/indian-express-malayalam/media/media_files/uploads/2020/05/corona-cases-in-kerala.jpg)
കഴിഞ്ഞ ഒരാഴ്ച കൊണ്ട് കേരളത്തില്‍ 400 ഓളം പേര്‍ക്ക് കൊറോണവൈറസ് ബാധിച്ചതു മൂലം സംസ്ഥാനത്തെ രോഗവ്യാപനം ദേശീയ ശരാശരിയേക്കാള്‍ വേഗത്തിലായി. മേയ് മാസം പകുതിവരെ സംസ്ഥാനം വിജയകരമായി രോഗ വ്യാപനം തടഞ്ഞു നിര്‍ത്തിയിരിക്കുകയായിരുന്നു. എന്നാല്‍ വിദേശത്തു നിന്നും പ്രവാസികള്‍ രാജ്യത്തിലേക്ക് തിരിച്ചെത്തി തുടങ്ങിയത് സംസ്ഥാനത്ത് രോഗബാധയുടെ പുതിയ തരംഗത്തിന് കാരണമാകുകയും രോഗികളുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുകയും ചെയ്തു.
കഴിഞ്ഞയൊരാഴ്ചയില്‍, സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 666-ല്‍ നിന്നും 1087 ആയി ഉയര്‍ന്നു. ഇതനുസരിച്ച് ഇപ്പോള്‍ കേരളത്തിലെ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് 12 ദിവസത്തോളമെടുത്താണ്. ദേശീയതലത്തില്‍ ഇത് 14 ദിവസമാണ്.
Read Also: കേരളത്തിൽ ഇന്ന് 84 പേർക്ക് കോവിഡ്; ജലദോഷപ്പനിയുള്ളവര്‍ക്കും പരിശോധന
മേയ് മധ്യത്തില്‍ കേരളത്തില്‍ രോഗികളുടെ എണ്ണം ഇരട്ടിക്കാന്‍ 100-ല്‍ അധികം ദിവസമെടുത്തിരുന്നു. അനവധി ദിവസങ്ങളില്‍ സംസ്ഥാനത്ത് പുതിയ കേസുകളൊന്നും റിപ്പോര്‍ട്ടും ചെയ്തിരുന്നില്ല. 90 ശതമാനത്തിലധികം പേരും രോഗസൗഖ്യം പ്രാപിക്കുകയും ചെയ്തിരുന്നു. കൂടാതെ, കേവലം മൂന്ന് മരണങ്ങള്‍ മാത്രമാണ് ഉണ്ടായത്. മെയ് 28-ലെ കണക്കനുസരിച്ച് ഏഴ് പേര്‍ മരിച്ചു. ഗണ്യമായ കേസുകളുള്ള സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും കുറഞ്ഞ മരണ സംഖ്യയായിരുന്നു ഇത്.
എങ്കിലും, വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടന്നവരും ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതിനെതുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളും തിരിച്ചെത്തിയത് കേരളത്തില്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കി.
വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമിലും കേരളത്തിന്റേതിന് സമാനമായ പ്രവണതയാണ് കാണുന്നത്. അസമില്‍ കഴിഞ്ഞ ഒരാഴ്ച കൊണ്ട് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 170-ല്‍ നിന്നും 774 കേസുകളായി വര്‍ദ്ധിച്ചു.
Read Also: ഇതെന്തൂട്ട് ആപ്പാ; ‘ബെവ് ക്യൂ’വിനെതിരെ സർവത്ര പരാതി
എങ്കിലും, രാജ്യത്ത് അതിവേഗം രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഏതെങ്കിലുമൊരു സംസ്ഥാനത്തല്ല. ഒരു സംസ്ഥാനത്തിന്റെ കണക്കിലുംപ്പെടാത്തവരെ ഉള്‍പ്പെടുത്തിയിരിക്കുന്ന പട്ടികയിലാണ് അതിവേഗ വളര്‍ച്ച. സ്വന്തം വാസ സ്ഥലത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ വച്ച് രോഗം ബാധിച്ചവരാണിവര്‍. ഇപ്പോള്‍ 4000-ല്‍ അധികം പേര്‍ ഈ പട്ടികയിലുണ്ട്. കൂടാതെ, അതിവേഗം വളരുകയും ചെയ്യുന്നു.
താമസിയാതെ, ഇവരെ ഏതെങ്കിലുമൊരു സംസ്ഥാനത്തിന്റെ പട്ടികയില്‍പ്പെടുത്തും. പക്ഷേ, ഇപ്പോള്‍ അവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകുന്നില്ല. സംസ്ഥാനത്തിന്റെ കണക്ക് വര്‍ദ്ധിക്കുമെന്ന പേടിയാണ് അതിന് സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നത്.
Read in English: Kerala now growing faster than national average
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.