scorecardresearch

ഇന്ത്യയിൽ 5ജി വരാൻ വൈകുമോ? പാർലമെന്ററി സമിതിയുടെ കണ്ടെത്തലുകൾ അറിയാം

ഈവർഷം അവസാനമോ 2022ന്റെ തുടക്കത്തിലോ 5 ജി സേവനങ്ങൾ ആരംഭിക്കാനായാലും തെരഞ്ഞെടുത്ത മേഖലകളിൽ മാത്രമായിരിക്കും നിലവിലെ സാഹചര്യത്തിൽ നടപ്പാനാവുക

ഈവർഷം അവസാനമോ 2022ന്റെ തുടക്കത്തിലോ 5 ജി സേവനങ്ങൾ ആരംഭിക്കാനായാലും തെരഞ്ഞെടുത്ത മേഖലകളിൽ മാത്രമായിരിക്കും നിലവിലെ സാഹചര്യത്തിൽ നടപ്പാനാവുക

author-image
WebDesk
New Update
5g, india 5g rollout, 5g india launch date, 5g vs 4g, 5g delay india, india 5g spectrum, 5g spectrum india, 5g airwaves, lok sabha committee 5g, 5g standing report ls, indian expess, express explained, 5ജി, ഫൈവ് ജി, ie malayalam

രാജ്യത്ത് 5ജി നെറ്റ്വർക്ക് കണക്ടിവിറ്റി യാഥാർത്ഥ്യമാക്കുന്നത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ വൈകിയേക്കാമെന്ന നിരീക്ഷണവുമായി ലോക്സഭയുടെ വിവര സാങ്കേതിക വിദ്യാ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി. സ്പെക്ട്രത്തിന്റെ അപര്യാപ്തത, ഉയർന്ന സ്പെക്ട്രം നിരക്കുകൾ, ഫൈബർ കണക്ടിവിറ്റിയുടെ നിലവാരം തുടങ്ങിയവ ഇന്ത്യക്ക് തിരിച്ചടിയാവുമെന്ന് സമിതി പറയുന്നു.

Advertisment

കമ്മിറ്റിയുടെ കണ്ടെത്തലുകൾ

2018 ഓഗസ്റ്റ് ആദ്യം തന്നെരാജ്യത്തെ 5 ജിക്കായി തയ്യാറാക്കാനുള്ള നടപടികളെക്കുറിച്ച് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) റിപ്പോർട്ട് സമർപ്പിച്ചിട്ടും, വളരെ കുറച്ച് പുരോഗതി മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് കമ്മിറ്റി നിരീക്ഷിക്കുന്നു.

സ്പെക്ട്രവുമായി ബന്ധപ്പെട്ട വിവിധ അനുമതികളുടെ അഭാവം, ലേലവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം, സ്പെക്ട്രത്തിന്റെ ഉയർന്ന കരുതൽ വില നിരക്ക്, ടെസ്റ്റ് കേസുകളുടെ അപര്യാപ്തത, ഇന്ത്യയിലുടനീളമുള്ള ഒപ്റ്റിക്കൽ ഫൈബറിന്റെ ലഭ്യതക്കുറവ്, ബാക്ക്-ഹോൾ കപ്പാസിറ്റിയിലുള്ള അപര്യാപ്തത തുടങ്ങിയവ ഈ പിന്നാക്കാവസ്ഥയ്ക്ക് കാരണമായി കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.

Read More: ആഴ്ചയിൽ പ്രവൃത്തി ദിനങ്ങൾ നാലായി കുറയുമ്പോൾ; പുതിയ നിർദേശങ്ങൾ അർത്ഥമാക്കുന്നത്

Advertisment

ഉദാഹരണത്തിന്, രാജ്യത്ത് 5 ജി ലേലത്തിനുള്ള കരുതൽ വില നിരക്ക് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പ്രതിശീർഷ വരുമാനം കണക്കിലെടുത്തുകൊണ്ടും മറ്റ് രാജ്യങ്ങളിലെ കരുതൽ വിലയുമായി താരതമ്യം ചെയ്തും ഈ നിരക്കിൽ മാറ്റം വരുത്തേണ്ടതുണ്ട്.

ആഗോളതലത്തിൽ, 59 രാജ്യങ്ങളിലായി 118 ടെലികോം സേവന ദാതാക്കൾ 5 ജി നെറ്റ്‌വർക്കുകൾ വിന്യസിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇവയിൽ, എടി ആൻഡ് ടി പോലുള്ള വലിയ സ്ഥാപനങ്ങൾ 2018 ന്റെ തുടക്കത്തിൽ തന്നെ സാങ്കേതികവിദ്യ പരീക്ഷിക്കാനും വിന്യസിക്കാനും തുടങ്ങിയിരുന്നു.

യുഎസിലെയും മറ്റ് വിപണികളിലെയും എടി & ടി യുടെ എതിരാളി വെറൈസണും ഇത് പിന്തുടർന്നു. 2020 ഡിസംബർ വരെ യുഎസിലെ 60 നഗരങ്ങളിലേക്കാണ് വെറൈസൺ 5 ജി അൾട്രാ-വൈഡ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ വ്യാപിപ്പിച്ചത്. മറുവശത്ത്, 5 ജി സേവനങ്ങളുടെ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ ചൈന, ഈ സേവനങ്ങൾ തങ്ങളുടെ ജനസംഖ്യയിൽ എട്ട് ശതമാനത്തിന് ലഭ്യമാക്കിയിട്ടുണ്ട്.

ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ, രാജ്യത്തെ മൂന്ന് പ്രമുഖ സ്വകാര്യ ടെലികോം സേവനദാതാക്കളും 2020 ജനുവരിയിൽ തന്നെ അപേക്ഷ സമർപ്പിച്ചിട്ടും 5 ജി പരിശോധനയ്ക്ക് ഇന്ത്യ ഇതുവരെ ഔദ്യോഗിക അനുമതി നൽകിയിട്ടില്ല.

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോ ഇൻഫോകോം ഈ വർഷം സെപ്റ്റംബർ ആദ്യം തന്നെ 5 ജി സർവീസുകൾ വിന്യസിക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, നെറ്റ്വർക്ക് പരീക്ഷിക്കാൻ ആരംഭിക്കുന്നതിന് ടെലകോം വകുപ്പിൽ നിന്നുള്ള അനുമതി ലഭിക്കാൻ കാത്തിരിക്കുകയാണ്. അവരുടെ മുഖ്യ എതിരാളിയായ ഭാരതി എയർടെൽ ഹൈദരാബാദിലെ വാണിജ്യ ശൃംഖലയിലൂടെ ലൈവ് 5 ജി സേവനം വിജയകരമായി പരീക്ഷിച്ചിരുന്നു.

ഇന്ത്യയിൽ 5 ജി വൈകുമോ?

രാജ്യത്ത് അനുമതി പ്രക്രിയകളും സ്പെക്ട്രം ലേലവും ത്വരിതപ്പെടുത്തുകയും ബാക്ക്-ഹോൾ കപ്പാസിറ്റി, നിരക്കുകൾ, യൂസർ ടെസ്റ്റ് കേസുകൾ തുടങ്ങിയവയിലെ പ്രശ്നങ്ങൾ പെട്ടെന്ന് തന്നെ പരിഹരിക്കുകയും ചെയ്താലെ 5ജി വിന്യാസത്തിൽ മറ്റു രാജ്യങ്ങൾക്ക് ഒപ്പമെത്താൻ കഴിയൂ എന്ന് കണ്ടെത്തലുകളും നിരീക്ഷണങ്ങളും വ്യക്തമാക്കുന്നു.

Read More: പാസ്പോർട്ട് വെരിഫിക്കേഷൻ: പൊലീസ് പരിശോധിക്കുന്നത് ഏതെല്ലാം വിവരങ്ങൾ; പാസ്പോർട്ട് തടയുന്നത് എപ്പോൾ

2021 ന്റെ അവസാനത്തിലോ 2022 ന്റെ തുടക്കത്തിലോ 5 ജി സേവനങ്ങൾ ആരംഭിക്കാനായേക്കുമെന്ന് സമിതിയെ ടെലകോം വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുത്ത മേഖലകളിൽ മാത്രമായിരിക്കും നിലവിലെ സാഹചര്യത്തിൽ നടപ്പാനാവുക. അതിനാൽ, വരുന്ന 5-6 വർഷത്തേക്ക് ഇന്ത്യയിൽ 4 ജി നെറ്റ്‌വർക്ക് ഉപയോഗിക്കുന്നത് തുടരും. അപ്പോഴേക്കും, ലോകജനസംഖ്യയുടെ 20 ശതമാനത്തോളം പേർ 5 ജിയിലേക്ക് മാറിയിട്ടുണ്ടാവും. പക്ഷേ ഇന്ത്യയുടെ ഒരു വലിയ ഭാഗം 5 ജി നെറ്റ്വർക്ക് ലഭ്യതയ്ക്ക് പുറത്തായിരിക്കും.

പഴയ സാങ്കേതികവിദ്യകളുടെ കാര്യത്തിൽ ഇന്ത്യയിൽ 2 ജി വിന്യാസം മറ്റിടങ്ങളെ അപേക്ഷിച്ച് നാല് വർഷമാണ് വൈകിയത്. 3 ജി ഇന്ത്യയിലെത്തിയത് ഒരു പതിറ്റാണ്ട് വൈകിയാണ്. 4 ജിയിൽ ഇന്ത്യക്ക് ഏഴ് വർഷങ്ങളാണ് നഷ്ടമായത്. 5 ജി സേവനങ്ങൾ ഇന്ത്യയിൽ ആരംഭിക്കുന്നതിന് മതിയായ തയ്യാറെടുപ്പ് നടത്തിയിട്ടില്ല എന്നാണ് പാർലമെന്ററി സമിതി പറയുന്നത്.

"ലോകത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മിതമായ തുടക്ക ഘട്ടത്തിനപ്പുറത്തേക്ക് നീങ്ങിയിട്ടില്ല. അതിനാൽ സർക്കാർ ഇടപെടൽ ആവശ്യമുള്ള പ്രധാന മേഖലകളിൽ സമയബന്ധിതമായി നടപടിയെടുത്തില്ലെങ്കിൽ 2 ജി, 3 ജി, 4 ജി എന്നിവ വൈകിയതിന് സമാനമായ ഇന്ത്യക്ക് 5 ജി അവസരങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്, ”സ്റ്റാൻഡിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

5 ജി സേവനങ്ങൾ‌ വേഗത്തിലാകാനുള്ള സാധ്യത

ഇന്ത്യയിലെ 5 ജി നെറ്റ്‌‌വർക്ക് വിന്യാസം സംബന്ധിച്ച എല്ലാ പ്രതീക്ഷകളും ഇല്ലാതായെന്ന് പാർലമെന്ററി സമിതിയുടെ കണ്ടെത്തലുകൾ അർത്ഥമാക്കുന്നില്ല. പാർലമെന്ററി കമ്മിറ്റിയുടെ കണ്ടെത്തലുകൾ പരസ്യമാക്കുന്നതിന് മുമ്പുതന്നെ, പുതിയ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി, 5ജി ആരംഭിക്കുന്നതിന് ടെലകോം കമ്പനികൾക്കുള്ള നോട്ടീസ് കാലാവധി ഒരു വർഷത്തിൽ നിന്ന് ആറുമാസമായി കുറച്ചിരുന്നു.

Read More: രാജ്യത്ത് 5ജി സേവനങ്ങൾ ഈ വർഷം ആരംഭിക്കുമോ? സാധ്യതകൾ അറിയാം

കാലാവധി കുറച്ചതിനാൽ, ഈ വർഷം സെപ്റ്റംബറിൽ തന്നെ ടെലകോം കമ്പനികൾക്ക് 5 ജി നെറ്റ്‌വർക്ക് വാണിജ്യ ആവശ്യങ്ങൾക്കായി ലോ, മീഡിയം, ഹൈ എന്നീ മൂന്ന് ഫ്രീക്വൻസികളിലൂടെ നൽകാൻ കഴിയും. മൂന്ന് ഫ്രീക്വൻസികൾക്കും അവരുടേതായ നേട്ടങ്ങളും പരിമിതികളും ഉണ്ട്.

5 ജിയിലെ ഹൈ-ബാൻഡ് സ്പെക്ട്രത്തിലെ ഇന്റർനെറ്റ് വേഗത 20 ജിബിപിഎസ് (സെക്കൻഡിൽ 20 ഗിഗാ ബിറ്റുകൾ) വരെ ഉയർന്നതാണെന്നാണ് പരീക്ഷണ ഘട്ടങ്ങളിൽ കണ്ടെത്തിയത്. 4ജിയിൽ മിക്ക സമയത്തും ഇന്റർനെറ്റ് ഡാറ്റ വേഗത 1 ജിബിപിഎസാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇതിനുപുറമെ, സ്പെക്ട്രം തരംഗങ്ങളുടെ വിഹിതം നീക്കിവയ്ക്കുന്നതിനായി ടെലകോം വകുപ്പ് ബഹിരാകാശ വകുപ്പുമായും പ്രതിരോധ മന്ത്രാലയവുമായും ധാരണയിലെത്തുമെന്ന് പാർലമെന്ററി കമ്മിറ്റി പ്രതീക്ഷ പ്രകടിപ്പിച്ചു.

5g

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: