scorecardresearch

പലചരക്ക് കടകളിലെ ജീവനക്കാർക്കിടയിൽ കോവിഡ് സാധ്യത കൂടുതലെന്ന്‌ പഠനം

അഞ്ച് പേരിൽ ഒരാൾക്ക് എന്ന രീതിയിലാണ് ഇവരിൽ രോഗം കണ്ടെത്തിയത്. കൊറോണ ടെസ്റ്റ്‌ പോസിറ്റീവ് ആയ നാലിൽ മൂന്നുപേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയം

അഞ്ച് പേരിൽ ഒരാൾക്ക് എന്ന രീതിയിലാണ് ഇവരിൽ രോഗം കണ്ടെത്തിയത്. കൊറോണ ടെസ്റ്റ്‌ പോസിറ്റീവ് ആയ നാലിൽ മൂന്നുപേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയം

author-image
WebDesk
New Update
covid risk, coronavirus risk, coronavirus risk among grocery store employees, grocery store employee covid risk

New Research: മാനവരാശിയുടെ സാധാരണജീവിതത്തെ സ്തംഭനാവസ്ഥയിലാക്കിയ കോവിഡ് മഹാമാരിയെ കുറിച്ചുള്ള നിരന്തര പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് ശാസ്ത്രലോകം. കോവിഡിനെ തളയ്ക്കാനുള്ള വാക്സിനുകൾ കണ്ടെത്താനുള്ള ഗവേഷണത്തിനൊപ്പം തന്നെ, കോവിഡ് ബാധിച്ച രോഗികളുടെ ആരോഗ്യത്തെക്കുറിച്ചും കോവിഡിന്റെ ലക്ഷണങ്ങളെ കുറിച്ചുമൊക്കെയുള്ള സൂക്ഷ്മവും സമഗ്രവുമായ പഠനവും നടന്നുകൊണ്ടിരിക്കുകയാണ്.

Advertisment

പലചരക്ക് കടയിലെ ജീവനക്കാർക്കിടയിൽ ഉയർന്ന കോവിഡ് സാധ്യതയെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടേണ്ടി വരുന്ന ജീവനക്കാർക്ക് അവരുടെ സഹപ്രവർത്തകരെ അപേക്ഷിച്ച് കോവിഡ് പോസിറ്റീവ് ആകാനുള്ള സാധ്യത അഞ്ചുമടങ്ങ് കൂടുതലാണെന്നും പഠനം പറയുന്നു. ബിഎംജെ ഗ്രൂപ്പ് ജേണൽ ഒക്യുപ്പേഷണൽ & എൻ‌വയോൺ‌മെൻറൽ മെഡിസിൻ ആണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Read more: <a href="https://malayalam.indianexpress.com/explained/nurses-more-at-high-risk-for-covid-19-among-healthcare-workers-explained/" rel="noopener" target="_blank">കോവിഡ് ബാധിക്കുന്ന ആരോഗ്യപ്രവർത്തകരിൽ നഴ്സുമാരുടെ എണ്ണം കൂടുതലാവാൻ കാരണമെന്ത്?

കൊറോണ ടെസ്റ്റ്‌ പോസിറ്റീവ് ആയ നാലിൽ മൂന്നുപേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല എന്നും പഠനം പറയുന്നു. ഉപഭോക്താക്കളുമായി നിരന്തരം ഇടപെടേണ്ടി വരുന്ന ഈ ജീവനക്കാർ അണുബാധയുടെ പ്രധാന സ്രോതസ്സായി മാറാനുള്ള സാധ്യതയേറെയാണെന്നും ഗവേഷകർ അഭിപ്രായപെടുന്നു.

Advertisment

ബോസ്റ്റനിലെ ഒരു ഗ്രോസറി സ്റ്റോറിലെ 104 ജീവനക്കാരിലാണ് പഠനം നടത്തിയത്. എല്ലാ ജീവനക്കാരെയും മേയ് മാസത്തിൽ കോവിഡ് ടെസ്റ്റിനു വിധേയരാക്കി. അഞ്ച് പേരിൽ ഒരാൾക്ക് എന്ന രീതിയിലാണ് ഇവരിൽ രോഗം കണ്ടെത്തിയത്. അതായത്, 104 പേരിൽ 21 പേരും കോവിഡ് പോസിറ്റീവ് ആയിരുന്നു. 20 ശതമാനത്തോളം രോഗവ്യാപന സാധ്യതയുണ്ടെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

Read more: 80 ശതമാനം കോവിഡ് രോഗികളിലും വൈറ്റമിന്‍ ഡിയുടെ അപര്യാപ്തതയെന്ന് പഠനം

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: