/indian-express-malayalam/media/media_files/uploads/2021/02/workspace-job-explained.jpg)
പുതിയ തൊഴിൽ നിയമങ്ങൾക്കായുള്ള ചട്ടങ്ങളുടെ ഭാഗമായി കമ്പനികൾക്ക് പ്രവൃത്തി ദിവസങ്ങളുടെ ഘടനയിൽ മാറ്റം വരുത്തുന്നതിന് കൂടുതൽ ഇളവുകൾ നൽകുന്നതിനുള്ള നടപടികൾ കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇക്കാര്യം പ്രാബല്യത്തിലായാൽ നിലവിൽ ആഴ്ചയിൽ അഞ്ച് ദിവസമോ, ആറ് ദിവസമോ പ്രവൃത്തി ദിനമാകുന്നതിനു പകരം നാല് ദിവസം പ്രവൃത്തി ദിനവും മൂന്നു ദിവസം അവധിയും എന്ന തരത്തിൽ ക്രമീകരിക്കാൻ കമ്പനികൾക്ക് കഴിയും. പ്രവൃത്തി ദിനങ്ങളുടെ എണ്ണം കുറയുന്നതനുസരിച്ച് ഓരോ ദിവസങ്ങളിലും ജോലി ചെയ്യേണ്ട മണിക്കൂറുകളുടെ എണ്ണം കൂടുകയും ചെയ്യും.
നിലവിൽ ആഴ്ചയിൽ ആറ് ദിവസം പ്രവൃത്തി ദിനമുള്ളപ്പോൾ ദിവസം എട്ട് മണിക്കൂർ വച്ച് ആഴ്ചയിൽ 48 മണിക്കൂറാണ് ജീവനക്കാർ തൊഴിലെടുക്കേണ്ടതെങ്കിൽ പ്രവൃത്തി ദിനങ്ങൾ നാല് ദിവസമാവുമ്പോൾ പ്രതിദിനം 12 മണിക്കൂർ ആകും ജോലി സമയം. ആഴ്ചയിൽ 48 മണിക്കൂറായി തന്നെ ആകെ തൊഴിൽ സമയം തുടരും.
Read More: പാസ്പോർട്ട് വെരിഫിക്കേഷൻ: പൊലീസ് പരിശോധിക്കുന്നത് ഏതെല്ലാം വിവരങ്ങൾ; പാസ്പോർട്ട് തടയുന്നത് എപ്പോൾ
ആഴ്ചയിൽ 48 മണിക്കൂർ ദൈർഘ്യമുള്ള തൊഴിൽ സമയ പരിധി മാറ്റമില്ലാതെ തുടരുമെന്ന് തൊഴിൽ സെക്രട്ടറി അപുർവ ചന്ദ്ര തിങ്കളാഴ്ച പറഞ്ഞിരുന്നു. പ്രവൃത്തി ദിനങ്ങൾ നാല് ദിവസത്തിലേക്ക് ചുരുങ്ങിയാൽ ദിവസേന 12 മണിക്കൂർ ഷിഫ്റ്റുകൾ ഉണ്ടാകുമെന്ന് ഇത് വ്യക്തമാക്കുന്നു.
തൊഴിൽ മന്ത്രാലയം നാല് തൊഴിൽ നിയമങ്ങളുടെ ചട്ടങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്ന പ്രക്രിയ ഉടൻ പൂർത്തിയാക്കാൻ സാധ്യതയുണ്ട്. ചട്ടങ്ങളിൽ നാല് ദിവസമായി പ്രവൃത്തി ദിനങ്ങൾ കുറയ്ക്കുന്നതിന് കമ്പനികൾക്ക് ഇളവുകൾ നൽകിയാൽ ഈ കാര്യം നടപ്പിലാക്കാൻ കമ്പനികൾക്ക് മുൻകൂട്ടി സർക്കാർ അനുമതി വാങ്ങേണ്ടതല്ല.
എന്നിരുന്നാലും, കുറഞ്ഞ പ്രവൃത്തി ദിവസങ്ങൾ പ്രാബല്യത്തിൽ വന്നാലും ശമ്പളമുള്ള അവധി ദിവസങ്ങളിൽ കുറവു വരുത്തുന്നില്ലെന്ന് തൊഴിൽ സെക്രട്ടറി വ്യക്തമാക്കി. അതിനാൽ, പുതിയ നിയമങ്ങൾ നാല് പ്രവൃത്തി ദിവസങ്ങൾക്കുള്ള അവസരം നൽകുമ്പോൾ, ശമ്പളത്തോടു കൂടിയ മൂന്ന് പ്രതിവാര അവധി ദിനങ്ങൾക്കും അനുമതി നൽകും.
“ഇത് (പ്രവൃത്തി ദിവസങ്ങൾ) അഞ്ചിൽ താഴെയാകാം. ഇത് നാല് ആണെങ്കിൽ, നിങ്ങൾ ശമ്പളത്തോടെയുള്ള മൂന്ന് അവധിദിനങ്ങൾ നൽകണം, ”ചന്ദ്ര പറഞ്ഞു.
Read More: രാജ്യത്ത് 5ജി സേവനങ്ങൾ ഈ വർഷം ആരംഭിക്കുമോ? സാധ്യതകൾ അറിയാം
ചട്ട രൂപീകരണ പ്രക്രിയ ഇതിനകം നടന്നുവരികയാണെന്നും വരും ആഴ്ചയിൽ പൂർത്തിയാകുമെന്നും അവർ അറിയിച്ചു. "നിയമങ്ങൾ രൂപപ്പെടുത്തുന്നതിൽ എല്ലാ പങ്കാളികളെയും സമീപിക്കുന്നു. വേതനം സംബന്ധിച്ച കോഡ്, വ്യാവസായിക ബന്ധങ്ങൾ, തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ (ഒഎസ്‌എച്ച്), സാമൂഹ്യ സുരക്ഷാ കോഡുകൾ എന്നീ നാല് കോഡുകൾ പ്രാബല്യത്തിൽ വരുത്താൻ മന്ത്രാലയം ഉടൻ തന്നെ നടപടികൾ സ്വീകരിക്കും, ”ചന്ദ്ര പറഞ്ഞു.
ഈ വർഷം ഏപ്രിൽ 1 മുതൽ നാല് തൊഴിൽ കോഡുകൾ ഒറ്റയടിക്ക് നടപ്പാക്കാൻ തൊഴിൽ മന്ത്രാലയം പദ്ധതിയിട്ടിരുന്നു. 44 കേന്ദ്ര തൊഴിൽ നിയമങ്ങളെ വേതനം, വ്യാവസായിക ബന്ധം, സാമൂഹിക സുരക്ഷ, തൊഴിൽ സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നാല് വിശാലമായ കോഡുകളായി യോജിപ്പിക്കുന്നതിനുള്ള അവസാന ഘട്ട നടപടികളിലാണ് മന്ത്രാലയം. നാല് കോഡുകളും ഒറ്റയടിക്ക് നടപ്പാക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.