scorecardresearch

ഭർത്താവിന്റെ സംഗീതത്തിൽ ഭാര്യയുടെ പാട്ട്; വീഡിയോ

അപൂർവ്വമായൊരു സന്തോഷവാർത്ത പങ്കുവയ്ക്കുകയാണ് വിനീത് ശ്രീനിവാസൻ

അപൂർവ്വമായൊരു സന്തോഷവാർത്ത പങ്കുവയ്ക്കുകയാണ് വിനീത് ശ്രീനിവാസൻ

author-image
Entertainment Desk
New Update
Vineeth Sreenivasan wife Divya

ഭർത്താവ് സംഗീതം നൽകിയ വരികൾ ആലപിച്ച് ഭാര്യ. അപൂർവ്വമായൊരു സന്തോഷവാർത്ത പങ്കുവയ്ക്കുകയാണ് നടനും സംവിധായകനും ഗായകനും തിരക്കഥാകൃത്തുമെല്ലാമായ വിനീത് ശ്രീനിവാസൻ. ഭാര്യ ദിവ്യ ആദ്യമായി പാടി റെക്കോർഡ് ചെയ്തൊരു ഗാനം ഏറെ അഭിമാനത്തോടെയാണ് വിനീത് പങ്കുവച്ചിരിക്കുന്നത്. പാട്ടിന് സംഗീതമൊരുക്കി സംഗീതസംവിധാന രംഗത്തേക്കും കടന്നിരിക്കുകയാണ് വിനീത്.

Advertisment

കുറച്ചുദിവസങ്ങൾക്കു മുൻപ് ദിവ്യ പാട്ടുപാടുന്ന ഒരു വീഡിയോയും വിനീത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 'അവള്‍ക്കൊപ്പം പതിനാറു വര്‍ഷങ്ങളായി. പക്ഷേ ഇതാദ്യമായാണ് അവളുടെ പാടുന്നത് വീഡിയോ റെക്കോര്‍ഡ്‌ ചെയ്യാന്‍ എന്നെ അനുവദിക്കുന്നത്. എന്നെ സംബന്ധിച്ച് ഇതൊരു വലിയ കാര്യമാണ്,' നടനും, ഗായകനും, സംവിധായകനും നിര്‍മ്മാതാവുമായ വിനീത് ശ്രീനിവാസന്‍ ഭാര്യ ദിവ്യയുടെ ഗാനം പങ്കു വച്ച് കൊണ്ട് കുറിച്ചതിങ്ങനെ.

Advertisment

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ഒക്ടോബര്‍ 18നാണ് വിനീത് ദിവ്യയെ വിവാഹം ചെയ്യുന്നത്. രണ്ടു മക്കളാണ് ഇവര്‍ക്ക്.

നടൻ ശ്രീനിവാസന്റെ മകൻ എന്ന പേരിലാണ് വിനീത് ശ്രീനിവാസനെ തുടക്കത്തിൽ മലയാളികൾ അറിഞ്ഞിരുന്നതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി വിവിധ രംഗങ്ങളിൽ സ്വന്തമായ മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ സാധിച്ചൊരു വ്യക്തിത്വം കൂടിയാണ് വിനീതിന്റേത്. കരിയർ മികവിനൊപ്പം തന്നെ സൗഹൃദങ്ങൾകൊണ്ടും പെരുമാറ്റം കൊണ്ടും കൂടിയാണ് വിനീത് മലയാളികളുടെ ഇഷ്ടം കവർന്നത്.

നല്ലൊരു ഭർത്താവും അതിലേറെ നല്ലൊരു അച്ഛനും കൂടിയാണ് വിനീത്. മക്കൾക്കും ഭാര്യയ്ക്കും ഒപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങൾ വിനീത് ഇടയ്‌ക്കെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മക്കൾക്കൊപ്പം ചിരിയും കളിയുമായിട്ടുള്ള തന്റെ അച്ഛൻ വേഷവും വിനീത് നന്നായി ആസ്വദിക്കുന്നുണ്ടെന്ന് ആ ചിത്രങ്ങളിൽ നിന്നും മനസിലാക്കാം.

Read Here

Song Youtube Vineeth Sreenivasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: