scorecardresearch

Explained: കോവിഡ്-19 ആഗോള സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിച്ചു?

ആഗോള സമ്പദ്‌ വ്യവസ്ഥ 2020 ൽ മൂന്ന് ശതമാനത്തിലധികം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1930 കളിലെ മഹാമാന്ദ്യത്തിനുശേഷം ഉണ്ടായ ഏറ്റവും വലിയ മാന്ദ്യമാകുമത്

ആഗോള സമ്പദ്‌ വ്യവസ്ഥ 2020 ൽ മൂന്ന് ശതമാനത്തിലധികം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1930 കളിലെ മഹാമാന്ദ്യത്തിനുശേഷം ഉണ്ടായ ഏറ്റവും വലിയ മാന്ദ്യമാകുമത്

author-image
WebDesk
New Update
Explained: കോവിഡ്-19 ആഗോള സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിച്ചു?

ലോകത്താകമാനം പടർന്ന് പിടിച്ച കൊറോണ വൈറസ് എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിന് നിരവധി രാജ്യങ്ങളാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇത്തരത്തിൽ രാജ്യങ്ങൾ അടച്ച് പൂട്ടലിലേക്ക് നീങ്ങിയപ്പോൾ ദശലക്ഷകണക്കിന് ആളുകൾ വീടുകളിൽ തന്നെ തുടർന്നു. കൃഷിയുൾപ്പടെ എല്ലാ തൊഴിൽ മേഖലകളും നിശ്ചലമാവുകയും ബിസിനസുകൾ നിർത്തിവയ്ക്കുന്ന സാഹചര്യവുമുണ്ടായി. ഇത് മിക്കവാറും എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളെയുമാണ് നിശ്ചലമാക്കിയത്. രാജ്യാന്തര നാണയനിധിയുടെ (International Monetary Fund അഥവ IMF) റിപ്പോർട്ട് പ്രകാരം ആഗോള സമ്പദ്‌ വ്യവസ്ഥ 2020 ൽ മൂന്ന് ശതമാനത്തിലധികം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1930 കളിലെ മഹാമാന്ദ്യത്തിനുശേഷം ഉണ്ടായ ഏറ്റവും വലിയ മാന്ദ്യമാകുമത്.

Advertisment

ഇന്ത്യയടക്കം പല രാജ്യങ്ങളും നിയന്ത്രണങ്ങൾ പിൻവലിച്ചും ഇളവ് നൽകിയും സമ്പദ്‌‌ വ്യവസ്ഥയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ്. മഹാമാരി എങ്ങനെ സമ്പദ്‌ ‌വ്യവസ്ഥയെ ബാധിച്ചുവെന്നും രാജ്യങ്ങൾ അതിനെ എങ്ങനെ നേരിട്ടുവെന്നും നോക്കാം.

Also Read: എന്താണ് ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി?

കോവിഡ്-19 സമ്പദ്‌‌ വ്യവസ്ഥയിലുണ്ടാക്കിയ ആഘാതം

കൊറോണ വൈറസ് എന്ന മഹാമാരി ആഗോള സമ്പദ്‌ ‌വ്യവസ്ഥയെ മാന്ദ്യത്തിലേക്കാണ് തള്ളിവിട്ടത്. അതായത് സമ്പദ്‌ വ്യവസ്ഥ ചുരുങ്ങുകയും വളർച്ച നിലയ്ക്കുകയും ചെയ്തു.

അമേരിക്കയിൽ കോവിഡ്-19നെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ദശലക്ഷകണക്കിന് ആളുകളാണ് തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷ നൽകിയത്. ഏപ്രിലിൽ മാത്രം ഇത്തരത്തിൽ 20.5 മില്യൺ ആളുകളാണ് അപേക്ഷിച്ചത്. നിലവിലെ സാഹചര്യം തുടർന്നാൽ ഈ കണക്കിൽ ഇനിയും വലിയ വർധനവുണ്ടാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വാർത്താ ഏജൻസിയായ റോയിറ്റേഴ്സിന്റെ റിപ്പോർട്ട് പ്രകാരം മാർച്ച് 21 മുതൽ 36 മില്യൺ ആളുകൾ അമേരിക്കയിൽ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷ നൽകി. ഇത് മൊത്തം തൊഴിൽ ചെയ്യുന്ന ജനസംഖ്യയുടെ നാലിൽ ഒന്നാണ്.

Advertisment

Also Read: Explained: പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയില്‍ സര്‍ക്കാരിനുള്ള ചെലവെത്ര?

അതോടൊപ്പം തന്നെ ഐഎംഎഫിന്റെ മറ്റൊരു റിപ്പോർട്ടിൽ പല രാജ്യങ്ങളിലും ഉൽപ്പാദനം കുറഞ്ഞതായി പറയുന്നു. ഇത് പുറത്തുനിന്നുള്ള ആവശ്യകതയിലും ആഭ്യന്തര ആവശ്യകതയിലുമുണ്ടായ ഇടിവിനെ പ്രതിഫലിപ്പിക്കുന്നതാണ്.

ആഗോള വളർച്ച

ഐഎംഎഫിന്റെ കണക്ക് അനുസരിച്ച് ആഗോള സമ്പദ് വ്യവസ്ഥയുടെ വളർച്ച മൂന്ന് ശതമാനത്തിലേക്ക് ചുരുങ്ങും. 2009ൽ നേരിട്ട ആഗോള മാന്ദ്യത്തേക്കാൾ മോശമായിരിക്കുമിത്. അമേരിക്കൻ സമ്പദ്‌ വ്യവസ്ഥ 5.9 ശതമാനത്തിലേക്കും ജപ്പാനിൽ 5.2 ശതമാനത്തിലേക്കും യുകെയിൽ 6.5 ശതമാനത്തിലേക്കും ചുരുങ്ങും. ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ എന്നീ രാജ്യങ്ങളിലെ സമ്പദ്‌ വ്യവസ്ഥയുടെ വളർച്ച യഥാക്രമം 7, 7.2, 9.1, 8 ശതമാനത്തിലേക്ക് ചുരുങ്ങും.

Also Read: Explained: കോവിഡ്-19 വാക്‌സിന്‍: അന്വേഷണവഴിയില്‍ ഇന്ത്യയും

മഹാമാരി നൂതന സമ്പദ്‌ വ്യവസ്ഥയെ കൂടുതലായി ബാധിച്ചു. ഇവിടെ മൊത്തമായി 2020ൽ ആറ് ശതമാനം വളർച്ച മാത്രമാണ് പ്രതീക്ഷിക്കുന്നത്. വളർന്നുവരുന്ന വിപണികളുടെയും വികസ്വര സമ്പദ്‌ വ്യവസ്ഥകളുടെയും വളർച്ച ഒരു ശതമാനത്തിലേക്ക് ചുരുങ്ങും. ഈ വിഭാഗങ്ങളിൽ നിന്ന് കോവിഡ്-19 കാര്യമായി ബാധിച്ച ചൈനയെ മാറ്റിനിർത്തിയാൽ മറ്റ് രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയുടെ വളർച്ചാ നിരക്ക് -2.2 ശതമാനമായിരിക്കും.

ചൈനയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 2020ന്റെ ആദ്യ പാദത്തിൽ 36.6 ശതമാനം കുറഞ്ഞിരുന്നു. ദക്ഷിണ കൊറിയയിൽ ഇത് 5.5 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയില്ലായെങ്കിലും വലിയ രീതിയിൽ പരിശോധനയും രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തിയും അവരെ ക്വാറന്റൈൻ ചെയ്യുന്നതിനുമുള്ള നടപടികളാണ് ദക്ഷിണ കൊറിയ സ്വീകരിച്ചത്.

Also Read: Explained: കോവിഡ്-19 കാൻസർ രോഗികളിൽ എത്രത്തോളം അപകടകാരിയാണ്?

യൂറോപ്യൻ രാജ്യങ്ങളിൽ ഫ്രാൻസ്, സ്‌പെയിൻ, ഇറ്റലി എന്നിവയുടെ ജിഡിപി യഥാക്രമം 21.3, 19.2, 17.5 ശതമാനം ഇടിഞ്ഞു.

എണ്ണയും പ്രകൃതി വാതകവും

വ്യോമ ഗതാഗതം ഉൾപ്പടെ അടച്ചതോടെ യാത്രകളിൽ വന്ന ഇടിവ് ആഗോള വ്യാവസായിക പ്രവർത്തനങ്ങളെ ബാധിച്ചു. മാർച്ചിൽ എണ്ണ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. മൊത്ത എണ്ണ ആവശ്യകതയുടെ 60 ശതമാനം ഗതാഗതത്തിനാണ് ഉപയോഗിക്കുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ആളുകൾ പുറത്തിറങ്ങാതിരിക്കുകയും യാത്രകൾ ഇല്ലാതാവുകയും ചെയ്തതാണ് പ്രതിസന്ധി വഷളാക്കിയത്.

എണ്ണ മാത്രമല്ല, ഈ വർഷം ആദ്യം ചൈനയിൽ, കോവിഡ് -19മായി ബന്ധപ്പെട്ട നിയന്ത്രണ നടപടികൾ കാരണം പ്രകൃതിവാതകത്തിന്റെ ആവശ്യകതയും കുറഞ്ഞു. ചൈനയിൽ എൽഎൻജി വാങ്ങുന്നവരുടെ ടാങ്കുകൾ നേരത്തെ തന്നെ നിറഞ്ഞിരുന്നതിനാൽ ഇറക്കുമതിയും നിലച്ചു.

Also Read: Explained: സ്ത്രീ ലൈംഗിക ഹോര്‍മോണുകള്‍ കൊറോണ വൈറസില്‍ നിന്നും പുരുഷന്‍മാരേയും രക്ഷിക്കുമോ?

വ്യാവസായിക ലോഹങ്ങൾ

ചൈനയിൽ ആരംഭിച്ച് പിന്നീട് യൂറോപ്പിലേക്കും അമേരിക്കയിലേക്കും പടർന്ന കോവിഡ്-19 മഹാമാരിയെ തുടർന്ന് ഫാക്ടറികളും നിർമ്മാണ ശാലകളും അടച്ചിട്ടതോടെ വ്യാവസായിക ലോഹങ്ങൾക്കുള്ള ആവശ്യകതയും കുറഞ്ഞു. ഐഎംഎഫിന്റെ കണക്ക് പ്രകാരം വ്യാവസായിക ലോഹങ്ങളുടെ പകുതിയോളം ആവശ്യകത ചൈനയിലാണ്.

ഭക്ഷ്യ ഉൽപ്പന്നങ്ങൾ

ലോക്ക്ഡൗൺ മൂലം ഭക്ഷ്യവസ്തുക്കളുടെ വിലയിലും കുറവ് രേഖപ്പെടുത്തിയതായി ഐഎംഎഫ് വ്യക്തമാക്കുന്നു. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, അതിർത്തി കാലതാമസം, കോവിഡ് -19 ബാധിച്ച പ്രദേശങ്ങളിലെ ഭക്ഷ്യസുരക്ഷാ ആശങ്കകൾ, കയറ്റുമതി നിയന്ത്രണങ്ങൾ എന്നിവ മൂലം 2020 ൽ ഭക്ഷ്യവസ്തുക്കളുടെ വില 2.6 ശതമാനം കുറഞ്ഞതായാണ് കണക്കുകൾ പറയുന്നത്.

ലോക്ക്ഡൗൺ കാലത്ത് ധാന്യങ്ങൾ, ഓറഞ്ച്, സീഫുഡ്, അറബിക്ക കോഫി എന്നിവയുടെ വില വർധിച്ചപ്പോൾ ചായ, മാംസം, കമ്പിളി, പരുത്തി എന്നിവയുടെ വില കുറഞ്ഞു. എണ്ണവിലയിലുണ്ടായ ഇടിവ് പാം ഓയിൽ, സോയ ഓയിൽ, പഞ്ചസാര, ധാന്യം എന്നിവയുടെ വില താഴുന്നതിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു.

പ്രതിസന്ധിയെ രാജ്യങ്ങൾ എങ്ങനെ നേരിട്ടു?

ലോക സാമ്പത്തിക ഫോറത്തിന്റെ (World Economic Forum അഥവ WEF ) വിലയിരുത്തലനുസരിച്ച് ചെറുകിട-ഇടത്തരം സംരംഭകരെയും വലിയ ബിസിനസുകളെയും പിന്തുണയ്ക്കുന്നത് വഴി തൊഴിലും സാമ്പത്തിക സ്ഥിരതയും ഉറപ്പ് വരുത്താൻ സാധിക്കും.

ഇന്ത്യയിൽ കോവിഡ് പ്രതിസന്ധിയെ അവസരമാക്കി സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി പ്രത്യേക സാമ്പത്തിക പാക്കേജാണ് കേന്ദ്രം അവതരിപ്പിക്കുന്നത്. ആത്മനിർഭര ഇന്ത്യ അഭിയാന്റെ ആദ്യ ഘട്ടമായി ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് 3.7 ലക്ഷം രൂപയുടെ സാമ്പത്തിക പാക്കേജ് ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

publive-image

നൂതനമായ പല സമ്പദ് വ്യവസ്ഥകളും സമാനമായ പ്രത്യേക സാമ്പത്തിക സഹായ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ ജിഡിപിയുടെ പത്ത് ശതമാനം മാറ്റിവച്ചപ്പോൾ ജപ്പാനിൽ അത് 21.1 ശതമാനമാണ്. അമേരിക്ക ജിഡിപിയുടെ 13 ശതമാനവും സ്വീഡൻ 12 ശതമാനവും ജർമ്മനി 10.7 ശതമാനവും ഫ്രാൻസ് 9.3 ശതമാനവും സ്‌പെയിൻ 7.3 ശതമാനവും ഇറ്റലി 5.7 ശതമാനവും മാറ്റിവച്ചിട്ടുണ്ട്.

ഏഷ്യൻ ഭൂഖണ്ഡത്തിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 85 ശതമാനവും ഇന്ത്യ, ചൈന, ഇന്തോനേഷ്യ, ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലാണ്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനാലും രോഗത്തിന്റെ വ്യാപനം വലിയ രീതിയിൽ പ്രതിരോധിക്കാൻ സാധിച്ചതിനാലും ദക്ഷിണ കൊറിയയിൽ ബിസിനസും സാമ്പത്തിക പ്രവർത്തനങ്ങളും പൂർണമായും നിലച്ചിട്ടില്ല. അതിനാൽ തന്നെ അത് സമ്പദ് വ്യവസ്ഥയെയും കാര്യമായി ബാധിച്ചട്ടില്ല. ചൈനയാകട്ടെ മൂന്ന് മാസങ്ങൾക്ക് ശേഷം നിയന്ത്രണങ്ങൾ പിൻവലിച്ച് പഴയ രീതിയിലേക്ക് മടങ്ങുകയാണ്.

Indian Economy Coronavirus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: