ആവശ്യമെങ്കിൽ അവരുടെ ഷോട്ടുകൾ പരിഷ്കരിക്കാൻ തയ്യാറെടുക്കുന്നുണ്ട്.

Also Read: ആശങ്ക ഉയർത്തി ഒമിക്രോൺ; പുതിയ കോവിഡ് വകഭേദത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

Advertisment

ശാസ്ത്രജ്ഞർ പുതിയ വകഭേദത്തെ ശക്തമായി പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഓമിക്രോണിനെ ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്ക അടക്കം വൈറസ് സാന്നിദ്ധ്യം രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകൾ വെട്ടിക്കുറച്ചു. നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും, ഓസ്‌ട്രേലിയ, ഇസ്രായേൽ, ഹോങ്കോംഗ് എന്നിവിടങ്ങളിലും യുണൈറ്റഡ് കിംഗ്ഡം ഉൾപ്പെടെ അര ഡസൻ യൂറോപ്യൻ രാജ്യങ്ങളിലും വൈറസ് കണ്ടെത്തി.

ഇതിനകം, ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ് പ്രവിശ്യയിലെ 2,300 പുതിയ പ്രതിദിന കേസുകളിൽ മിക്കവയും ഒമിക്‌റോൺ ആണെന്ന് പ്രസിഡന്റ് സിറിൽ റമഫോസ ഞായറാഴ്ച പ്രഖ്യാപിച്ചു. ക്ഷിണാഫ്രിക്കയിൽ, കഴിഞ്ഞ ആഴ്‌ചയ്‌ക്കുള്ളിൽ പുതിയ അണുബാധകൾ മൂന്നിരട്ടിയിലധികം വർദ്ധിച്ചു, കൂടാതെ ടെസ്റ്റ് പോസിറ്റിവിറ്റി രണ്ടിൽ നിന്ന് ഒമ്പത് ശതമാനമായി വർദ്ധിച്ചു.

മറ്റേതൊരു വകഭേദങ്ങളേക്കാളും ശാസ്ത്രജ്ഞർ ഒമിക്രോണിനോട് കൂടുതൽ വേഗത്തിൽ പ്രതികരിച്ചു. ചൊവ്വാഴ്‌ച ദക്ഷിണാഫ്രിക്കയിൽ ആദ്യ ലക്ഷണങ്ങൾ കാണിച്ച് 36 മണിക്കൂറിനുള്ളിൽ, ഗവേഷകർ 100 രോഗബാധിതരായ രോഗികളുടെ സാമ്പിളുകൾ വിശകലനം ചെയ്യുകയും ഡാറ്റ ക്രോഡീകരിച്ച് ലോകത്തെ അറിയിക്കുകയും ചെയ്‌തതായി ഡർബനിലെ നെൽസൺ ആർ മണ്ടേല സ്‌കൂൾ ഓഫ് മെഡിസിനിലെ ജനിതക ശാസ്ത്രജ്ഞൻ ടുലിയോ ഡി ഒലിവേര പറഞ്ഞു.

ആദ്യ മുന്നറിയിപ്പിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ, ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരും പുതിയ വകഭേദത്തിനെതിരെ കൊറോണ വൈറസ് വാക്സിനുകൾ പരീക്ഷിക്കാൻ തിരക്കി. ഇപ്പോൾ, ലോകമെമ്പാടുമുള്ള ഡസൻ കണക്കിന് സംഘങ്ങൾ അതിന്റെ ഭാഗമായി.

Also Read: അന്താരാഷ്ട്ര വിമാന യാത്രാ ഇളവുകൾ പുനപരിശോധിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെടാനുള്ള കാരണങ്ങൾ ഇവയാണ്

രണ്ടാഴ്ചത്തേക്ക് അവർക്ക് ഫലം അറിയാൻ കഴിയില്ല. എന്നാൽ ഒമിക്രോൺ വഹിക്കുന്ന മ്യൂട്ടേഷനുകൾ സൂചിപ്പിക്കുന്നത് വാക്സിനുകൾ മുൻകാല വകഭേദങ്ങളെ അപേക്ഷിച്ച് കുറച്ച് കുറഞ്ഞ അളവിലാവും ഫലപ്രദമാവുക എന്നാണ്.

ഇതിനകം തന്നെ കോവിഡ്-19 ബാധിച്ച ആളുകളിൽ അണുബാധകൾ വർദ്ധിക്കുന്നതായി ദക്ഷിണാഫ്രിക്കൻ ഡോക്ടർമാർ പറയുന്നു. ഈ വകഭേദത്തിന് സ്വാഭാവിക പ്രതിരോധശേഷിയെ മറികടക്കാൻ കഴിയുമെന്ന് ഇത് സൂചിപ്പിക്കുന്നുവെന്നും ഗവേഷകർ പറയുന്നു.

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: