scorecardresearch

കോവിഡ് വാക്സിനേഷൻ; പുതിയ മാർഗനിർദേശങ്ങൾ അറിയാം

നാല് സാഹചര്യങ്ങളിൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് നീട്ടിവയ്ക്കാമെന്ന് പുതിയ നിർദേശങ്ങളിൽ പറയുന്നു

നാല് സാഹചര്യങ്ങളിൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് നീട്ടിവയ്ക്കാമെന്ന് പുതിയ നിർദേശങ്ങളിൽ പറയുന്നു

author-image
WebDesk
New Update
കോവിഡ് വാക്സിനേഷൻ; പുതിയ മാർഗനിർദേശങ്ങൾ അറിയാം

കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട പുതിയ ശുപാർശകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു. വാക്സിനേഷൻ സംബന്ധിച്ച് നിരീക്ഷിക്കാൻ രൂപീകരിച്ച ദേശീയ വിദഗ്ദ്ധ സംഘമാണ് ഇത് സംബന്ധിച്ച ശുപാർശകൾ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് സമർപ്പിച്ചത്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പുതിയ സാഹചര്യങ്ങളും ആഗോളതലത്തിൽ ലഭ്യമായ ശാസ്ത്രീയ തെളിവുകളും അനുഭവങ്ങളും അടിസ്ഥാനമാക്കിയാണ് പുതിയ ശുപാർശകൾ തയ്യാറാക്കിയതെന്ന് വിദഗ്ധ സംഘം പറഞ്ഞു.

Advertisment

Read More: സംസ്ഥാനത്ത് മൂന്ന് വൈറസ് വകഭേദങ്ങളുടെ വ്യാപനം കൂടുതല്‍

നാല് സാഹചര്യങ്ങളിൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് നീട്ടിവയ്ക്കാമെന്ന് പുതിയ മാർഗനിർദേശങ്ങളിൽ പറയുന്നു.

  1. കോവിഡ് പോസിറ്റീവ് പരിശോധനാ ഫലം ലഭിച്ചവർ സുഖം പ്രാപിച്ച് മൂന്ന് മാസത്തിനു ശേഷമാണ് വാക്സിൻ സ്വീകരിക്കേണ്ടത്.
  2. ആദ്യത്തെ വാക്സിൻ ഡോസ് ലഭിച്ചതിന് ശേഷം കോവിഡ് ബാധിച്ചവർ രോഗമുക്തി നേടി മൂന്ന് മാസത്തിന് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിക്കണം.
  3. ആശുപത്രി പ്രവേശനമോ ഐസിയു പരിചരണമോ ആവശ്യമുള്ള മറ്റേതെങ്കിലും ഗുരുതരമായ പൊതു രോഗങ്ങളുള്ളവർ കോവിഡ് -19 വാക്സിൻ ലഭിക്കുന്നതിനായി നാല് മുതൽ എട്ട് ആഴ്ച വരെ കാത്തിരിക്കണം.
  4. സാർസ്-2 മോണോക്ലോണൽ ആന്റിബോഡികളോ അല്ലെങ്കിൽ കോൺവാലസന്റ് പ്ലാസ്മയോ നൽകിയ കോവിഡ് -19 രോഗികൾക്ക് ഡിസ്ചാർജ് ചെയ്ത് മൂന്ന് മാസത്തിന് ശേഷം മാത്രമാണ് വാക്സിൻ നൽകാനാവൂ.

മുലയൂട്ടുന്ന എല്ലാ അമ്മമാർക്കും പുതിയ മാർഗനിർദേശങ്ങളിൽ കോവിഡ് 19 പ്രതിരോധ കുത്തിവയ്‌പ്പ് ശുപാർശ ചെയ്യുന്നു.

Advertisment

Read More: ബ്ലാക് ഫംഗസ് പുതിയ രോഗമല്ല; മറ്റൊരാളിലേക്ക് പകരില്ല: മുഖ്യമന്ത്രി

കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പിന് മുമ്പ് റാപിഡ് ആന്റിജൻ പരിശോധന (RAT) വഴി വാക്സിൻ സ്വീകർത്താക്കളെ സ്ക്രീനിംഗ് നടത്തേണ്ട ആവശ്യമില്ലെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു.

Covid Vaccine Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: