/indian-express-malayalam/media/media_files/uploads/2020/11/Mohsen-Fakhrizadeh-1.jpg)
ഇറാനിലെ ഏറ്റവും മുതിർന്ന ആണവ ശാസ്ത്രജ്ഞൻ മൊഹ്‌സെൻ ഫക്രിസാദെ വെള്ളിയാഴ്ച ടെഹ്‌റാനിൽ വച്ച് കൊല്ലപ്പെട്ടു. പ്രതിരോധ മന്ത്രാലയത്തിന്റെ റിസർച്ച്-ഇന്നൊവേഷൻ ഓർഗനൈസേഷന്റെ തലവനായിരുന്നു ഫക്രിസാദെ.
“തീവ്രവാദികൾ ഇന്ന് ഇറാനിലെ ഒരു പ്രശസ്ത ശാസ്ത്രജ്ഞനെ കൊലപ്പെടുത്തി. ഇസ്രായേലിന്റെ പങ്കിനുള്ള ഗുരുതരമായ സൂചനകളുള്ള ഈ ഭീരുത്വം കുറ്റവാളികളുടെ തീവ്രമായ യുദ്ദവെറി കാണിക്കുന്നു. ലജ്ജാകരമായ ഇരട്ടത്താപ്പ് അവസാനിപ്പിക്കാനും ഭരണകൂട ഭീകരതയെ അപലപിക്കാനും ഇറാൻ അന്താരാഷ്ട്ര സമൂഹത്തോടും പ്രത്യേകിച്ച് യൂറോപ്യൻ യൂണിയനോടും ആഹ്വാനം ചെയ്യുന്നു." എന്ന് ഇറാനിലെ വിദേശകാര്യമന്ത്രി ജവാദ് സരിഫ് ട്വിറ്ററിൽ കുറിച്ചു.
ഫക്രിസാദെയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയതോല്ല അലി ഖാംനെയിയുടെ സൈനിക ഉപദേഷ്ടാവായ ഹുസൈൻ ഡെഹ്ഗാൻ പ്രതിജ്ഞയെടുത്തുവെന്ന് മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു.
മൊഹ്‌സെൻ ഫക്രിസാദെ എങ്ങനെയാണ് കൊല്ലപ്പെട്ടത്?
ഇറാനിലെ ഫാർസ് വാർത്താ ഏജൻസി പറയുന്നതനുസരിച്ച്, ടെഹ്‌റാനിൽ നിന്ന് 40 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന അബ്സാർഡിൽ വച്ച് ഫക്രിസാദെയുടെ കാറിന് നേർക്ക് ബോംബാക്രമണവും മെഷീൻ ഗൺകൊണ്ടുള്ള വെടിവയ്പും നടക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്നോ നാലോ പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും “അവരിൽ എല്ലാവരും മിക്കവാറും തീവ്രവാദികൾ” ആയിരിക്കുമെന്നും ഏജൻസി പറയുന്നു.
Read More: ഇന്ത്യ-യുഎസ് ബന്ധത്തിൽ ജോ ബൈഡൻ നിർണായകമാകുന്നത് എങ്ങനെ?
ഇറാന്റെ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഫക്രിസാദെയുടെ അംഗരക്ഷകരും തീവ്രവാദികളും തമ്മിലുള്ള വെടിവയ്പിൽ ശാസ്ത്രജ്ഞന് ഗുരുതരമായി പരിക്കേൽക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തുവെന്ന് പറയുന്നു.
ആരാണ് മൊഹ്‌സെൻ ഫക്രിസാദെ?
ഇറാനിലെ ഏറ്റവും പ്രമുഖ ശാസ്ത്രജ്ഞരിൽ ഒരാളായ ഫക്രിസാദെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അംഗമായിരുന്നു. ലോകത്തിലെ ആദ്യ ആണവായുധങ്ങൾ വികസിപ്പിച്ച അമേരിക്കൻ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനായ ജെ റോബർട്ട് ഓപ്പൺഹൈമറുമായി ന്യൂയോർക്ക് ടൈംസ് അദ്ദേഹത്തെ താരതമ്യപ്പെടുത്തി. പ്രത്യേകിച്ചും ഇറാൻ ആണവ കരാർ ബാധ്യതകൾ ലംഘിക്കാൻ തുടങ്ങിയപ്പോൾ മുതൽ, അദ്ദേഹം ഈ രംഗത്തെ ഒരു "പ്രധാന പ്ലേയർ" ആയിരുന്നുവെന്ന് ബിബിസി പറയുന്നു. കഴിഞ്ഞ കാലങ്ങളിൽ ഇസ്രായേൽ ആരോപിച്ച ഒരു കാര്യം കൂടിയാണിത്.
യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള പരിധികൾ ഒഴിവാക്കുമെന്ന് ഇറാൻ ഈ വർഷം ആദ്യം പറഞ്ഞിരുന്നു. അതുവഴി ആറ് വഴ ശക്തികളുമായി ഒപ്പുവച്ച 2015 ലെ ആണവ കരാർ പാലിക്കാൻ വിസമ്മതിക്കുകയും ചെയ്തു.
ഇറാനിലെ പ്രമുഖ ശാസ്ത്രജ്ഞരിൽ ഒരാളായ ഫക്രിസാദെ, അടുത്തിടെ തദ്ദേശീയ കോവിഡ് -19 ടെസ്റ്റിംഗ് കിറ്റിന്റെ വികസനത്തിൽ പങ്കാളിയാണെന്ന് യുഎനിലേക്കുള്ള ഇറാനിയൻ അംബാസഡർ മജിദ് തഖ്ത് രാവഞ്ചി യുഎന്നിനെ അഭിസംബോധന ചെയ്ത് എഴുതിയ കത്തിൽ പറഞ്ഞു. അദ്ദേഹത്തെ വധിച്ചത് ഭീരുത്വപരമായ പ്രവൃത്തിയാണെന്നും രാവഞ്ചി പറഞ്ഞു.
Read More: ട്രംപിനെ മലര്‍ത്തിയടിച്ച 'മോശം സ്ഥാനാര്‍ഥി;' അറിയാം ജോ ബൈഡനെ
“മേഖലയിൽ നാശമുണ്ടാക്കാനും ഇറാന്റെ ശാസ്ത്ര-സാങ്കേതിക വികസനത്തെ തകർക്കാനുമുള്ള മറ്റൊരു തീവ്രശ്രമമാണ്” ഇതെന്ന് സൂചിപ്പിച്ച അദ്ദേഹം ഈ കാര്യങ്ങളിൽ ഇസ്രയേൽ ഇടപെടലിന് “ഗുരുതരമായ സൂചനകൾ” ഉണ്ടെന്നും കൂട്ടിച്ചേർത്തു.
കൊലപാതകത്തിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്?
ഫഖ്രിസാദെയുടെ കൊലപാതകം 2015 ലെ ഇറാനിയൻ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബിഡന്റെ ശ്രമത്തെ "സങ്കീർണ്ണമാക്കും", എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആണവ കരാർ പുനരുജ്ജീവിപ്പിക്കുമെന്ന് ബിഡെൻ വാഗ്ദാനം ചെയ്തിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി 2015 ലെ ആണവ കരാറിൽ നിന്ന് പിന്മാറുകയും ഇറാനിൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവാൻ തുടങ്ങിയിരുന്നു. 1979 ലെ ഇറാനിയൻ വിപ്ലവകാലത്ത് വഷളാവാൻ തുടങ്ങിയതാണ് അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.