കോവിഡിനെതിരെ കോവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് നിർമ്മിക്കുന്ന ഇൻട്രാനാസൽ (മൂക്കിൽ ഉപയോഗിക്കാവുന്ന) ബൂസ്റ്റർ ഡോസിന്റെ പരീക്ഷണങ്ങൾക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) വെള്ളിയാഴ്ച അംഗീകാരം നൽകിയിരുന്നു. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അംഗീകരിച്ച രണ്ട് പരീക്ഷണങ്ങളുടെ ഭാഗമായി നൂറുകണക്കിന് സന്നദ്ധപ്രവർത്തകർക്ക് ഇൻട്രാനാസൽ വാക്‌സിൻ ഒരു ഒറ്റപ്പെട്ട ഇരട്ട ഡോസ് വാക്‌സിനായും കോവാക്‌സിൻ അല്ലെങ്കിൽ കോവിഷീൽഡ് സ്വീകരിച്ചവർക്ക് ബൂസ്റ്റർ വാക്‌സിനായും നൽകും.
വാക്സിനുകളുടെ ചരിത്രത്തിൽ തന്നെ മിക്ക വാക്സിനകളും കൈയിൽ കുത്തിവയ്പ് നടത്തുന്ന തരത്തിലുള്ളവയായിരുന്നു. ശ്വാസനാളത്തെ കീഴടക്കുന്ന രോഗാണുക്കളെ നേരിടുമ്പോൾ മൂക്കിലൂടെ നൽകുന്ന വാക്സിൻ എന്നത് മാത്രമല്ല സാധ്യതയായി മുന്നിലുള്ളത്.
അത്തരമൊരു, മൂക്കിലൂടെയുള്ള ഡോസിന്റെ പ്രാധാന്യം, വലിയ വിഭാഗം ജനങ്ങളെ പങ്കെടുപ്പിക്കുന്ന വാക്സിനേഷൻ യജ്ഞങ്ങളിൽ നൽകുന്നത് എളുപ്പമായിരിക്കും എന്നതാണ്. അതുവഴി താരതമ്യേന കുറഞ്ഞ കാലയളവിൽ വലിയ വിഭാഗം ആളുകളിൽ വാക്സിൻ എത്തിക്കാൻ കഴിയും.
എന്താണ് ഇൻട്രാനാസൽ വാക്സിൻ?
വാക്സിനുകൾ സാധാരണയായി വ്യത്യസ്ത രീതികളിലാണ് നൽകുന്നത്. ഏറ്റവും സാധാരണമായത് കുത്തിവയ്പ്പുകളാണ്. കുത്തിവയ്പ്പുകൾ പേശികളിലേക്കോ (ഇൻട്രാമുസ്കുലർ) അല്ലെങ്കിൽ ചർമ്മത്തിനും പേശികൾക്കുമിടയിലുള്ള ടിഷ്യുവിലേക്കോ (സബ്ക്യുട്ടേനിയസ്) എത്തിക്കുന്നു. മറ്റ് മാർഗങ്ങളിൽ, പ്രത്യേകിച്ച് ശിശുക്കൾക്കുള്ള ചില വാക്സിനുകളിൽ, കുത്തിവയ്പ്പിന് പകരം ദ്രാവക ലായനി വായിലൂടെ നൽകുന്നു. ഇൻട്രാനാസൽ രീതിയിൽ, വാക്സിൻ മൂക്ക് വഴിയാണ് നൽകുക. ഇത് മൂക്കിലേക്ക് ഉറ്റിക്കുകയോ സ്പ്രേ ചെയ്യുകയോ ചെയ്ത് ഉള്ളിലേക്ക് ശ്വസിക്കും.
Also Read: മൂന്നിൽ ഒരാളെ കൊല്ലാൻ ശേഷി? ‘നിയോകോവ്’ വൈറസിനെ കുറിച്ചുള്ള വാർത്തകളിലെ വാസ്തവം ഇതാണ്
കൊറോണ വൈറസ് ഉൾപ്പെടെയുള്ള നിരവധി വൈറസുകൾ മ്യൂക്കോസയിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. മൂക്ക്, വായ, ശ്വാസകോശം, ദഹനനാളം എന്നിവയിൽ വരിവരിയായി നിർത്തുന്ന നനഞ്ഞ ടിഷ്യൂകളാണ് മ്യൂക്കോസ. അവിടെയുള്ള കോശങ്ങളിലും തന്മാത്രകളിലും പ്രത്യേക രോഗപ്രതിരോധ പ്രതികരണത്തിന് ഈ വാക്സിൻ കാരണമാകുന്നു.
ഇൻട്രാമുസ്‌കുലർ (പേശിയിലേക്ക് കുത്തിവയ്ക്കുന്ന) വാക്‌സിനുകൾ സാധാരണയായി ഈ മ്യൂക്കോസൽ പ്രതികരണം ഉയർത്തുന്നതിൽ പരാജയപ്പെടുന്നു. പകരം ശരീരത്തിന്റെ മറ്റിടങ്ങളിലെ രോഗപ്രതിരോധ കോശങ്ങളെയാണ് ആശ്രയിക്കുന്നത്. മൂക്കിലൂടെ നൽകുന്ന വാക്സിൻ, വൈറസ് ശരീരത്തിലേക്ക് കടക്കാനുള്ള തടസ്സങ്ങൾ മറികടന്ന സമയം മുതൽ വൈറസിനെതിരെ പ്രവർത്തിക്കുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. അതുവഴി പല കേസുകളിലും മൂക്ക് വഴിയുള്ള വാക്സിൻ പേശിയിൽ കുത്തിവയ്ക്കുന്നവയേക്കാൾ ഫലപ്രദമാകും.
ഈ വാക്സിൻ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
സാധാരണയായി, മുകളിൽ പറഞ്ഞ രണ്ട് തരത്തിലുള്ള വാക്സിനുകളും രക്തത്തിൽ പ്രതികരണം ഉണ്ടാക്കുന്നു. ബി കോശങ്ങൾ ഉദാഹരണമായി എടുത്താൽ അവ ആന്റിബോഡികളെ പുറത്തെടുക്കും. ആവ വൈറസിനെ തേടി ശരീരത്തിൽ സഞ്ചരിക്കും. ടി സെല്ലുകൾ എന്ന് വിളിക്കപ്പെടുന്ന മറ്റ് കോശങ്ങൾ ഒന്നുകിൽ ബി സെല്ലുകളെ ആന്റിബോഡികൾ ഉത്പാദിപ്പിക്കാൻ സഹായിക്കും, അല്ലെങ്കിൽ രോഗബാധിതമായ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കും.
എന്നിരുന്നാലും, മൂക്കിലൂടെയോ വായിലൂടെയോ നൽകുന്ന വാക്സിനുകൾ മ്യൂക്കോസൽ ടിഷ്യൂകൾക്ക് ചുറ്റും തൂങ്ങിക്കിടക്കുന്ന മറ്റു പ്രതിരോധ കോശങ്ങളിലേക്ക് എത്തും. അവിടെ വസിക്കുന്ന ബി കോശങ്ങൾക്ക് ഐജിഎ എന്ന് വിളിക്കപ്പെടുന്ന ഒരു തരം ആന്റിബോഡി ഉണ്ടാക്കാൻ കഴിയും.അത് ശ്വാസനാളത്തിലെ രോഗകാരികളെ നശിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. ഇതിനുപുറമെ, സമീപത്തുള്ള ടി സെല്ലുകൾക്ക് അത് നേരിട്ട രോഗകാരികളെ ഓർമ്മിക്കാനും അവ ആദ്യമായി കണ്ട ഇടങ്ങൾ ആജീവനാന്തം പരിശോധിക്കാനും കഴിയും.
1960-കളിലാണ് മൂക്കിലൂടെയും വായിലൂടെയും നൽകുന്ന വാക്സിനിന്റെ ഫലപ്രാപ്തി ആദ്യമായി ദൃശ്യമായത്. പോളിയോ ഡോസുകളിൽ കുത്തിവയ്പിന് പകരമായി അവ ഉപയോഗിക്കാൻ തുടങ്ങിയതോടെയായിരുന്നു അത്. ആ വാക്സിൻ കുടലിലെ ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തെ ലക്ഷ്യം വച്ചിരുന്നു. അവിടെ വൈറസ് തഴച്ചുവളരുകയും വായിലൂടെയുള്ള വാക്സിൻ എടുത്ത നിരവധി ആളുകൾ രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നതിന് മുമ്പുതന്നെ അണുബാധകൾ ഇല്ലാതാക്കുകയും ചെയ്തു.
Also Read: 5ജിയും വിമാനസുരക്ഷയെക്കുറിച്ചുള്ള ആശങ്കയും
അത്തരം വാക്സിനുകളുടെ ഒരു പ്രാധാന്യം ഈ വാക്‌സിനുകൾ വൻതോതിലുള്ള വാക്സിനേഷന്റെ ഭാഗമായി വരാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ സഹായിക്കും എന്നതാണ്. അവ സൂചികളുടെയും സിറിഞ്ചുകളുടെയും ആവശ്യം ഒഴിവാക്കി ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. ഇൻട്രാനാസൽ വാക്സിനുകൾ വാക്സിൻ നൽകുന്നതിന് പരിശീലനം ലഭിച്ച പ്രത്യേകം ജീവനക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിദഗ്ധർ പറയുന്നു.
“മഹാമാരിയുടെ തോത് അനുസരിച്ച്, യഥാർത്ഥത്തിൽ ഒരു വാക്‌സിൻ കയറ്റുമതി ചെയ്യുക, അത് ലഭ്യമാവുക, തുടർന്ന് കൈയിൽ ഒരു കുത്തിവയ്പ്പ് നൽകാൻ ആളുകളെ പരിശീലിപ്പിക്കുക തുടങ്ങിയ പ്രക്രിയകൾ അത്ര എളുപ്പമല്ലെന്ന് നാം മറക്കരുത്. അതിനാൽ, ഇൻട്രാ നാസൽ വാക്സിനിലെ ഒരു ആകർഷണം, അത് ഉപയോഗിക്കുന്നത് വളരെ ലളിതമാണ് എന്നതാണ്. നിങ്ങൾ അത് നിങ്ങളുടെ മൂക്കിലേക്ക് ഉറ്റിച്ചാൽ മതി, ”ഹില്ലെമാൻ ലബോറട്ടറീസ് മുൻ സിഇഒ ഡോ.ദേവീന്ദർ ഗിൽ പറഞ്ഞു. .
“ഇത് എളുപ്പത്തിൽ വിതരണം ചെയ്യാവുന്ന വാക്സിൻ ആണ്. മാത്രമല്ല, ഇത് ഒരു മ്യൂക്കോസൽ പ്രതലത്തിലേക്ക് പോകുന്നതിനാൽ, അത് കുറച്ച് മതിയാവും,” ഇൻട്രാനാസൽ വാക്സിനിന്റെ പ്രാധാന്യത്തെക്കുറിച്ച് വാക്സിൻ ശാസ്ത്രജ്ഞനായ ഡോ.ഗഗൻദീപ് കാങ് വിശദീകരിച്ചു.