/indian-express-malayalam/media/media_files/uploads/2021/03/Promod-Boro-1.jpg)
അസം നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ വലിയ സ്വാധീനമുണ്ടാക്കാൻ ചില പ്രാദേശിക പാർട്ടികൾക്ക് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചില മേഖലകളിലെ ആ കക്ഷികളുടെ സ്വാധീനവും അവർ രൂപീകരിച്ച സഖ്യങ്ങളുമാണ് ഈയൊരു വിലയിരുത്തലിന് അടിസ്ഥാനം. ബോഡോലാന്റ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്), യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യുപിപിഎൽ), അസോം ജാതീയ പരിഷത്ത് (എജെപി), റായ്ജോർ ദൾ (ആർഡി), അഞ്ചാലിക് ഗണ മോർച്ച (എജിഎം) തുടങ്ങിയവയാണ് സംസ്ഥാനത്ത് ഈ തിരഞ്ഞെടുപ്പിൽ പ്രാധാന്യം കൈവരിക്കുന്ന ചില രാഷ്ട്രീയ പാർട്ടികൾ. സംസ്ഥാനം ഒരു ത്രികോണ മത്സരത്തിന് ഒരുങ്ങിയതോടെ ഈ പാർട്ടികളിൽ ചിലത് ബിജെപി, കോൺഗ്രസ് എന്നിവയുടെ നേതൃത്വത്തിലുള്ള മുന്നണികളുമായി സഖ്യത്തിലേർപ്പെട്ടു. എജെപി, ആർഡി എന്നില മൂന്നൂം മുന്നണി രൂീപീകരിച്ചു.
ബിജെപി ക്യാംപ്
യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യുപിപിഎൽ)
സംസ്ഥാനത്തെ ബോഡോലാൻഡ് മേഖലയിലെ ഒരു പ്രാദേശിക പാർട്ടി യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യുപിപിഎൽ) പാർട്ടി കഴിഞ്ഞ വർഷം ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിലിൽ (ബിടിസി) ബിജെപിയുമായി ചേർന്ന് ഭരണ സഖ്യം രൂപീകരിച്ചതിലൂടെ ശ്രദ്ധേയമായി. ഓൾ ബോഡോ സ്റ്റുഡന്റ്സ് യൂണിയൻ മുൻ പ്രസിഡന്റ് പ്രമോദ് ബോറോയുടെ നേതൃത്വത്തിലുള്ള പാർട്ടിയാണിത്. വിവിധ ബോഡോ ഗ്രൂപ്പുകളുമായി കേന്ദ്രം ഒപ്പുവച്ച സമാധാന വികസന കരാറിൽ ഒപ്പിട്ടവരിൽ ഒരാളായിരുന്നു അദ്ദേഹം. ബിജെപിയുമായി സഖ്യത്തിൽ യുപിപിഎൽ എട്ട് സീറ്റുകളിൽ മത്സരിക്കും. മൂന്ന് സീറ്റുകളിൽ ബിജെപിക്കെതിരെ ‘സൗഹൃദ’ മത്സരം നടത്തുകയും ചെയ്യും.
Read More: അസമിലെ കോൺഗ്രസ് സഖ്യത്തിലെ സീറ്റ് തർക്കവും; ബറാക് താഴ്വരയിലെ രാഷ്ട്രീയ കാലാവസ്ഥയും
കോൺഗ്രസ്സ് ക്യാംപ്
ബോഡോലാന്റ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്)
ഹഗ്രാമ മൊഹിലരിയുടെ നേതൃത്വത്തിലുള്ള, ബോഡോലാൻഡ് മേഖലയിലെ സ്വാധീനമുള്ള ഒരു പാർട്ടിയായ ബോഡോലാന്റ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) ബിജെപിയുമായി സഖ്യത്തിലായിരുന്നു. നിലവിലെ സർക്കാരിൽ മൂന്ന് മന്ത്രിമാരും പാർട്ടിക്കുണ്ട്. എന്നാൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യവുമായി അവർ അടുത്തിടെ കൈകോർത്തു. സ്ഥാനമൊഴിയുന്ന് നിയമസഭയിൽ ബിപിഎഫിന് 12 സീറ്റുകളുണ്ട്.
Read More: തൃണമൂലിന്റേത് പ്രീണന രാഷ്ട്രീയമെന്ന് മോദി; ബിജെപി കലാപകാരികളുടെ പാർട്ടിയെന്ന് മമത
കഴിഞ്ഞ ഡിസംബറിൽ ബിടിസിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട 40 സീറ്റുകളിൽ യുപിപിഎൽ 12, ബിജെപി ഒമ്പത്, ജിഎസ്പി ഒന്ന്, കോൺഗ്രസ് ഒന്ന്, ബിപിഎഫ് 17 എന്നിങ്ങനെയാണ് സീറ്റ് നില. ബിപിഎഫിലെ ഒരു പ്രമുഖ നേതാവും രാജ്യസഭാ അംഗവുമായ ബിശ്വാജിത് ഡൈമറി കഴിഞ്ഞ വർഷം പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. തുടർന്ന ബിജെപിയിൽ ചേർന്ന അദ്ദേഹം ഇത്തവണ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്.
ബിടിസിയിൽ ഭരണം നേടാൻ ബിജെപി ബിപിഎഫുമായി സഖ്യമുണ്ടാക്കിയില്ല, പകരം യുപിപിഎല്ലുമായാണ് കൈകോർത്തത്.
അഞ്ചാലിക് ഗണ മോർച്ച (എജിഎം)
മുതിർന്ന പത്രപ്രവർത്തകനും രാജ്യസഭാ എംപിയുമായ അജിത് കുമാർ ഭൂയാൻ രൂപീകരിച്ച പുതിയ പാർട്ടിയാണ്. കോൺഗ്രസ് സഖ്യത്തിലെ രണ്ട് സീറ്റുകളിൽ നിന്നാണ് അവർ മത്സരിക്കുന്നത്.
അസോം ജാതീയ പരിഷത്ത് (എജെപി)- റായ്ജോർ ദൾ (ആർഡി)- മൂന്നാം മുന്നണി
അസമിലെ സിഎഎ വിരുദ്ധ പ്രസ്ഥാനത്തിൽ നിന്ന് കഴിഞ്ഞ വർഷം അവസാനം രൂപീകൃതമായ പുതിയ രണ്ട് പ്രാദേശിക പാർട്ടികളാണ് അസം ജതിയ പരിഷത്ത് (എജെപി), റൈജോർ ദൾ (ആർഡി) എന്നിവ.
അസമിലെ ഏറ്റവും സ്വാധീനമുള്ള രണ്ട് യുവജന സംഘടനകളായ ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയൻ (എഎഎസ്‌യു), അസോം ജാതിയതാബാദി യൂബ ചൈത്ര പരിഷത്ത് (എജെവൈസിപി) എന്നിവയുടെ പിന്തുണ എജെപിക്കുണ്ട്. എഎഎസ്‌യുവിന്റെ മുൻ ജനറൽ സെക്രട്ടറിയായ ലുറിൻജ്യോതി ഗോഗോയിയാണ് പാർട്ടിക്ക് നേതൃത്വം നൽകുന്നത്.
Read More: വോട്ടുകൾ വിഭജിക്കപ്പെടരുത്; ഇടത് അനുഭാവികളുടെ പിന്തുണ ലക്ഷ്യമിട്ട് മമത
കർഷക നേതാവ് അഖിൽ ഗോഗോയുടെ നേതൃത്വത്തിലുള്ള ക്രിഷക് മുക്തി സംഗ്രാം സമിതിയും (കെഎംഎസ്എസ്) തദ്ദേശീയ സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന മറ്റ് 70 സംഘടനകളും ചേർന്നാണ് കഴിഞ്ഞ വർഷം റായ്ജോർ ദൾ (ആർഡി) രൂപീകരിച്ചത്.
ഒരു വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന അഖിൽ ഗോഗോയ് ജയിലിൽ നിന്ന് ഇത്തവണത്തെ ജനവിധി തേടും. എഎഎസ്‌യു, എജെവൈസിപി, കെഎംഎസ്എസ് എന്നിവയെല്ലാം സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ പ്രധാന പങ്കുവഹിച്ച സംഘടനകളാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.