സിനിമാ രംഗത്ത് വിനീത് ശ്രീനിവാസൻ കൈ വയ്ക്കാത്ത മേഖലകളില്ല. ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി വിവിധ രംഗങ്ങളിൽ കഴിവുതെളിയിച്ച പ്രതിഭയാണ് വിനീത് ശ്രീനിവാസൻ. അടുത്തിടെയാണ് വിനീതിന് പെൺകുഞ്ഞ് ജനിച്ചത്. ഷനയ ദിവ്യ വിനീത് എന്നാണ് മകളുടെ പേര്. വിഹാൻ എന്നൊരു മകൻ കൂടിയുണ്ട്.

നല്ലൊരു ഭർത്താവും അതിലേറെ നല്ലൊരു അച്ഛനും കൂടിയാണ് വിനീത്. മക്കൾക്കും ഭാര്യയ്ക്കും ഒപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങൾ വിനീത് ഇടയ്‌ക്കെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മകൾക്കൊപ്പമുള്ളൊരു സെൽഫിയാണ് വിനീത് ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.

Read Also: ‘ഞങ്ങൾ സന്തുഷ്ടരാണ്’; വിനീത് ശ്രീനിവാസനും കുടുംബവും

“എന്നോടൊപ്പം ഒരു സെൽഫി എടുക്കാൻ എന്റെ കൊച്ചു മിടുക്കി സമ്മതിച്ചപ്പോൾ” എന്ന ക്യാപ്ഷനോടെയാണ് വിനീത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

2012 ഒക്ടോബര്‍ 18നാണ് വിനീത് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ദിവ്യയെ വിവാഹം ചെയ്യുന്നത്. രണ്ടുവര്‍ഷം മുമ്പ് ഇവര്‍ക്ക് ഒരു ആണ്‍ കുഞ്ഞു പിറന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ മകന് രണ്ടു വയസ് തികയുന്ന ദിവസമാണ് താന്‍ വീണ്ടും അച്ഛനാകുന്നു എന്ന സന്തോഷ വാര്‍ത്ത വിനീത് ആരാധകരുമായി പങ്കുവച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook