Latest News
മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; ഒരാൾ മരിച്ചു

ബസ് ആണോ, അതോ ട്രെയിൻ ആണോ; അറിയാം മെട്രോ നിയോയുടെ പ്രത്യേകതകൾ

രാജ്യത്തെ രണ്ടാം നിര മൂന്നാം നിര നഗരങ്ങളിൽ മെട്രോ നിയോ സർവീസുകൾ ആരംഭിക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്

MetroNeo, MetroNeo project maharashtra, MetroNeo nashik, Nashik Metro, Nashik MetroNeo, Pune Metro, Indian Express explained, മെട്രോ, മെട്രോ നിയോ, പുതിയ മെട്രോ, മെട്രോ സർവീസ്, ബജറ്റ്, malayalam news, news in malayalam, malayalam latest news, latest news in malayalam, ie malayalam

MetroNeo: കേന്ദ്ര ബജറ്റിൽ വിവിധ നഗര ഗതാഗത പദ്ധതികളുടെ കൂട്ടത്തിൽ മെട്രോ നിയോയ്ക്കും വലിയൊരു ബജറ്റ് വിഹിതം കേന്ദ്രസർക്കാർ വകയിരുത്തിയിരുന്നു. താരതമ്യേന നൂതനമായ പൊതു ഗതാഗത സംവിധാനമാണ് മെട്രോ നിയോ. മഹാരാഷ്ട്രയിലെ നാസിക്കിലാണ് രാജ്യത്ത് ആദ്യമായി നിയോ മെട്രോ സർവീസിന് തുടക്കം കുറിച്ചത്. ഉടൻ തന്നെ രാജ്യത്തുടനീളം വിവിധ നഗരങ്ങളിൽ മെട്രോ നിയോ പദ്ധതികൾ ആരംഭിച്ചേക്കാം.

സുഖപ്രദമായ യാത്ര ഉറപ്പ് നൽകുന്നതും വേഗതയേറിയതും ഊർജ-ക്ഷമതയുള്ളതും ഗൗരവത്തോടെ പരിഗണിക്കാവുന്നതുമായ ഒരു ഗതാഗത മാർഗമാണ് മെട്രോ നിയോ.  രാജ്യത്തെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിൽ മെട്രോ നിയോ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാർ അടുത്തിടെ എല്ലാ സംസ്ഥാന സർക്കാരുകളോടും ആവശ്യപ്പെട്ടിരുന്നു. റാപിഡ് മാസ് ട്രാൻസിറ്റ് സംവിധാനമായ മെട്രോ നിയോ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും നാസികിൽ അത് എങ്ങനെ നടപ്പാക്കുന്നുവെന്നും പരിശോധിക്കാം.

മെട്രോ നിയോ

ഇലക്ട്രിക് ബസ് കോച്ചുകളാണ് മെട്രോ നിയോയിലുണ്ടാവുക. കോച്ചുകളുടെ നീളം 18 മുതൽ 25 മീറ്റർ വരെയാകാം. ഒരേ സമയം 200 മുതൽ 300 വരെ യാത്രക്കാരെ വഹിക്കാനുള്ള ശേഷി ഇവയ്ക്കുണ്ടാവും.

Read More From Explained: കാർഷിക അടിസ്ഥാന വികസന സെസ് ഉപഭോക്താക്കളെ ബാധിക്കാത്തത് എന്തുകൊണ്ട്?

റെയിൽ‌വേ അല്ലെങ്കിൽ‌ ട്രാമുകൾ‌ക്ക് സമാനമായ 600-750 വി ഡി‌സി വിതരണമുള്ള ഓവർ‌ഹെഡ് ഇലക്ട്രിക് വയറിൽ‌നിന്നു ബസുകൾ‌ക്ക് വൈദ്യുതി ലഭ്യമാക്കും. റബർ‌ ടയറുകളുള്ളവയാണ് ഈ ബസ്സുകൾ. ഓട്ടോമാറ്റിക് ഡോർ ക്ലോസിംഗ് സിസ്റ്റം, എയർ കണ്ടീഷനിങ് സംവിധാനം, ലെവൽ ബോർഡിങ്, സുഖപ്രദമായ സീറ്റുകൾ, പാസഞ്ചർ അനൗൺസ്മെന്റ് സിസ്റ്റം, ഇലക്ട്രോണിക് ഡിസ്പ്ലേയുള്ള ഒരു ഇൻഫർമേഷൻ സിസ്റ്റം എന്നിവ ബസുകളിലുണ്ടാവും

ഫീഡർ ബസ് സർവീസ്

12 മീറ്റർ നീളമുള്ളവയാവും ഫീഡർ ബസുകൾ. ബാറ്ററിയിലാണ് ഇവ പ്രവർത്തിക്കുക. നിലവിലുള്ള റോഡുകളിലൂടെ രണ്ട് ഫീഡർ റൂട്ടുകളിലായി ഇവ സർവീസ് നടത്തും. നിയോ മെട്രോയുടെ പ്രധാന പാതകളിലൂടെ യാത്ര ചെയ്യുമ്പോൾ ആ പാതയിലെ വൈദ്യുതി സംവിധാനം ഉപയോഗിച്ച് ഫീഡർ ബസിന്റെ ബാറ്ററികൾ ചാർജ് ചെയ്യപ്പെടും. അതിലൂടെ തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാനാവും. പ്രത്യേക ചാർജിങ് കേന്ദ്രങ്ങളുടെ ആവശ്യവുമില്ല.

എത്രത്തോളം സർവീസുകൾ

പ്രധാന നിയോ മെട്രോ പാതകളിൽ 15,000 പി‌എച്ച്പി‌ഡിടി (തിരക്കേറിയ സമയത്ത് മണിക്കൂറിൽ ഒരു ദിശയിലേക്കുള്ള ട്രാഫിക്) ആയിരിക്കും ശേഷി. നാസിക്കിൽ ഓരോ രണ്ട് മിനിറ്റിലും ട്രെയിൻ സർവീസ് ഉണ്ടാകുന്ന രീതിയിലാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മെട്രോ നിയോ സ്റ്റേഷനുകൾ

മറ്റ് മെട്രോ റെയിൽ സ്റ്റേഷനുകൾക്ക് സമാനമായിരിക്കും മെട്രോ നിയോ സ്റ്റേഷനുകൾ. യാത്രക്കാർക്കായുള്ള വിവരങ്ങൾ സ്റ്റേഷനിൽ പ്രദർശിപ്പിക്കും. സ്റ്റെയർകേസ്, ലിഫ്റ്റ്, എസ്‌കലേറ്ററുകൾ എന്നിവ സ്റ്റേഷനിലുണ്ടാകും. റോഡിന്റെ ഇരുവശത്തുമായി സ്റ്റേഷനിലേക്ക് പ്രവേശിക്കാനും സ്റ്റേഷനിൽ നിന്ന് പുറത്തുകടക്കാനുമുള്ള വഴികളുമുണ്ടാവും.

നാസിക്കിലെ മെട്രോ നിയോ റൂട്ടുകൾ

നാസിക്കിൽ തുടക്കത്തിൽ രണ്ട് നിയോ മെട്രോ ഇടനാഴികൾ സ്ഥാപിക്കാനാണ് പദ്ധതി. ആദ്യ പാത ഗംഗാപൂർ മുതൽ മുംബൈ നാക്ക വരെയാണ്. 100 കിലോമീറ്റർ നീളമുള്ള പാതയിൽ 10 സ്റ്റേഷനുകളാണുണ്ടാവുക.

Read More From Explained: രാജ്യത്ത് 5ജി സേവനങ്ങൾ ഈ വർഷം ആരംഭിക്കുമോ? സാധ്യതകൾ അറിയാം

ഗംഗാപൂർ മുതൽ നാസിക് റോഡ് വരെയുള്ള 15 സ്റ്റേഷനുകളുള്ള 22 കിലോമീറ്റർ ദൈർഘ്യമുള്ള റൂട്ടാണ് രണ്ടാം കോറിഡോർ.

രണ്ട് ഫീഡർ കോറിഡോറുകളും ഉണ്ടാകും – ഒന്ന് സത്പൂർ കോളനിയിൽ നിന്ന് മുംബൈ നാക്കയിലേക്ക് ഗാർവെയർ വഴിയും, മറ്റൊന്ന് ശിവാജിനഗർ മുതൽ നാസിക് റോഡ് വരെ നന്ദൂർ നാക്ക വഴിയും.

പദ്ധതി ചെലവ്

നാസിക്കിലെ മെട്രോ നിയോ പദ്ധതിയുടെ ആകെ ചെലവ് 2,100.6 കോടി രൂപയാണ്. മഹാരാഷ്ട്ര സർക്കാർ, സിഡ്കോ, നാസിക് മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയുടെ വിഹിതമായി 552.19 കോടി രൂപയും കേന്ദ്രസർക്കാർ 387.56 കോടി രൂപയും പദ്ധതിക്കായി നൽകും. മൊത്തം സർക്കാർ വിഹിതം 939.3 കോടി രൂപയും ബാക്കി 1,161.3 കോടി രൂപയും വായ്പയായി എടുക്കും. മഹാരാഷ്ട്ര മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡാണ് (മഹാ മെട്രോ) പദ്ധതി നടപ്പാക്കുക.

Get the latest Malayalam news and Explained news here. You can also read all the Explained news by following us on Twitter, Facebook and Telegram.

Web Title: Metroneo rail maharashtra nashik transport

Next Story
കാർഷിക അടിസ്ഥാന വികസന സെസ് ഉപഭോക്താക്കളെ ബാധിക്കാത്തത് എന്തുകൊണ്ട്?budget 2021, budget, കേന്ദ്ര ബജറ്റ്, union budget 2021, ഇന്ധന വില, union budget 2021 highlights, budget 2021 highlights, budget highlights, budget 2021 india, കാർഷിക അടിസ്ഥാന വികസന സെസ്, budget 2021 important points, budget agriculture infrastructure cess, budget 2021 agriculture infrastructure cess, agriculture infrastructure budget, agriculture infrastructure budget 2021, union budget 2021 latest news, budget explained, union budget explained
The moderation of comments is automated and not cleared manually by malayalam.indianexpress.com