scorecardresearch

ചൈന ആക്രമണകാരിയാകാന്‍ കാരണമെന്താണ്‌?

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സൈനിക കരുത്ത് വര്‍ദ്ധിക്കുന്നതും അവ ഉപയോഗിക്കുന്നതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുമാണ് ചൈന കൈക്കരുത്ത് കാണിക്കുന്നതിന് കാരണമെന്ന് രാജാ മോഹന്‍ പറയുന്നു

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സൈനിക കരുത്ത് വര്‍ദ്ധിക്കുന്നതും അവ ഉപയോഗിക്കുന്നതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുമാണ് ചൈന കൈക്കരുത്ത് കാണിക്കുന്നതിന് കാരണമെന്ന് രാജാ മോഹന്‍ പറയുന്നു

author-image
WebDesk
New Update
india china border dispute, ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം, india china line of actual control, ഇന്ത്യ ചൈന നിയന്ത്രണ രേഖ, line of actual control dispute, modi മോദി, xi jinping, ഷീ ജിന്‍പിങ്‌, indian express

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളുടേയും സൈനികര്‍ തമ്മിലുളള സംഘര്‍ഷം, നിശ്ചയദാര്‍ഢ്യമുള്ള ചൈനയെ ന്യൂഡല്‍ഹി എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചോദ്യത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.

Advertisment

സിംഗപ്പൂരിലെ ദേശീയ സര്‍വകലാശാലയിലെ ദക്ഷിണേഷ്യന്‍ പഠന വിഭാഗത്തിന്റെ ഡയറക്ടറും ദി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ അന്താരാഷ്ട്ര കാര്യങ്ങളുടെ കോണ്‍ട്രിബ്യൂട്ടിങ് എഡിറ്ററുമായ സി രാജ മോഹന്റെ അഭിപ്രായത്തില്‍ ഇന്ത്യ ജമ്മു കശ്മീരിന്റെ ഭരണഘടനാ സ്ഥിതിയെ മാറ്റിയത് ചൈനീസ് സൈന്യത്തിന്റെ ആക്രമണോത്സുകതയെ ന്യായീകരിക്കാന്‍ ചൈനയും മറ്റുള്ളവരും ഉപയോഗിക്കുന്നുവെന്നാണ്. ഇതുമൂലം കശ്മീര്‍ തര്‍ക്കത്തില്‍ ബീജിങ് ഒരു പങ്കാളിയായി മാറിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

എന്നാല്‍ ആ വാദത്തിന് ബലമില്ല. കാരണം, ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി നഷ്ടമായത് നിലവില്‍ ചൈനയും പാകിസ്താനുമായുമുള്ള ഇന്ത്യയുടെ ഭൂത്തര്‍ക്കത്തില്‍ യാതൊരു സ്വാധീനവും ചെലുത്തുന്നില്ല.

Read Also: ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം; ഒരു ഓഫീസർക്കും രണ്ടു സൈനികർക്കും വീരമൃത്യു

Advertisment

ലഡാക്ക് പ്രതിസന്ധിയില്‍ ചൈനയുടെ ലക്ഷ്യത്തെ കണ്ടെത്തുകയെന്നത് മാത്രമാണ് ഇന്ത്യയിലെ ചര്‍ച്ചകള്‍ എന്നത് പരിതാപകരമാണെന്നാണ് രാജാ മോഹന്‍ വാദിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സൈനിക കരുത്ത് വര്‍ധിക്കുന്നതും അവ ഉപയോഗിക്കുന്നതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയുമാണ് ചൈന കൈക്കരുത്ത് കാണിക്കുന്നതിന് കാരണമെന്ന് രാജാ മോഹന്‍ പറയുന്നു. മേഖലയുടെ ദീര്‍ഘകാലത്തെ സ്ഥിരതയ്ക്കും ഇന്ത്യയുടെ സുരക്ഷിതത്വത്തിനുമായി ന്യൂഡല്‍ഹി ചൈനയുമായുള്ള സൈനിക, സാമ്പത്തിക അസംതുലിതാവസ്ഥയ്ക്ക് പരിഹാരം കാണണം. ജമ്മു കശ്മീരിലെ തര്‍ക്ക പ്രദേശങ്ങളിലെ സാഹചര്യങ്ങളില്‍ ഇന്ത്യ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ദക്ഷിണ ചൈനാ കടലില്‍ ചൈന അത് ചെയ്തിട്ടുണ്ട്.

ഇന്ത്യ-പെസിഫിക് മേഖലയില്‍ ചൈനയുടെ സ്വാധീനം മാറ്റിയെഴുതാന്‍ ബീജിങ് ശ്രമിക്കുകയാണെന്ന് ചൈനയിലെ ഇന്ത്യയുടെ മുന്‍ അംബാസിഡറും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ വിജയ് ഗോഖലെ പറയുന്നു. ആസിയാന്‍ അമേരിക്കയുമായും ചൈനയുമായും ഒരു സന്തുലിതാവസ്ഥ കാത്ത് സൂക്ഷിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം വാദിക്കുന്നു.

ഇന്ത്യ-പെസിഫിക് മേഖലയില്‍ താല്‍പര്യമുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന സുരക്ഷ ഉപകാരപ്പെട്ടിട്ടുണ്ട്. ഈ മേഖലയിലെ ഏറ്റവും വലിയ സമുദ്ര ശക്തി അമേരിക്കയാണ്. എന്നാല്‍, ഈ മേഖലയില്‍ ചൈന നടത്തുന്ന അവകാശ വാദങ്ങള്‍ക്ക് കരാറുകളുടെയോ നിയമങ്ങളുടെയോ അടിസ്ഥാനമില്ല. കൂടാതെ, ദീര്‍ഘകാലത്തെ സമാധാനത്തിനും സ്ഥിരതയ്ക്കും അത് സഹായകരവുമല്ല.

Read Also: ന്യൂസിലൻഡിൽ വീണ്ടും കോവിഡ്​ സ്ഥിരീകരിച്ചു

എന്നിട്ടും, ചൈനയേയും അമേരിക്കയേയും സന്തുലിതമാക്കുന്നതിന് ആസിയാന്‍ തുടര്‍ന്നും ശ്രമിക്കും. സഹസ്രാബ്ദങ്ങളായി ഇന്ത്യ-പെസിഫിക് മേഖലയിലും ദക്ഷിണ ചൈനാ കടലിലും ഇന്ത്യയ്ക്ക് താല്‍പര്യങ്ങളുണ്ട്. സ്വന്തം സാന്നിധ്യം പ്രത്യക്ഷത്തില്‍ കാണുന്നതിന് ഇന്ത്യ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണം.

ചൈനയെയോ അമേരിക്കയെയോ തിരഞ്ഞെടുക്കുകയല്ല വേണ്ടത്. ആഗോളതലത്തിലെ പൊതുവായ കാര്യങ്ങളെ എല്ലാവര്‍ക്കും ഉപയോഗിക്കുന്നതിനായി സൂക്ഷിക്കണോ അതോ ഏതെങ്കിലും ഒരു പങ്കാളിക്ക് ആ അവകാശങ്ങള്‍ അടിയറ വയ്ക്കണമോ എന്നതാണ് ചോദ്യം, മുന്‍ അംബാസിഡര്‍ പറയുന്നു.

ദക്ഷിണ ചൈനാ കടല്‍ ആഗോള പൊതു സ്വത്തായി തുടരുന്നതാണ് ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് നേട്ടം. നിയമപരമായ രീതിയില്‍ സ്വന്തം താല്‍പര്യങ്ങളെ പിന്തുടരാന്‍ ചൈനയെ പ്രേരിപ്പിക്കുയും വേണം. അതിനുവേണ്ടി ഇന്ത്യ ആസിയാന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരണം.

Read in English: Explained: Why China is flexing its muscle?

Indo China

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: