/indian-express-malayalam/media/media_files/uploads/2021/01/covaxin-5-explained.jpg)
ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ്-19 വാക്സിനായ കോവാക്സിൻ ബ്രിട്ടണിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദത്തിനെതിരെയും പ്രവർത്തിക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും (എൻഐവി) ചേർന്നു നടത്തിയ പുതിയ പഠനം.
പഠനത്തിലെ കണ്ടെത്തൽ
ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് കണ്ടുപിടിച്ച കോവിഡ് -19 വാക്സിനായ കോവാക്സിൻ ബ്രിട്ടണിൽ കണ്ടെത്തിയ വകഭേദത്തിലും പരീക്ഷിച്ചാണ് പഠനം നടത്തിയത്.
“പ്ലേക് റിഡക്ഷൻ ന്യൂട്രലൈസേഷൻ” പരിശോധനയിൽ (പിആർഎൻടി 50) വാക്സിൻ നൽകിയ 38 പേരുടെ സെറം ആണ് പരിശോധിച്ചത്. രക്തം കട്ടിപിടിച്ച ശേഷം അതിൽനിന്നു വേർതിരിച്ചെടുക്കുന്ന പ്രോട്ടീൻ സമ്പന്നമായ ദ്രാവകമാണ് സെറം. യുകെയിൽ കണ്ടെത്തിയ വകഭേദത്തിന്റെയും കോവാക്സിൻ മുൻപ് പരീക്ഷിച്ച സാധാരണ വൈറസിന്റെയും സാന്നിദ്ധ്യത്തിൽ ഇവയിൽ പരീക്ഷണം നടത്തി.
Read More: കോവിഡ്-19 വകഭേദങ്ങളെ നിയന്ത്രിക്കാൻ കർശന നടപടികൾ വേണം: മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ
“സാധാരണ സാർസ് കോവി-2വിലും വകഭേദം വന്നവയിലും നിർവീര്യകരണ പ്രവർത്തനം വലിയ വ്യത്യാസമില്ലാതെ നടക്കുന്നതായി തെളിവുകളോടെ അടിവരയിടാൻ ഞങ്ങളുടെ പഠനത്തിന് കഴിഞ്ഞു. വാക്സിൻ സ്വീകരിച്ചവരിൽ നിന്നുള്ള സെറത്തിന് യുകെ വകഭേദത്തെയും നിർവീര്യമാക്കാമെന്നത് ഇത് സംബന്ധിച്ച അനിശ്ഛിതത്വങ്ങളെ കുറച്ചുകൊണ്ടുവരും എന്നത് പ്രധാനമാണ്," bioRxiv എന്ന ബയോളജി ബ്ലൂപ്രിന്റ് സെർവറിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ (‘Neutralization of UK-variant VUI-202012/01 with COVAXIN vaccinated human serum’) ഗവേഷകർ പറയുന്നു.
“ തദ്ദേശീയമായി വികസിപ്പിച്ച ബിബിവി152/കോവാക്സിൻ പുതിയ യുകെ വകഭേദത്തിനെതിരെയും പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കാവുന്ന തരത്തിലുള്ളതാണെന്ന് ഞങ്ങളുടെ പരീക്ഷണശാലകളിൽ നിന്ന് ലഭിച്ച പിആർഎൻടി 50 വിവരങ്ങളിൽ നിന്ന് കണ്ടെത്താനായി. 501വൈ എന്ന ജനിതക വകഭേദത്തിനെതിരെ വാക്സിനേഷന്റെ ശേഷി ഫലപ്രദമാവാതിരിക്കാൻ സാധ്യത കുറവാണ്," പഠനം പറയുന്നു
ഈ കണ്ടെത്തലിന്റെ പ്രാധാന്യം
ഇന്ത്യിൽ വൈറസിന്റെ യുകെ വകഭേദത്തിന്റെ സാന്നിദ്ധ്യം വർധിച്ചു വരികയാണ്. ഇതുവരെ രാജ്യത്ത് 150 പേരിൽ ജനിതകമാറ്റം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് ഈ മാസം 23ന് ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
യുകെ വേരിയന്റുമായി അണുബാധയുടെ എണ്ണം വർദ്ധിച്ചുവരികയാണ് ഇന്ത്യ; ജനുവരി 23 ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പറഞ്ഞത് കുറഞ്ഞത് 150 പേരെങ്കിലും മ്യൂട്ടന്റ് സമ്മർദ്ദത്തിന് പോസിറ്റീവ് പരീക്ഷിച്ചതായി. ഇത് ഒരു ആശങ്കയാണ്. കാരണം യുകെയിലെ വൈറസ് വകഭേദം സാധാരണയിൽ കൂടുതൽ വേഗത്തിൽ പടരുന്നുവെന്നതിന് പുറമെ അതിന് കൂടിയ മരണനിരക്കും ഉണ്ടെന്നതിന് “ചില തെളിവുകൾ” ഉണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനുവരി 22 ന് പറഞ്ഞിരുന്നു.
Read More: ഇൻട്രാനാസൽ കോവിഡ്-19 വാക്സിനുമായി ഭാരത് ബയോടെക്; ബിബിവി 154 വാക്സിനെക്കുറിച്ച് അറിയാം
കോവാക്സിനെ സംബന്ധിച്ച് അതിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ഇടക്കാല വിവരങ്ങൾ പോലും കാണിക്കാനാവുന്ന തരത്തിൽ വേണ്ടത്ര വലിയ തോതിലുള്ള ഹ്യൂമൻ ട്രയലുകൾ പൂർത്തിയാക്കിയിട്ടില്ല. എന്നിട്ടും ഭാരത് ബയോടെക്കിന് ഇന്ത്യയിൽ കോവാക്സിനിന്റെ അടിയന്തിര അനുമതി നൽകിയതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് യുകെയിലെ വൈറസ് വകഭേദത്തിന്റെ വ്യാപനം.
യുകെയിലെ ജനിതകമാറ്റം വന്ന വകഭേദത്തിനെതിരെ പ്രവർത്തിക്കാനുള്ള കഴിവിന്റെ ആദ്യ തെളിവാണ് പുതിയ കണ്ടെത്തലുകൾ.
ലബോറട്ടറിയിൽ കണ്ടെത്തിയ വിവരങ്ങൾ ആശ്വാസകരമാണെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
“മരണനിരക്ക് സാധാരണ വൈറസിൽ 1,000 പേരിൽ 10 പേർ എന്ന തരത്തിൽ ആണെങ്കിൽ കൊറോണ വൈറസിന്റെ ഈ വകഭേദത്തിൽ അത് 13 ആണ്. അതിനാൽ, ഒരാഴ്ചയ്ക്കുള്ളിൽ യുകെ വേരിയന്റിനെ വേർതിരിച്ച എടുക്കാനും സംസ്ക്കരിക്കാനും കോവാക്സിൻ വാക്സിനേഷൻ ലഭിച്ച ആളുകളുടെ സെറം ഉപയോഗിച്ച് പരീക്ഷിക്കാനും ഞങ്ങൾക്ക് കഴിഞ്ഞു എന്നത് വളരെ സന്തോഷകരമാണ്. പുതിയ യുകെ വകഭേദത്തിനെതിരെ വാക്സിൻ പ്രവർത്തിക്കുമെന്ന് ഇത് ആശ്വാസകരമാണ്, ”ഡോ. ഭാർഗവ പറഞ്ഞു.
വാക്സിനേഷൻ സ്വീകർത്താക്കളിൽ നിന്ന് സെറം സാമ്പിളുകൾ ശേഖരിച്ചപ്പോൾ യുകെ വേരിയന്റിനെ നിർവീര്യമാക്കാൻ കഴിഞ്ഞുവെന്നത് ഇത് നല്ല വാർത്തയാണെന്ന് ഗവേഷകരിൽ ഒരാളും ഐസിഎംആറിന്റെ എപ്പിഡെമിയോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസ് വിഭാഗം മേധാവിയുമായ ഡോ. സമീരൻ പാണ്ഡ പറഞ്ഞു.
പ്രത്യേകം ശ്രദ്ധിക്കുക
പഠനത്തിന്റെ കണ്ടെത്തലുകൾ ഇനിയും അവലോകനം ചെയ്യേണ്ടതുണ്ട്. 38 ആളുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ പ്രതീക്ഷയേകുന്നതാണെന്ന് തോന്നാം. പക്ഷേ വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല. കാരണം ഇത് “ക്ലിനിക്കൽ ട്രയൽ” മോഡിൽ മുൻഗണനാ ഗ്രൂപ്പുകൾക്കാണ് നൽകുന്നത്. കുത്തിവയ്പ് നടത്തിയവരിൽ ഗുരുതരമായ ലക്ഷണങ്ങൾ തടയുന്നതിൽ വാക്സിൻ എത്രത്തോളം ഫലപ്രദമാണെന്ന് പറയാനുള്ള മതിയായ വിവരങ്ങൾ ഈ വർഷാവസാനം ഭാരത് ബയോടെക്കിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ, പുതിയ കണ്ടെത്തലുകൾ യുകെ വകഭേദത്തിൽ നിന്ന് മാത്രം പ്രതിരോധിക്കാനുള്ള വാക്സിനുകളുടെ കഴിവാണ് കാണിക്കുന്നത്. ലോകമെമ്പാടുമുള്ള വാക്സിനേഷൻ പ്രോഗ്രാമുകൾക്ക് ഭീഷണിയായ വൈറസിന്റെ മറ്റ് പല വകഭേദങ്ങളുമുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വകഭേദം അടക്കം അതിൽ ഉൾപ്പെടുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.