scorecardresearch

തെറ്റ് പറ്റി: അഹാനയുടെ ചോദ്യങ്ങൾക്ക് മുന്നിൽ പകച്ച് മൂവർ സംഘം

പലപ്പോഴും തെറ്റ് പറ്റിയെന്ന് യുവതികൾ തുറന്ന് പറയുന്നുണ്ട്. 'ചേച്ചി പൊലീസിനോട് പറയരുതെ' എന്ന് അഹാനയോട് യുവതികൾ പറയുന്നതും വീഡിയോയിൽ കാണാം

പലപ്പോഴും തെറ്റ് പറ്റിയെന്ന് യുവതികൾ തുറന്ന് പറയുന്നുണ്ട്. 'ചേച്ചി പൊലീസിനോട് പറയരുതെ' എന്ന് അഹാനയോട് യുവതികൾ പറയുന്നതും വീഡിയോയിൽ കാണാം

author-image
Entertainment Desk
New Update
ahana video

അഹാനയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ യുവതികൾ

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മോഷണവുമായി ബന്ധപ്പെട്ട സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്. സ്ഥാപനത്തിലെ ജീവനക്കാരികളോട് കൃഷ്ണകുമാറിന്റെ മകൾ വിവരങ്ങൾ ചോദിച്ചറിയുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 11 മിനിട്ട ദൈർഘ്യമുള്ള വീഡിയോയിൽ അഹാനയുടെ പല ചോദ്യങ്ങൾക്കും യുവതികൾക്ക് ഉത്തരമില്ലായിരുന്നു.

Advertisment

Also Read: കുറ്റവാളികളെ പുറത്തുകൊണ്ടുവരണം; അതിനാണ് പോരാടുന്നത്; എല്ലാവരും കേസ് കൊടുക്കണമെന്ന് ദിയ കൃഷ്ണ

പലപ്പോഴും തെറ്റ് പറ്റിയെന്ന് യുവതികൾ തുറന്ന് പറയുന്നു. അവസാനം ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെ വന്നതോടെ 'ചേച്ചി പൊലീസിനോട് പറയരുതെ' എന്ന് അഹാനയോട് അപേക്ഷ. നിങ്ങൾ ചെയ്ത കാര്യം ശരിയല്ലെന്നും പൊലീസിനെ അറിയിക്കുമെന്ന് അഹാന പറയുന്നുണ്ട്. കുറ്റബോധം തോന്നിയില്ലേ എന്ന് അഹാന ചോദിച്ചപ്പോൾ കുറ്റബോധം ഉണ്ട് എന്നാണ് ഒരു ജീവനക്കാരിയുടെ മൊഴി. 'ചേച്ചി തെറ്റ് പറ്റി പോയി, ഞങ്ങൾ സ്‌കാനർ മാറ്റി' എന്നും മൂവർ സംഘം തുറന്ന് പറയുന്നു.

Also Read: നടൻ കൃഷ്ണകുമാറിനെതിരായ പരാതി; പ്രത്യേക സംഘം അന്വേഷിക്കും

നേരത്തെ യുവതികളുമായി കൃഷ്ണകുമാറും അഹാനയും അടക്കം സംസാരിക്കുന്ന വീഡിയോയുടെ ഭാഗം കൃഷ്ണകുമാർ പുറത്ത് വിട്ടിരുന്നു. ഈ വീഡിയോയിൽ യുവതികൾ പറയുന്നുണ്ട് തങ്ങൾ മൂവരും ചേർന്ന് പണം വീതിച്ച് എടുത്തിട്ടുണ്ടെന്ന്. എന്നാൽ യുവതികൾ മാധ്യമങ്ങളോട് പറഞ്ഞത് ഇത്തരത്തിൽ തങ്ങളെക്കൊണ്ട് ഭീഷണിപ്പെടുത്തി കൃഷ്ണകുമാറും കുടുംബവും പറയിച്ചതാണെന്നാണ്. അതിന് പിന്നാലെയാണ് കൃഷ്ണകുമാറിന്റെ കുടുംബം പുതിയ വീഡിയോ പുറത്തുവിട്ടത്. 

Advertisment

അതേസമയം, നടൻ കൃഷ്ണകുമാറിനെതിരായ കേസിൽ കൃഷ്ണകുമാറിന്റെയും സ്ഥാപനത്തിലെ ജീവനക്കാരുടെയും പരാതികൾ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.

Also Read:തട്ടികൊണ്ടുപോകൽ; നടൻ ജി. കൃഷ്ണകുമാറിനും മകൾക്കുമെതിരെ കേസെടുത്ത് പോലീസ്

സ്ഥാപനത്തിലെ കണക്കുകൾ ആദ്യം ഓഡിറ്റിംഗ് നടത്താനും പോലീസ് തീരൂമാനിച്ചു. സർക്കാർ സ്ഥാപനം അല്ലെങ്കിൽ പോലീസിന്റെ മേൽനോട്ടത്തിൽ സ്വകാര്യ സ്ഥാപനോ ആയിരിക്കും ഓഡിറ്റിംഗ് നടത്തുന്നത്.  

Read More

മനസ്സിൽ വല്ലാത്ത കുറ്റബോധം; ഡാഡിയോട് ഒരു വാക്ക്, ഷൈൻ ചേട്ടൻ ഒറ്റക്കല്ല ഞങ്ങൾ ഒപ്പമുണ്ട്: അഭിലാഷ് പിള്ള

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: