മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണസംഖ്യ 200 കടന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം റായ്ഗഡിലാണ് കൂടുതല്‍ മരണം സംഭവിച്ചിരിക്കുന്നത്

മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ സംഖ്യ 207 ആയി ഉയര്‍ന്നു. ഇന്ന് രാവിലെ 15 മരണം കൂടി സ്ഥിരീകരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം റായ്ഗഡിലാണ് കൂടുതല്‍ മരണം സംഭവിച്ചിരിക്കുന്നത്. ഇതുവരെ 95 പേര്‍ക്കാണ് മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായത്. സതാരയില്‍ 45, രത്നഗിരിയില്‍ 35 മരണവും റിപ്പോര്‍ട്ട് ചെയ്തു. 51 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 11 പേരെ കാണാതായി.

ജൂണ്‍ 22 മുതല്‍ പെയ്ത ശക്തമായ മഴ റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ്, സതാര, സാംഗ്ലി, കോലാപ്പൂർ എന്നീ ജില്ലകളില്‍ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായി.

ഇതുവരെ 3.75 ലക്ഷം പേരെ അപകടം നടന്ന പ്രദേശങ്ങളില്‍ നിന്ന് രക്ഷിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. സാംഗ്ലിയില്‍ നിന്ന് മാത്രം രണ്ട് ലക്ഷത്തിലധികം പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാനത്താകെ 1028 വില്ലേജുകളാണ് പ്രളയത്തില്‍ ബാധിക്കപ്പെട്ടത്.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു

ദേശീയ ദുരന്ത നിവാരണ സേനയുടെ 18 ടീമുകളാണ് നിലവില്‍ വിവിധ മേഖലകളിലായി രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ദുരിതബാധിത പ്രദേശങ്ങളില്‍ ഇതുവരെ 313 മൃഗങ്ങളും കോലാപ്പൂർ, സാംഗ്ലി, സതാര, സിന്ധുദുർഗ് ജില്ലകളിൽ 28787 വളര്‍ത്തു പക്ഷികളും മരണപ്പെട്ടിട്ടുണ്ട്.

മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശങ്ങളില്‍ കറന്റ്, വെള്ളം തുടങ്ങിയവയുടെ വിതരണം പുനഃക്രമീകരിക്കണമെന്നും റോഡുകള്‍ ഉടനടി ഗതാഗത യോഗ്യമാക്കണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read: രാജ്യത്ത് വാക്സിനേഷന്‍ മന്ദഗതിയില്‍; ശരാശരി വിതരണത്തില്‍ ഗണ്യമായ കുറവ്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Maharashtra rain floods death toll climbs to 207

Next Story
29,689 പേര്‍ക്ക് കോവിഡ്; 132 ദിവസത്തിലെ കുറഞ്ഞ നിരക്ക്; 415 മരണംCovid 19, Covid Death, Lockdown
The moderation of comments is automated and not cleared manually by malayalam.indianexpress.com