/indian-express-malayalam/media/media_files/uploads/2021/07/assam-mizoram-border-explained.jpg)
Clash Between Policemen at the Assam-Mizoram border in Cachar
Assam-Mizoram border dispute: 165 കിലോമീറ്റർ നീളമുള്ള ആസാം-മിസോറാം അതിർത്തിയുമായി ബന്ധപ്പെട്ട തർക്കത്തിന്റെ അടിസ്ഥാന കാരണത്തിന് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. ബ്രിട്ടിഷ് ഭരണകാലത്തുള്ള രണ്ട് അതിർത്തി നിർണയങ്ങളിൽ ഏത് പിന്തുടരണം എന്നത് സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ് ഈ തർക്കങ്ങൾക്ക് കാരണമായത്.
ഇപ്പോൾ കാച്ചർ, ഹൈലകണ്ഡി, കരിംഗഞ്ച് ജില്ലകൾ ഉൾപ്പെടുന്ന ബരാക് താഴ്വരയായ കാച്ചാർ സമതലങ്ങളിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഉയർന്നുവന്ന ബ്രിട്ടീഷ് തേയിലത്തോട്ടങ്ങളുടെ വ്യാപനം സമീപത്തെ ലുഷായ് കുന്നുകളിലെ മിസോ വംശജർക്കിടയിൽ പ്രശ്നങ്ങൾക്ക് കാരണമായിരുന്നു.
1875 ഓഗസ്റ്റിൽ, കാച്ചർ ജില്ലയുടെ തെക്കൻ അതിർത്തി അസം ഗസറ്റിൽ പരസ്യപ്പെടുത്തിയിരുന്നു. ബ്രിട്ടീഷുകാർ അന്ന് അഞ്ചാം തവണയാണ് ലുഷായ് കുന്നുകളും കാച്ചാർ സമതലങ്ങളും തമ്മിലുള്ള അതിർത്തി വരച്ചതെന്നും അന്നാണ് ആദ്യമായി തങ്ങളോട് കൂടിയാലോചന നടത്തിയ ശേഷം പുനർ നിർണയം നടത്തിയതെന്നും മിസോ വംശജർ പറയുന്നു.
Read More: കര്‍ണാടകയില്‍ എസ് അംഗാര മുഖ്യമന്ത്രിയാവാൻ സാധ്യത
എന്നാൽ 1933 ൽ ലുഷായ് ഹിൽസും അന്നത്തെ മണിപ്പൂർ നാട്ടുരാജ്യവും തമ്മിലുള്ള അതിർത്തി നിർണ്ണയിക്കപ്പെട്ടു. മണിപ്പൂർ അതിർത്തി ആരംഭിച്ചത് ലുഷായ് ഹിൽസ്, അസമിലെ കാച്ചാർ ജില്ല, മണിപ്പൂർ സംസ്ഥാനം എന്നീ മൂന്ന് പ്രദേശങ്ങൾ ചേരുന്ന അതിർത്തി പോയന്റിൽ നിന്നാണ്. മിസോ വംശജർ ഈ അതിർത്തി നിർണ്ണയത്തെ അംഗീകരിച്ചിരുന്നില്ല. ഒപ്പം തങ്ങളുടെ നേതാക്കളുമായി കൂടിയാലോചിച്ച ശേഷം നിർണയിച്ച 1875 ലെ അതിർത്തിയെ അവർ പിന്തുണയ്ക്കുകയും ചെയ്തു.
സ്വാതന്ത്ര്യാനന്തരമുള്ള ദശകങ്ങളിൽ അസമിന്റെ വിവിധ ഭാഗങ്ങൾ വേർപെടുത്തി സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും രൂപീകരിക്കപ്പെട്ടു. 1963ൽ നാഗാലാൻഡാണ് ഇത്തരത്തിൽ ആദ്യം രൂപീകരിച്ചത്. ആദ്യം നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ എന്നറിയപ്പെട്ട അരുണാചൽ പ്രദേശ് 1972ൽ കേന്ദ്രഭരണമായി രൂപീകരിക്കപ്പെട്ടു. അതേ വർഷം തന്നെ കേന്ദ്ര ഭരണപ്രദേശങ്ങളായി മേഘാലയ, മിസോറാം എന്നിവയും പിറവിയെടുത്തു.
Read More: മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണസംഖ്യ 200 കടന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളുടെയും ഉടമസ്ഥതിലില്ലാത്ത പ്രദേശങ്ങളിൽ തൽസ്ഥിതി തുടരും എന്ന് അസമും മിസോറാമും തമ്മിലുള്ള അന്നത്തെ കരാരിൽ പറഞ്ഞിരുന്നു.
എന്നാൽ 2018 ഫെബ്രുവരിയിൽ വിദ്യാർത്ഥി സംഘടനയായ എംഎസ്‌പി (മിസോ സിർലൈ പാവൽ) ഈ പ്രദേശത്ത് കർഷകർക്കായി മരംകൊണ്ടുള്ള ഒരു വിശ്രമ കേന്ദ്രം നിർമ്മിച്ചത് സംഘർഷത്തിന് കാരണമായി. പിന്നീട് കഴിഞ്ഞ ഒക്ടോബറിൽ അസം അതിർത്തിക്കുള്ളിൽ മിസോറാം അവകാശ വാദമുന്നയിക്കുന്ന സ്ഥലമായ ലൈലാപൂരിലെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കിടെ രണ്ട് തവണ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.