/indian-express-malayalam/media/media_files/uploads/2021/02/Driving-car-road-explained.jpg)
ഫോസിൽ ഇന്ധനങ്ങളും ഇലക്ട്രിസിറ്റിയും അടക്കം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് പകരം വയ്ക്കാവുന്ന ഒരു സാങ്കേതികവിദ്യയാണ് ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കാവുന്ന വാഹനങ്ങളുടേത്. ഇലക്ട്രിക് വാഹനങ്ങൾ അടക്കം പരീക്ഷിക്കുന്ന കാര്യത്തിൽ ഇന്ത്യയിൽ കാലതാമസം നേരിട്ടിരുന്നു. എന്നാൽ ഹൈഡ്രജൻ വാഹനങ്ങൾ പരീക്ഷിക്കുന്ന കാര്യത്തിൽ ഇപ്പോൾ ഇന്ത്യ മുൻപന്തിയിലുണ്ട്. യുഎസിലെ ഊർജ്ജ വകുപ്പ് ഹൈഡ്രജൻ ഉൽപാദനത്തിനും ഹൈഡ്രജൻ ഇന്ധന സെൽ സാങ്കേതിക വിദ്യയുടെ ഗവേഷണത്തിലും വികസനത്തിലും 100 മില്യൺ ഡോളർ വരെ നിക്ഷേപം പ്രഖ്യാപിച്ച് നാല് മാസത്തിനുള്ളിൽ തന്നെ ഇന്ത്യ ഒരു ദേശീയ ഹൈഡ്രജൻ മിഷൻ പ്രഖ്യാപിച്ചു.
ഈ തവണത്തെ ബജറ്റിൽ ഹൈഡ്രജൻ മിഷനുള്ള നിർദേശവുമുണ്ടായിരുന്നു. അടുത്ത രണ്ട് മാസങ്ങളിൽ മിഷന്റെ കരട് പ്രഖ്യാപിക്കും. ഒപ്പം ഹൈഡ്രജനെ ഊർജ ഉറവിടമാക്കി ഉപയോഗിക്കുന്നതിനുള്ള മാർഗരേഖയും തയ്യാറാക്കും. രാജ്യത്ത് പുനരുപയോഗം ചെയ്യാൻ സാധിക്കുന്ന ഇന്ധനങ്ങളുടെ ശേഷി വർധിപ്പിക്കാൻ ഹൈഡ്രജൻ സമ്പദ് വ്യവസ്ഥയിലൂടെ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.
Read More: ചുരുങ്ങിയ ചിലവിൽ എസി കംപാർട്ട്മെന്റിൽ യാത്ര ചെയ്യാം: ഇത് ട്രെയിനുകളിലെ പുതിയ ക്ലാസ്
ഉരുക്ക്, രാസവസ്തു മേഖലകളിലെ വ്യവസായസ്ഥാപനങ്ങളിൽ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കാനാവുമെന്ന് കണക്കാക്കുന്നു. കൂടാതെ പെട്രോളും ഡീസലും അടക്കമുള്ള ഫോസിൽ ഇന്ധനങ്ങളുടെ നേരിട്ടുള്ള പകരക്കാരനായി ഹൈഡ്രജൻ കാണപ്പെടുന്നു. വാഹനങ്ങളിൽ ഇവ ഉപയോഗിക്കുന്നത് മറ്റ് ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ മെച്ചമാണെന്നും കരുതുന്നു.
ആറുമാസത്തെ പൈലറ്റ് പദ്ധതിയോടെ ബസ്സുകളിൽ ഹൈഡ്രജൻ സ്പൈക്ക്ഡ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (എച്ച്-സിഎൻജി) ഉപയോഗിക്കുന്ന ആദ്യ ഇന്ത്യൻ നഗരമായി ഡൽഹി മാറി. സിഎൻജിയിൽ (കംപ്രസ്ഡ് നാച്ചുറൽ ഗാസ്) 18 ശതമാനം ഹൈഡ്രജൻ ചേർത്താണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ എച്ച്-സിഎൻജി പുറത്തിറക്കുന്നത്.
ഊർജ രംഗത്തെ വൻകിട സ്ഥാപനമായ എൻടിപിസി ലിമിറ്റഡ് ലേയിലും ഡൽഹിയിലുമായി 10 ഹൈഡ്രജൻ ഫ്യുവൽ സെൽ അധിഷ്ഠിത ഇലക്ട്രിക് ബസുകളും ഫ്യുവൽ സെൽ ഇലക്ട്രിക് കാറുകളും പൈലറ്റ് അടിസ്ഥാനത്തിൽ പരീക്ഷിക്കുന്നുണ്ട്. കൂടാതെ ആന്ധ്രയിൽ ഹരിത ഹൈഡ്രജൻ ഉൽപാദന കേന്ദ്രം സ്ഥാപിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നു.
ഫരീദാബാദിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്ഫ് സെന്ററിൽ ബസുകൾ ഓടിക്കുവാൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിനായി ഒരു പ്രത്യേക യൂണിറ്റ് സ്ഥാപിക്കാൻ ഐഒസി ഒരുങ്ങുന്നുണ്ട്.
Read More: ആഴ്ചയിൽ പ്രവൃത്തി ദിനങ്ങൾ നാലായി കുറയുമ്പോൾ; പുതിയ നിർദേശങ്ങൾ അർത്ഥമാക്കുന്നത്
ഹൈഡ്രജൻ ഫ്യുവൽ സെൽ വാഹനങ്ങളുടെ നിലവാരം ഉറപ്പുവരുത്തുന്നതിനും പരിശോധനകൾക്കുമായി 1989 ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നത് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
എന്തുകൊണ്ട് ഹൈഡ്രജൻ?
ശുദ്ധമായ ഇന്ധന സ്രോതസ്സ് എന്ന നിലയിലുള്ള ഹൈഡ്രജന്റെ സാധ്യത സംബന്ധിച്ച പഠനങ്ങൾക്ക് ഏകദേശം 150 വർഷത്തോളം ചരിത്രമുണ്ട്. 1937 ൽ ജർമ്മൻ പാസഞ്ചർ എയർഷിപ്പായ LZ129 ഹിൻഡൻബർഗ് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കാൻ ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ചിരുന്നു. എന്നൽ ന്യൂജേഴ്‌സിയിലെ നേവൽ എയർ സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ഇത് തകർന്ന് 36 പേർ മരിച്ചു. 1960 കളുടെ അവസാനത്തിൽ, നാസയുടെ അപ്പോളോ ദൗത്യത്തെ ചന്ദ്രനിലേയ്ക്ക് നയിക്കാൻ ഹൈഡ്രജൻ ഇന്ധന സെല്ലുകൾ സഹായിച്ചു.
1970 കളിലെ എണ്ണവില പ്രതിസന്ധിക്ക് ശേഷം, ഫോസിൽ ഇന്ധനങ്ങൾക്ക് പകരം ഹൈഡ്രജൻ ഉപയോഗിക്കാനുള്ള സാധ്യത ഗൗരവമായി പരിഗണിക്കപ്പെട്ടു. ജപ്പാനിലെ ഹോണ്ട, ടൊയോട്ട, ദക്ഷിണ കൊറിയയുടെ ഹ്യുണ്ടായ് എന്നീ മൂന്ന് കാർ നിർമ്മാതാക്കൾ പരിമിതമായ തോതിലാണെങ്കിലും ഈ സാങ്കേതികവിദ്യ വാണിജ്യവത്ക്കരിക്കുന്നതിനുള്ള ദിശയിലേക്ക് നിർണ്ണായകമായി നീങ്ങുകയും ചെയ്തു.
Read More: പാസ്പോർട്ട് വെരിഫിക്കേഷൻ: പൊലീസ് പരിശോധിക്കുന്നത് ഏതെല്ലാം വിവരങ്ങൾ; പാസ്പോർട്ട് തടയുന്നത് എപ്പോൾ
പ്രകൃതിയിലെ ഏറ്റവും സാധാരണമായ മൂലകമാണ് ഹൈഡ്രജനെങ്കിലും സ്വതന്ത്രമായി കാണപ്പെടുന്നില്ല. ഹൈഡ്രജൻ നിലനിൽക്കുന്നത് മറ്റ് മൂലകങ്ങളുമായി കൂടിച്ചേർന്നതാണ്, മാത്രമല്ല സ്വാഭാവികമായി ഉണ്ടാകുന്ന ജലം പോലുള്ള സംയുക്തങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കേണ്ടതുണ്ട്. ഹൈഡ്രജൻ ശുദ്ധമായ തന്മാത്രയാണെങ്കിലും, അത് വേർതിരിച്ചെടുക്കുന്ന പ്രക്രിയ ഊർജ്ജം ധാരാളം ആവശ്യമുള്ളതാണ്.
വേർതിരിച്ചെടുത്ത ഹൈഡ്രജനം ഉറവിടങ്ങളും പ്രക്രിയകളും അനുസരിച്ച് തരം തിരിക്കുന്നു. വിവിധ നിറങ്ങളുടെ പേരുകളാണ് ഇത്തരത്തിൽ നൽകിയിട്ടുള്ളത്. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഹൈഡ്രജനെ ഗ്രേ ഹൈഡ്രജൻ എന്ന് വിളിക്കുന്നു; ഇന്ന് ഉൽപാദിപ്പിക്കുന്ന ഹൈഡ്രജന്റെ ഭൂരിഭാഗവും ഇതാണ്. പുനരുപയോഗിക്കാൻ കഴിയുന്ന ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഹൈഡ്രജനെ ഗ്രീൻ ഹൈഡ്രജൻ എന്ന് വിളിക്കുന്നു. കാർബൺ ക്യാപ്ചർ മാർഗത്തിലൂടെ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് വേർതിരിക്കുന്ന ഹൈഡ്രജനെ ബ്ലൂ ഹൈഡ്രജൻ എന്നും വിളിക്കുന്നു
ഗ്രീൻ ഹൈഡ്രജൻ
ഗ്രീൻ ഹൈഡ്രജന് പ്രത്യേക ഗുണങ്ങളുണ്ട്. ഒന്ന്, ഇത് ശുദ്ധമായ കത്തുന്ന തന്മാത്രയാണ്. ഇതിന് ഇരുമ്പ്, ഉരുക്ക്, രാസവസ്തുക്കൾ പോലുള്ള വ്യവസായങ്ങളും ഗതാഗതവും അടക്കം നിരവധി മേഖലകളെ കാർബൺ വിമുക്തമാക്കാൻ കഴിയും.
Read More: ബസ് ആണോ, അതോ ട്രെയിൻ ആണോ; അറിയാം മെട്രോ നിയോയുടെ പ്രത്യേകതകൾ
സംഭരിക്കാനോ ഗ്രിഡുകൾ വഴി വിതരണം ചെയ്യാനോ കഴിയാത്ത ഊർജരൂപങ്ങളെ ഹൈഡ്രജൻ വേർതിരിക്കലിനായി ഉപയോഗിക്കാനാവും. ഇതാണ് 2021-22 ൽ സർക്കാർ ആരംഭിക്കുന്ന ഹൈഡ്രജൻ എനർജി മിഷൻ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ വൈദ്യുതി ഗ്രിഡ് പ്രധാനമായും കൽക്കരി അധിഷ്ഠിതമാണ്. രാജ്യത്ത് ഇലക്ട്രോണിക് വാഹനങ്ങൾ വർധിക്കുന്നതനുസരിച്ച് അതിനുള്ള വൈദ്യുതിയുടെ ആവശ്യവും വർധിക്കും.
വൈദ്യുതി ഗ്രിഡ് പ്രധാനമായും കൽക്കരി അധിഷ്ഠിതമായതിനാൽ കൽക്കരി ഉപയോഗവും വർധിക്കും. ഇലക്ട്രോണിക് വാഹനങ്ങളിലേക്ക് കാര്യമായി പോയ നിരവധി രാജ്യങ്ങളിൽ, വൈദ്യുതിയുടെ ഭൂരിഭാഗവും പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ഉദാഹരണത്തിന് നോർവേയിൽ ജലവൈദ്യുതിയാണ് 99 ശതമാനവും.
ദീർഘദൂര ട്രക്കുകൾ, ഷിപ്പിംഗ്, ദീർഘദൂര വിമാനസർവീസുകൾ എന്നിവ പോലെ വൈദ്യുതീകരണം പ്രയാസമായ മേഖലകളിൽ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നത് ഫലപ്രദമാവുമെന്ന് വിദഗ്ധർ പറയുന്നു.
ഹൈഡ്രജൻ ഇന്ധന സെല്ലുകൾ എങ്ങനെ പ്രവർത്തിക്കുന്നു
ദക്ഷിണ കൊറിയയും ജപ്പാനും പ്രത്യേകിച്ചും അവരുടെ ഓട്ടോമോട്ടീവ് മാർക്കറ്റുകൾ ഹൈഡ്രജനിലേക്കു മാറ്റുകയും ഇന്ധന സെല്ലിന്റെ സാധ്യതയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുണ്ട്.
ഹൈഡ്രജൻ ഒരു ഊർജ്ജ വാഹക മൂലകമാണ്. ഊർജ്ജ സ്രോതസ്സല്ല. ഒരു കാറിനോ ട്രക്കിനോ പവർ നൽകുന്നതിന് മുമ്പ് ഹൈഡ്രജൻ ഇന്ധനത്തെ ഇന്ധന സെൽ സ്റ്റാക്ക് എന്ന ഉപകരണം വൈദ്യുതിയാക്കി മാറ്റേണ്ടതുണ്ട്. ഒരു ഓക്സിഡേഷൻ-റിഡക്ഷൻ പ്രതികരണത്തിലൂടെ ഓക്സിഡൈസിംഗ് ഏജന്റുകൾ ഉപയോഗിച്ച് രാസ ഊർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്നു. ഇന്ധന സെൽ അധിഷ്ഠിത വാഹനങ്ങൾ സാധാരണയായി ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നു. ഇന്ധന സെൽ വാഹനങ്ങൾ പ്രവർത്തിപ്പിക്കാൻ വൈദ്യുതി ഉപയോഗിക്കുന്നതിനാൽ അവ ഇലക്ട്രിക് വാഹനങ്ങളായി കണക്കാക്കപ്പെടുന്നു.
ഹൈഡ്രജൻ സെല്ലിലേക്ക് മാറുമ്പോൾ
ആഗോളതലത്തിൽ, 2020 അവസാനത്തോടെ 25,000-ൽ താഴെ ഹൈഡ്രജൻ ഇന്ധന സെൽ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. എന്നാൽ ഇലക്ട്രിക് കാറുകളുടെ എണ്ണം 80 കോടിയായിരുന്നു.
ഹൈഡ്രജൻ ഇന്ധന സെൽ വാഹനങ്ങളിലേക്ക് മാറാനുള്ള ഒരു വലിയ തടസ്സം ഇന്ധനം നിറയ്ക്കുന്നതിനുള്ള കേന്ദ്രങ്ങൾക്കായി ഒരുക്കേണ്ട സൗകര്യങ്ങളുടെ ചിലവാണ്. ഇന്ധന സെൽ കാറുകളിൽ പരമ്പരാഗത കാറുകളിലേതിന് സമാനമായ രീതിയിലാണ് ഇന്ധനം നിറയ്ക്കുക. എന്നാൽ സാധാരണ ഫ്യുവലിങ് കേന്ദ്രങ്ങളിലൂടെ ഇത് ചെയ്യാനാവില്ല. പ്രത്യേകം കേന്ദ്രങ്ങൾ ഇതിനായി തയ്യാറാക്കണം. ഇന്ന് ലോകത്ത് 500-ൽ താഴെ പ്രവർത്തന ഹൈഡ്രജൻ സ്റ്റേഷനുകൾ ഉണ്ട്, കൂടുതലും യൂറോപ്പിൽ, അതിനുശേഷം ജപ്പാനിലും ദക്ഷിണ കൊറിയയിലും. വടക്കേ അമേരിക്കയിലും ചില സ്റ്റേഷനുകളുണ്ട്.
ഹൈഡ്രജൻ ഇന്ധന സെല്ലിന്റെ സുരക്ഷയും ഒരു ആശങ്കയായി കാണുന്നുണ്ട്. ഹൈഡ്രജൻ സമ്മർദ്ദം ചെലുത്തി ഒരു ക്രയോജനിക് ടാങ്കിൽ സൂക്ഷിക്കുന്നു, അവിടെ നിന്ന് അത് താഴ്ന്ന മർദ്ദമുള്ള സെല്ലിലേക്ക് നൽകുകയും ഒരു ഇലക്ട്രോ-കെമിക്കൽ പ്രതിപ്രവർത്തനം വഴി വൈദ്യുതി ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഹൈഡ്രജൻ ഇന്ധന ടാങ്കുകളുടെ സുരക്ഷയും വിശ്വാസ്യതയും സാധാരണ സിഎൻജി എഞ്ചിനുകൾക്ക് സമാനമാണെന്ന് ഹ്യുണ്ടായും ടൊയോട്ടയും പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.