രാജ്യത്ത് 5ജി സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നതിന് ടെലകോം കമ്പനികൾക്കുള്ള നോട്ടീസ് പിരിയഡ് ആറുമാസമാക്കി ടെലകോം ഡിപ്പാർട്ട്മെന്റ് വ്യാഴാഴ്ച കുറച്ച് നൽകിയിരുന്നു. ഇതോടെ രാജ്യത്ത് 5ജി സേവനങ്ങൾ എപ്പോൾ ആരംഭിക്കും എന്നത് സംബന്ധിച്ച ചർച്ചകളും സജീവമായിട്ടുണ്ട്.
പുതിയ സേവനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ടെലകോം കമ്പനികൾക്ക് നോട്ടീസ് പിരിയഡ് നൽകാൻ കാരണമെന്ത്?
നാഷണൽ ഫ്രീക്വൻസി അലോക്കേഷൻ പ്ലാനിന്റെ (എൻഎഫ്എപി) ഭാഗമായി, ഒരു പുതിയ കമ്പനിക്ക് ടെലികമ്മ്യൂണിക്കേഷൻ വിപണിയിൽ പ്രവേശിക്കാനോ നിലവിലുള്ള ഒരു ടെലികോം കമ്പനിക്ക് ഒരു പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കാനോ മുൻകൂർ നോട്ടീസ് നൽകേണ്ടത് ആവശ്യമാണ്. മുൻപ് ഒരുവർഷമായിരുന്നു ഇതിനായുള്ള നോട്ടീസ് കാലാവധി. അതായത് സർവീസ് ആരംഭിക്കുന്നതിന് ഒരു വർഷം മുൻപ് തന്നെ ആ സർവീസ് ആരംഭിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ച് നോട്ടീസ് നൽകണമായിരുന്നു. ഈ കാലാവധിക്കുള്ളിൽ സ്പെക്ട്രത്തിന് ആവശ്യമായ ക്രമീകരണങ്ങൾ അധികൃതർക്ക് ചെയ്യാൻ കഴിയും.
Read More From Explained: ഇൻട്രാനാസൽ കോവിഡ്-19 വാക്സിനുമായി ഭാരത് ബയോടെക്; ബിബിവി 154 വാക്സിനെക്കുറിച്ച് അറിയാം
1986ലാണ് രാജ്യത്തെ ആദ്യത്തെ എൻഎഎപി ക്രമീകരിച്ചത്. അതിനുശേഷം രാജ്യത്ത് വർദ്ധിച്ചുവരുന്ന ഉപയോക്താക്കളുടെ എണ്ണത്തിനും ടെലികോം കമ്പനികളുടെ ആവശ്യങ്ങൾക്കും അനുസൃതമായി ഒന്നിലധികം തവണ അത് പരിഷ്കരിച്ചു.
രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കുള്ളിൽ പൊതുവായി ലഭ്യമായ എല്ലാ സ്വത്തുക്കളും കേന്ദ്രസർക്കാരിന്റെ അധീനതയിലാണ്. അതിൽ ഇലക്ട്രോണിക് തരംഗങ്ങളും ഉൾപ്പെടുന്നു. സെൽഫോൺ, വയർലൈൻ ടെലിഫോൺ, ഇൻറർനെറ്റ് ഉപയോക്താക്കളുടെ എണ്ണം വർദ്ധിക്കുന്നതോടെ, സിഗ്നലുകൾക്കായി കൂടുതൽ ഇടം നൽകേണ്ടതിന്റെ ആവശ്യം കാലാകാലങ്ങളിൽ ഉയരുന്നുണ്ട്.
സ്പെക്ട്രം തരംഗങ്ങൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഓർഗനൈസേഷൻ, പ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയ ഏജൻസികളും സുരക്ഷിതമായ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നു. ചില കമ്പനികൾ അവരുടെ സേവനങ്ങൾക്കായി സുരക്ഷിതമായ ആശയവിനിമയം സ്ഥാപിക്കുന്നതിന് ചില സ്പെക്ട്രങ്ങൾ വാങ്ങുന്നു. വാണിജ്യ ആവശ്യങ്ങൾക്കായി ആരംഭിക്കുന്ന അത്തരം പുതിയ സാങ്കേതിക വിദ്യകൾക്ക് വേണ്ടി മതിയായ ക്രമീകരണങ്ങൾ നടത്താൻ ഒരു നോട്ടീസ് പിരിയഡ് വേണമെന്ന് ടെലകോം വകുപ്പ് നിർദേശിക്കുന്നു.
കുറഞ്ഞ സമയപരിധി 5 ജി വേഗത്തിൽ പുറത്തിറക്കാൻ എങ്ങനെ സഹായിക്കും?
മാർച്ചിൽ നടക്കാനിരിക്കുന്ന സ്പെക്ട്രം ലേലത്തിന് അപേക്ഷ ക്ഷണിച്ച നോട്ടീസിൽ, നോട്ടീസ് പിരിയഡ് ഒരു വർഷത്തിൽ നിന്ന് ആറുമാസമായി കുറച്ചുകൊണ്ട് ടെലകോം വകുപ്പ് ഡൊമെയ്ൻ ക്ലോസ് ഭേദഗതി ചെയ്തിട്ടുണ്ട്. 3.92 ലക്ഷം കോടി രൂപയുടെ കരുതൽ വിലയുള്ള ഏഴ് ഫ്രീക്വൻസി ബാൻഡുകളിലായി മൊത്തം 2251.25 മെഗാഹെർട്സ് സ്പെക്ട്രം വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്.
Read More From Explained: കോവിഡ്-19 വകഭേദങ്ങളെ നിയന്ത്രിക്കാൻ കർശന നടപടികൾ വേണം: മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ
മാർച്ചിലെ ലേലത്തിൽ 4 ജി സേവനങ്ങൾക്കായി മാത്രമായി ഫ്രീക്വൻസി ബാൻഡുകൾ നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ടെലികോം കമ്പനികൾക്ക് മാർച്ചിൽ ലേലം ചെയ്യുന്ന ഫ്രീക്വൻസി ബാൻഡുകളിൽ 5 ജി സേവനങ്ങൾ പരിമിതമായ അളവിൽ വാണിജ്യ അടിസ്ഥാനത്തിൽ പരിശോധിക്കാനാവും.
ഉദാഹരണത്തിന്, ഹൈദരാബാദിലെ ഒരു വാണിജ്യ ശൃംഖലയിലൂടെ ഭാരതി എയർടെൽ അവരുടെ 5ജി സർവീസ് പരീക്ഷിച്ച് വിജയിച്ചതായി വ്യാഴാഴ്ച അറിയിച്ചിരുന്നു. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തിൽ 5ജി സേവനം പരീക്ഷിച്ച് വിജയിക്കുന്നത്. തങ്ങളുടെ നെറ്റ്വർക്ക് അടുത്ത തലത്തിലുള്ള മൊബൈൽ ടെലഫോൺ സേവനങ്ങൾക്ക് സജ്ജമാണെന്ന് കാണിക്കാനും കമ്പനിക്ക് കഴിഞ്ഞു.
Read More: Samsung Galaxy A32: വില കുറഞ്ഞ 5ജി ഫോണുമായി സാംസങ്
വാണിജ്യാടിസ്ഥാനത്തിൽ 5 ജി സേവനങ്ങൾ നൽകുന്നത് ആരംഭിക്കാൻ ഇനിയും കൂടുതൽ സ്പെക്ട്രവും അനുമതിയും ആവശ്യമാണെങ്കിലും, 2021 മാർച്ചിൽ സ്പെക്ട്രം വാങ്ങിയ ശേഷം 2021 സെപ്റ്റംബർ മുതൽ ഈ പരീക്ഷണാടിസ്ഥാനത്തിൽ അവ ആരംഭിക്കാൻ കമ്പനിക്ക് കഴിയും.
ഭാരതി എയർടെലിനു പുറമേ, വിപണിയിലെ അവരുടെ എതിരാളിയായ റിലയൻസ് ജിയോ ഇൻഫോകോം ഏതാനും ദിവസങ്ങൾക്ക് മുമ്പ് തങ്ങളുടെ നെറ്റ്വർക്കിൽ വിപുലമായ 5 ജി ടെസ്റ്റുകൾ ആരംഭിച്ചതായും ഈ വർഷം രണ്ടാം പകുതിയിൽ തന്നെ 5 ജി ഇന്ത്യയിൽ കൊണ്ടുവരാൻ പദ്ധതിയിടുന്നതായും പ്രഖ്യാപിച്ചിരുന്നു.
5 ജി അല്ലെങ്കിൽ അഞ്ചാം തലമുറ നെറ്റ്വർക്ക് ലോങ്ങ് ടേം ഇവല്യൂഷൻ അഥവാ എൽടിഇ മൊബൈൽ ബ്രോഡ്ബാൻഡ് നെറ്റ്വർക്കുകളിലെ ഏറ്റവും പുതിയ നവീകരണമാവും. നോട്ടീസ് പിരിയഡ് കുറഞ്ഞതോടെ 2022 ന്റെ ആദ്യപകുതിയിൽ തന്നെ പുതിയ സാങ്കേതികവിദ്യ വാണിജ്യപരമായി ആരംഭിക്കാനാകുമെന്ന് ടെലികോം കമ്പനികൾ കരുതുന്നു.