/indian-express-malayalam/media/media_files/2025/03/08/pdpmn4CP7xwMgWsonFII.jpg)
ടൈഗർ ഷ്റോഫ്
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് ടൈഗര്‍ ഷ്രോഫ്. നടൻ ജാക്കി ഷ്രോഫിന്റെ മകനായ ടൈഗര്‍ ഷ്രോഫ് മികച്ചൊരു ഡാൻസർ കൂടിയാണ്. ആക്ഷൻ സീനുകളിലും തീപ്പാറും പ്രകടനമാണ് ടൈഗർ കാഴ്ചവയ്ക്കാറുള്ളത്. പോരാത്തതിനു ബോഡി ബിൽഡിംഗിൽ താൽപ്പര്യമുള്ള ടൈഗർ ഷ്റോഫ് ആരും കൊതിക്കുന്ന ഫിറ്റ്നസ്സിനും ഉടമയാണ്. തന്റെ ഒരു ഭയത്തെ കുറിച്ച് ടൈഗർ ഷ്റോഫ് മുൻപു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാവുന്നത്. ഒറ്റയ്ക്ക് ഉറങ്ങാൻ തനിക്ക് ഭയമാണെന്നാണ് ടൈഗർ പറയുന്നത്.
കോഫി വിത്ത് കരണിൽ തന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയർ 2 സഹതാരങ്ങൾക്കൊപ്പം അതിഥിയായി എത്തിയപ്പോഴാണ് തനിക്ക് ഒറ്റയ്ക്ക് ഉറങ്ങാൻ കഴിയില്ലെന്നും അങ്ങനെ ചെയ്യാൻ ഭയമാണെന്നും ടൈഗർ പറഞ്ഞത്.
" ഞാൻ ഒരു ഹൊറർ സിനിമ കണ്ടതുമുതൽ, എനിക്ക് ഒറ്റയ്ക്ക് ഉറങ്ങാൻ കഴിയില്ല. ഞാൻ യാത്ര ചെയ്യുമ്പോൾ, ടീമിലെ ആരെങ്കിലും എന്നോടൊപ്പം ഉണ്ടാകും, ഞാൻ വീട്ടിലായിരിക്കുമ്പോൾ എന്റെ അമ്മയോടൊപ്പമാണ് ഉറങ്ങുന്നത്.”
Read More
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
- അപ്പന്റെ സ്വപ്നം സഫലമാക്കിയ മകൻ; അമ്മയുടെ കയ്യിലിരിക്കുന്ന ഈ കൊച്ചുമിടുക്കൻ മലയാളത്തിന്റെ പ്രിയനടനാണ്
- തിയേറ്ററിൽ ആളില്ലെങ്കിലും പുറത്ത് ഹൗസ്ഫുൾ ബോർഡ്; കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്ന നിർമാതാക്കളും
- വിവാഹം മുടങ്ങി, എനിക്ക് നഷ്ടമായത് ലക്ഷങ്ങൾ; വെളിപ്പെടുത്തി ബിഗ് ബോസ് താരം ജിന്റോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us