പ്രധാനമന്ത്രി നരേന്ദ്ര മോദി മേയ് 12-ന് രാത്രി എട്ട് മണിക്ക് പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് വലുതായി തോന്നാം. പക്ഷേ, സര്‍ക്കാരിന്റെ ധനകാര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതൊരു ചെറിയ തുക മാത്രമാണ്. ഇതില്‍ വലിയൊരു പങ്കും ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ അധികമായി കുത്തിവച്ച 8.04 ലക്ഷം കോടി രൂപയാണ്.
അതിനൊപ്പം, മാര്‍ച്ച് 27-ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക സഹായ പാക്കേജും ഉള്‍പ്പെടുന്നു. മോദി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലെ ബാക്കിയെന്നത് 10.26 ലക്ഷം കോടി രൂപയാണ്. അതിന്റെ വിശദാംശങ്ങള്‍ ഇനിയും അറിവായിട്ടില്ല. അവ ഓഹരി വിപണിയെ സ്വാധീനിക്കുമെന്നതിനാല്‍ ധനമന്ത്രി അത് ഏത്രയും വേഗം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
Read Also: PM Modi Addresses Nation: ലോക്ക്ഡൗണ്‍ തുടരുമെന്ന് പ്രധാനമന്ത്രി
ഈ പാക്കേജില്‍ നിന്നും മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം പ്രഖ്യാപിച്ച പുതുക്കിയ കടംവാങ്ങല്‍ കലണ്ടറില്‍ നിന്നുള്ള സൂചനകള്‍ പരിഗണിക്കുമ്പോള്‍ ഈ വര്‍ഷം 4.2 ലക്ഷം കോടി രൂപയില്‍ കൂടുതല്‍ ധനച്ചെലവ് ഉണ്ടാകുകയില്ലെന്നാണ് സര്‍ക്കാരിന്റെ ഈ തീരുമാനവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
2020-21-ലെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന വിപണിയില്‍ നിന്നുള്ള കടമെടുക്കാനുള്ള പരിധി 7.8 ലക്ഷം കോടിയില്‍ നിന്നും 12 ലക്ഷം കോടി രൂപയായി ഉയര്‍ത്തി മെയ് 9-ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നു. തന്മൂലം, സാമ്പത്തിക പാക്കേജ് ജിഡിപിയുടെ 2.1 ശതമാനം (4.2 ലക്ഷം കോടി രൂപ) മാത്രമാകും, വൃത്തങ്ങള്‍ പറയുന്നു.
കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് കടമെടുക്കല്‍ പരിധി പുതുക്കിയതെന്ന് ആര്‍ബിഐയുടെ പ്രസ്താവന പറയുന്നു.
Read Also: സൂമിൽ നിങ്ങളുടെ വിവരങ്ങൾ തികച്ചും സുരക്ഷിതമാക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ
മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, പാവപ്പെട്ടവര്‍ക്കും ദുരിതം അനുഭവിക്കുന്നവര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുംവേണ്ടി സര്‍ക്കാര്‍ ചെലവഴിക്കുന്നത് 4.20 ലക്ഷം കോടി മാത്രമാകും. എങ്കിലും ഇത് നവീനമായ രീതിയില്‍ ചെലവഴിച്ചാല്‍ സമ്പദ് വ്യവസ്ഥയില്‍ ബഹുവിധമായ പ്രതിഫലനമുണ്ടാക്കും. പ്രത്യേകിച്ച് ഒരു വര്‍ഷത്തെ ഔട്ട്പുട്ടില് നിന്നും 47 ദിവസ നഷ്ടമായ സ്ഥിതിക്ക്. മിക്ക ആഗോള സാമ്പത്തിക സേവന ഗവേഷണ സ്ഥാപനങ്ങളും കണക്കുകൂട്ടുന്നത് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 0.4 ശതമാനം ചുരുങ്ങുമെന്നാണ്.
സമൂഹത്തില്‍ പണം ഏറ്റവും ആവശ്യമുള്ളവര്‍ക്ക് നേരിട്ട് പണം കൈമാറുന്നത് പരമാവധി മെച്ചമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് സ്രോതസ്സുകള്‍ പറയുന്നു. ഉദാഹരണമായി, പ്രത്യേക മേഖലകളിലെ കമ്പനികള്‍ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെങ്കില്‍ അതിന്റെ ആദ്യ 10 ശതമാനം സര്‍ക്കാര്‍ വഹിച്ചാല്‍ അത് കൂടുതല്‍ വായ്പ നല്കാന് ബാങ്കുകളെ സഹായിക്കും. ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം ബാങ്കുകള്‍ അപകട സാധ്യത ഒഴിവാക്കാന്‍ വായ്പ നല്കാതിരിക്കുന്നുവെന്നതാണ്, മറ്റൊരു സ്രോതസ്സ് പറയുന്നു. ഇത് ബജറ്റിലെ വലിയൊരു തുക ആകില്ല. എന്നാല്‍ മഹാമാരി മൂലം ഏറ്റവും മോശമായി ബാധിച്ചിട്ടുള്ള കമ്പനികള്‍ക്ക് വായ്പ നല്‍കുന്നതിന് സഹായിക്കും.
സമാനമായി, എം എസ് എം ഇ മന്ത്രി നിതിന്‍ ഗഡ്കരി വിഭാവനം ചെയ്യുന്ന എം എസ് എം ഇ പാക്കേജ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നല്കുന്ന ഒരു ലക്ഷം കോടി രൂപയുടെ റിവോള്‍വിങ് ഫണ്ടിന് സര്‍ക്കാരിന്റെ ഉറപ്പ് ലഭിക്കണം. ഈ ഫണ്ടിന് സര്‍ക്കാര്‍ ഗ്യാരന്റി നിന്നാല്‍ മാത്രം മതി. അതൊരുതരം ഇന്‍ഷ്വറന്‍സ് പോലെയാണ്. ബജറ്റിന് വലിയ തുക വഹിക്കേണ്ടി വരില്ല, സ്രോതസ്സ് പറഞ്ഞു. സര്‍ക്കാരിന് വലിയൊരു സാമ്പത്തിക പാക്കേജ് കാണിക്കാന്‍ ഒരു ലക്ഷം കോടി രൂപ സഹായിക്കുമ്പോള്‍ ഖജനാവിന്റെ യഥാര്‍ത്ഥ ചെലവെന്നത് ഏതാനും ആയിരം കോടി രൂപയാണ്.
Read Also: പ്രധാനമന്ത്രി മോദിയുടെ സാമ്പത്തിക പാക്കേജ് യുകെ മാതൃകയിലെന്ന് വിദഗ്ധർ
കൂടാതെ, ബാങ്കുകളെ റീക്യാപിറ്റലൈസ് ചെയ്ത് അവയുടെ മൂലധന ആവശ്യകത ഉറപ്പിക്കാന്‍ സര്‍ക്കാരിന് സഹായിക്കാനാകും. റിക്യാപിറ്റലൈസേഷന് ബോണ്ടുകള്‍ക്ക് നല്കുന്ന പലിശയ്ക്കുവേണ്ടി ഉത്തരവാദിത്വം വഹിച്ചാല്‍ മതിയാകും. അതും സര്‍ക്കാരിന്റെ ചെലവ് വര്‍ദ്ധിപ്പിക്കുന്നില്ല, പേര് പുറത്ത് പറയാന്‍ ആഗ്രഹിക്കാത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറയുന്നു.
ഒരു വലിയ ഉത്തേജന പാക്കേജ് വഹിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ആശ്വാസം നല്കി രോഗിയെ ഐസിയുവിന് പുറത്തെടുക്കാം. ചെലവ് ധാരാളം വര്‍ദ്ധിപ്പിക്കാനുള്ള സാമ്പത്തികമില്ല, ഉദ്യോഗസ്ഥന് പറഞ്ഞു.
മാര്‍ച്ച് 27-ലെ സാമ്പത്തിക പാക്കേജില്‍ നിന്നുള്ള പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് അടുത്ത മൂന്ന് മാസത്തേക്ക് 61,380 കോടി രൂപ വേണ്ടിവരും. സ്ത്രീകളുടെ ജന്‍ ധന് അക്കൗണ്ടിലേക്ക് 10,000 കോടി രൂപ, വിധവകള്‍, മുതിര്‍ന്നവര്‍, വികലാംഗര്‍ എന്നിവര്‍ക്ക് 3000 കോടി രൂപ, കര്‍ഷകര്‍ക്ക് 17,380 രൂപ, നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ നിന്നും 31,000 കോടി രൂപ എന്നിങ്ങനെയാണ് ലഭിക്കുക.
കര്‍ഷകര്‍ക്ക് നല്കുന്ന 17,380 കോടി രൂപ അധിക ബാധ്യതയല്ല. അത് 2020-21 ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്. പിഎം കിസാന്‍ പദ്ധതി അനുസരിച്ച് കര്‍ഷകര്‍ക്ക് 6,000 രൂപ വീതം നല്‍കുന്നതിന്റെ ആദ്യ ഗഡുവായ 2,000 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. സമാനമായി, നിര്‍മ്മാണ തൊഴിലാളികള്‍ക്ക് നല്‍കുന്നതിനും സര്‍ക്കാര്‍ കൂടുതലായി കടമെടുക്കേണ്ടി വരുന്നില്ല.
Read in English: The math: It’s 10% of GDP, but less than 5% cash outgo