/indian-express-malayalam/media/media_files/uploads/2019/01/Viswasam-Thala-Ajith-Petta-Rajnikanth-boxoffice-report.jpg)
ജനുവരി പത്തിന് പൊങ്കല്‍ റിലീസ് ആയ തമിഴകത്ത് എത്തിയ രണ്ടു വലിയ ചിത്രങ്ങളാണ് രജനികാന്തിന്റെ 'പേട്ട'യും അജിത്തിന്റെ 'വിശ്വാസ'വും. ഇതാദ്യമായാണ് 'തല' എന്ന് തമിഴകം വിളിക്കുന്ന അജിത്തും തലൈവര്‍ രജനികാന്തും ബോക്സോഫീസില്‍ നേര്‍ക്ക് നേര്‍ വരുന്നത്. റിലീസ് ചെയ്തു ആദ്യ ആഴ്ച കടക്കുമ്പോള്‍ രണ്ടു ചിത്രങ്ങളും ബോക്സോഫീസിനു പ്രതീക്ഷകളാണ് നല്‍കുന്നത്. എട്ടാം ദിന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിശ്വാസം 125 കോടി രൂപ കളക്റ്റ് ചെയ്തിട്ടുള്ളതായി അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ഈ വരുന്ന ഞായറാഴ്ചയോടെ 'പേട്ട'യും നൂറു കോടി പിന്നിടും എന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
Read More: തലൈവറും തലയും ഒന്നിച്ചെത്തുമ്പോൾ
#Pongal2019 Tamil Releases Official BO Collections Report:
TN Gross:#Viswasam - ₹ 125 Crs in 8 days..#Petta - ₹ 100 Crs in 11 days..
Source:#Viswasam - TN Distributor @kjr_studios#Petta - Producer @sunpictures
— Ramesh Bala (@rameshlaus) January 18, 2019
സിരുത്തെ ശിവയാണ് 'വിശ്വാസം' എന്ന ഈ തലചിത്രത്തിന്റെ സംവിധായകൻ. ബില്ല’, ‘ആരംഭം’, ‘അയേഗൻ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്തും നയന്‍താരയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്’ വിശ്വാസം’. ഈ ചിത്രത്തിനായി നയന്‍താര മറ്റു ചിത്രങ്ങളുടെ ഡേറ്റുകള്‍ വരെ അഡ്ജസ്റ്റ് ചെയ്തിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അജിത്തിനോടുള്ള ബഹുമാനംകൊണ്ട് കഥ പോലും കേള്‍ക്കാതെയാണ് നയന്‍താര സിനിമ ചെയ്യാന്‍ തയ്യാറായത് എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇരുവര്‍ക്കും പുറമെ യോഗി ബാബു,തമ്പി രാമയ്യ,ജഗപതി ബാബു,സത്യരാജ്,പ്രഭു,രാജ്കിരണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഇമാന്‍ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. സത്യ ജ്യോതി ഫിലിംസാണ് നിർമ്മാതാക്കൾ.
Read More: Viswasam Movie Review: കഥയില്ല, 'തല' മാത്രം
കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മക്കൾ സെൽവൻ വിജയ് സേതുപതിയും ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിയും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. വിജയ് സേതുപതി ചിത്രത്തില്‍ രജനിയുടെ വില്ലനായാണ് എത്തുന്നത്. സിമ്രാന്‍, തൃഷ,മാളവിക മോഹന്‍ തുടങ്ങിയവരാണ് നായികാ വേഷത്തില്‍ എത്തുന്നത്. ബോബി സിംഹ,ശശികുമാര്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം നല്‍കുന്നത്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More: Petta Quick Review: തലൈവരുടെ തിരിച്ചു വരവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.