80 ശതമാനം കോവിഡ് രോഗികളിലും വൈറ്റമിന്‍ ഡിയുടെ അപര്യാപ്തതയെന്ന് പഠനം

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് വൈറ്റമിന്‍ ഡി അപര്യാപ്തത കൂടുതലെന്നും പഠനത്തിൽ കണ്ടെത്തി

covid patients, vitamin d deficiency, coronavirus patients, coronavirus, endocrine society, express explained

New Research: മാനവരാശിയുടെ ദ്രുതഗതിയിലുള്ള ചലനത്തെ സ്തംഭനാവസ്ഥയിലാക്കിയ കോവിഡ് മഹാമാരിയെ കുറിച്ചുള്ള പഠനങ്ങളിലാണ് ശാസ്ത്രലോകം. കോവിഡിനെ തളയ്ക്കാനുള്ള വാക്സിനുകൾ കണ്ടെത്താനുള്ള ഗവേഷണത്തിനൊപ്പം തന്നെ, കോവിഡ് ബാധിച്ച രോഗികളുടെ ആരോഗ്യത്തെ കുറിച്ചും കോവിഡിന്റെ ലക്ഷണങ്ങളെ കുറിച്ചുമൊക്കെയുള്ള സൂക്ഷ്മവും സമഗ്രവുമായ പഠനവും നടന്നുകൊണ്ടിരിക്കുകയാണ്.

കോവിഡ് രോഗികളിൽ 80 ശതമാനം പേർക്കും വൈറ്റമിന്‍ ഡിയുടെ അപര്യാപ്തത ഉണ്ടായിരുന്നുവെന്നാണ് പുതിയ പഠനം കാണിക്കുന്നത്. 216 കോവിഡ് രോഗികളിൽ നടത്തിയ പഠനത്തിൽ 80 ശതമാനത്തിലധികം ആളുകളിലും വൈറ്റമിന്‍ ഡിയുടെ കുറവുണ്ടെന്ന് കണ്ടെത്തി. സ്പെയിനിലെ യൂണിവേഴ്സിറ്റി മാർക്വസ് ഡി വാൽഡെസില്ല ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞ കോവിഡ് രോഗികളിലാണ് പഠനം നടത്തിയത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് വൈറ്റമിന്‍ ഡി അപര്യാപ്തത കൂടുതലെന്നും പഠനത്തിൽ കണ്ടെത്തി.

ക്ലിനിക്കൽ എൻ‌ഡോക്രൈനോളജി & മെറ്റബോളിസത്തിന്റെ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. “രോഗസാധ്യത കൂടുതലുള്ള പ്രായമായ ആളുകൾ, മറ്റ് അസുഖങ്ങൾ ഉള്ളവർ, നഴ്സിംഗ് ഹോമുകളിൽ പരിചരണത്തിൽ കഴിയുന്നവർ തുടങ്ങിയവരിൽ വൈറ്റമിന്‍ ഡിയുടെ​ അപര്യാപ്തത ഉണ്ടോ എന്ന് പരിശോധിക്കുന്നതും ചികിത്സ നൽകുന്നതും കോവിഡ് പ്രതിരോധത്തിന് ഫലപ്രദമാവും,” എന്നാണ് പഠനത്തിൽ പങ്കെടുത്ത വ്യക്തികളിലൊരാളായ ഹോസെ എൽ ഫെർണാണ്ടസ് പ്രസ്താവനയിൽ പറയുന്നത്.

Source: The Endocrine Society

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: New research study finds 80 per cent covid patients deficient in vitamin d

Next Story
സംവരണരാഷ്ട്രീയത്തില്‍ കലങ്ങിമറിയുമോ തിരഞ്ഞെടുപ്പ്? നേട്ടം ആര്‍ക്ക്?economic reservation, സാമ്പത്തിക സംവരണം, , upper caste reservation, reservation for upper caste, economic reservation for upper caste, quota for upper caste, മുന്നോക്കവിഭാഗങ്ങൾക്ക് സാമ്പത്തിക സംവരണം, 10 percent economic reservation for upper caste, 10 percent quota for upper caste, മുന്നോക്കവിഭാഗങ്ങൾക്ക് 10 ശതമാനം സാമ്പത്തിക സംവരണം, economic reservation kerala, കേരളത്തിലെ സാമ്പത്തിക സംവരണം, 10 percent economic reservation kerala, കേരളത്തിലെ 10 ശതമാനം സാമ്പത്തിക സംവരണം, 10 percent quota for upper caste kerala, കേരളത്തിൽ മുന്നോക്കവിഭാഗങ്ങൾക്ക് 10 ശതമാനം സാമ്പത്തിക സംവരണം, 10 percent economic reservation kerala government jobs, കേരളത്തിൽ സർക്കാർ നിയമനങ്ങൾക്ക് 10 ശതമാനം സാമ്പത്തിക സംവരണം, general reservation, 10% reservation, pinarayi vijayan, പിണറായി വിജയൻ, economic reservation cpm, സാമ്പത്തിക സംവരണം സിപിഎം, economic reservation congress, സാമ്പത്തിക സംവരണം കോൺഗ്രസ്, economic reservation muslim leauge, സാമ്പത്തിക സംവരണം മുസ്ലിം ലീഗ്, economic reservation bjp,സാമ്പത്തിക സംവരണം ബിജെപി, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com