scorecardresearch

38 പേജിൽ നിന്ന് 900 പേജിലേക്ക്, ഇപ്പോൾ 413 പേജിലേക്ക്; സാമ്പത്തിക സർവേയുടെ ചരിത്രം

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ അഭാവത്തിൽ പ്രിൻസിപ്പൽ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാലാണ് ഈ വർഷത്തെ സർവേ തയ്യാറാക്കിയത്

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ അഭാവത്തിൽ പ്രിൻസിപ്പൽ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാലാണ് ഈ വർഷത്തെ സർവേ തയ്യാറാക്കിയത്

author-image
WebDesk
New Update
National Monetisation Pipleline, NMP, what is monetisation, Govt's plan on NMP, Infrastructure, NMP framework, privatisation, Explained economics, express explained, കോഴിക്കോട് വിമാനത്താവളം, സ്വകാര്യ വൽക്കരണം, ie malayalam

സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യവും അവസ്ഥയും വിലയിരുത്തുന്ന സാമ്പത്തിക സർവേയാണ് കേന്ദ്ര ബജറ്റിന് കളമൊരുക്കുന്നത്. സർവേ രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിക്കുന്ന സമീപ വർഷങ്ങളിലെ സമ്പ്രദായത്തിൽ നിന്ന് വ്യതിചലിച്ച്, 2021-22 ലെ സാമ്പത്തിക സർവേ ഒരൊറ്റ വാല്യമായി പ്രസിദ്ധീകരിച്ചു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ അഭാവത്തിൽ പ്രിൻസിപ്പൽ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാലാണ് ഈ വർഷത്തെ സർവേ തയ്യാറാക്കിയത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ തസ്തികയിലേക്ക് ഈ വെള്ളിയാഴ്ച മാത്രമാണ് വി അനന്ത നാഗേശ്വരനെ നിയമിച്ചത്.

എന്താണ് സാമ്പത്തിക സർവേയുടെ ചരിത്രം?

Advertisment

സർക്കാരിന്റെ സാമ്പത്തിക റിപ്പോർട്ട് കാർഡും സാധ്യമായ പരിഷ്കാരങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളും അവതരിപ്പിക്കുന്ന രേഖയാണ് സാമ്പത്തിക സർവേ എന്ന് വേണമെങ്കിൽ പറയാം. ഈ വർഷത്തെ സർവേയുടെ ആമുഖത്തിൽ, സർവേയുടെ ചരിത്രവും സന്യാൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read: എന്താണ് മൂക്കിലൂടെ നൽകുന്ന കോവിഡ് വാക്സിൻ; അത് കൂടുതൽ ഫലപ്രദമാണോ?

1950-51 ലാണ് സർവേ ആദ്യമായി പ്രസിദ്ധീകരിച്ചത്, തുടക്കത്തിൽ ബജറ്റ് രേഖകളുടെ ഭാഗമായിരുന്നു, 50 പേജിൽ താഴെയായിരുന്നു സർവേ. മുൻവർഷത്തെ സാമ്പത്തിക സംഭവവികാസങ്ങളുടെ ഒരു ഹ്രസ്വ രൂപരേഖ അതിൽ അടങ്ങിയിരിക്കുന്നു. 1957-58ലെ സർവ്വേയ്ക്ക് വെറും 38 പേജുകളേ ഉണ്ടായിരുന്നുള്ളൂ. അത് പ്രാഥമികമായി വിവരണാത്മകമായിരുന്നെന്നും വിശകലനത്തിന്റെയും നയരേഖകളുടെയും മാർഗത്തിൽ കാര്യമായൊന്നും അതിൽ അടങ്ങിയിരുന്നില്ലെന്നും സന്യാൽ അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി സർവേയുടെ ദൈർഘ്യവും ഉള്ളടക്കവും വികസിച്ചുകൊണ്ടിരുന്നു.

എപ്പോഴാണ് സർവേ രണ്ട് വാല്യങ്ങളായി അവതരിപ്പിക്കാൻ തുടങ്ങിയത്?

Advertisment

2007-08, 2008-09 വർഷങ്ങളിലെ ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്, രാജ്യത്തിന്റെ ഇടക്കാല വെല്ലുവിളികളെക്കുറിച്ചും മാക്രോ-ഇക്കണോമിക് സാധ്യതകളെക്കുറിച്ചും ഒരു വിശകലന അധ്യായം ചേർത്തു. ഈ വശങ്ങൾ പിടിച്ചെടുക്കാൻ കൂടുതൽ വിഷയങ്ങളിലുള്ള അധ്യായങ്ങൾ ഉൾപ്പെടുത്തി. 2013-14-ൽ, സ്ഥിതിവിവരക്കണക്കിന്റെ അനുബന്ധം ഒരു പ്രത്യേക വാല്യമായി പ്രസിദ്ധീകരിച്ചു. 2014-15-ൽ, സാമ്പത്തിക സർവേ രണ്ട് വാല്യങ്ങളായി അവതരിപ്പിച്ചു. അതിൽ വാല്യം ഒന്നിൽ കാലിക നയപരമായ ആശങ്കകൾ അഭിസംബോധന ചെയ്യുന്ന നിരവധി അധ്യായങ്ങൾ ഉണ്ടായിരുന്നു. അതേസമയം വാല്യം രണ്ടിൽ പരമ്പരാഗത സാമ്പത്തിക സർവേയും സ്റ്റാറ്റിസ്റ്റിക്കൽ അനുബന്ധവും ഉൾക്കൊള്ളുന്നു.

എന്തുകൊണ്ടാണ് ഈ വർഷത്തെ സർവേ ഒറ്റ വാല്യത്തിലേക്ക് ചുരുക്കിയത്?

2020-21ലെ സാമ്പത്തിക സർവേയിൽ "വാല്യം ഒന്നിൽ 335 പേജുകളും വാല്യം രണ്ടിൽ 368 പേജുകളും 174 പേജുകളുടെ സ്റ്റാറ്റിസ്റ്റിക്കൽ അനുബന്ധവും അടക്കം ആകെ 877 പേജുകളും അടങ്ങുന്നു!" എന്ന് സന്യാൽ ചൂണ്ടിക്കാട്ടി.

“ഒരാൾക്ക് കാണാനാകുന്നതുപോലെ, ദശാബ്ദങ്ങളായി സാമ്പത്തിക സർവേ വലിയൊരു പരിണാമത്തിലൂടെ കടന്നുപോയി. രണ്ട് വാല്യത്തിലുള്ള രീതി പുതിയ ആശയങ്ങളും വിഷയങ്ങളും കൊണ്ടുവരാൻ ഇടം നൽകി. അതും 900 പേജുകളിലായിരുന്നു. അത് ഉപയോഗപ്രദമായിരുന്നില്ല, ”അദ്ദേഹം എഴുതി.

Also Read: 5ജിയും വിമാനസുരക്ഷയെക്കുറിച്ചുള്ള ആശങ്കയും

വാല്യം ഒന്നിന്റെ വിഷയാധിഷ്ടിത അധ്യായങ്ങൾ രണ്ടാം വാല്യത്തിലെ മേഖലകളുമായി ബന്ധപ്പെട്ട അധ്യായങ്ങളുമായി വേണ്ടത്ര ബന്ധിപ്പിച്ചിട്ടില്ല. അതിനാൽ ഈ വർഷത്തെ സാമ്പത്തിക സർവേ 413 പേജുകളായി ചുരുക്കിയെന്ന് അദ്ദേഹം പറഞ്ഞു.

മുൻ വർഷത്തെ സാമ്പത്തിക സർവേകൾ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അല്ലാതെ മറ്റാരെങ്കിലും അവതരിപ്പിച്ചിട്ടുണ്ടോ?

അതെ. നേരത്തെ, 2014 ജൂലൈയിൽ, രഘുറാം രാജൻ ആർബിഐയിലേക്ക് പോയതിനെത്തുടർന്ന് സിഇഎയുടെ അഭാവത്തിൽ അന്നത്തെ പ്രിൻസിപ്പൽ ഇക്കണോമിക് അഡ്വൈസർ ഇലാ പട്നായിക് സർവേ തയ്യാറാക്കിയിരുന്നു.

Budget Finance

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: