scorecardresearch

‘ജനിക്കുമ്പോൾ അവന്റെ മുഖത്ത് വൻ കലിപ്പായിരുന്നു’; മകന്റെ ജന്മദിനത്തിൽ വിനീതിന്റെ ഓർമക്കുറിപ്പ്

“ആദ്യമായി കണ്ടപ്പോൾ, അവൻ എന്നെ നോക്കിയത് ‘ആരാണ് ഇവൻ’എന്ന തരത്തിലായിരുന്നു. പതുക്കെ ഞാൻ അവന്റെ വിശ്വാസം നേടാൻ തുടങ്ങി”

‘ജനിക്കുമ്പോൾ അവന്റെ മുഖത്ത് വൻ കലിപ്പായിരുന്നു’; മകന്റെ ജന്മദിനത്തിൽ വിനീതിന്റെ ഓർമക്കുറിപ്പ്

മകൻ വിഹാന്റെ ജനനം മുതലുള്ള മൂന്നു വർഷത്തെ ഓർമകൾ പങ്കുവയ്ക്കുകയാണ് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ. വിഹാന്റെ മൂന്നാം ജന്മദിനത്തിലാണ് വിനീത് തന്റെ ഓർമകൾ പങ്കുവച്ചിരിക്കുന്നത്. വീനിതിന്റെയും ദിവ്യയുടെയും മൂത്ത മകനാണ് വിഹാൻ. രണ്ടു മക്കളാണ് വിനീത്- ദിവ്യ ദമ്പതികൾക്ക്. കഴിഞ്ഞ വർഷമായിരുന്നു ഇളയ മകൾ ഷനയയുടെ ജനനം.

 

View this post on Instagram

 

He was born with a frown. That early morning, outside OT, when he saw me for the first time, he looked at me like ‘who the hell is this guy’. Slowly, I started winning his trust. He would sleep on my bare chest, skin to skin, when he was too small. Divya says, because I eat a lot of non-veg, my body is always warm and he likes that. ‘Pappa’ was the first word that he said. It was during the time when Divya was doing most of the parenting work and she felt that it was unfair of him not to say ‘mamma’ first. I saw him fidgeting, then crawling, then walking. He loves to walk, just like me. He was 3 months old when he took his first international flight. He started travelling the world with us. His mamma says it’s because of the mole he has under his foot. He kisses Shanaya everyday with so much love. He is the first one to wake up in the morning. He has the ability to scream at the highest decibel taking the whole lineage into account; but if Shanaya is sleeping, he whispers – “baby shleepill”. He has so much love in his heart. I feel he has an infectious smile. At the end of all his brattiness, he knows to get away by making faces that I always fall for. Vihaan is 3 years old today. How life has changed is what I am wondering!!!

A post shared by Vineeth Sreenivasan (@vineeth84) on

മകന്റെ ജനനം മുതൽ അവൻ ആദ്യമായി പപ്പ എന്ന് വിളിച്ചതടക്കുള്ള ഓർമകളാണ് ജന്മദിനത്തിൽ വിനീത് സോഷ്യൽ മീഡിയിൽ പങ്കുവയ്ക്കുന്നത്. “ഒരു കോപ ഭാവത്തോടെയാണ് അവൻ ജനിച്ചത്. അന്ന് അതിരാവിലെ, ഓപ്പറേഷൻ തിയേറ്ററിന് പുറത്ത് എന്നെ ആദ്യമായി കണ്ടപ്പോൾ, അവൻ എന്നെ നോക്കിയത് ‘ആരാണ് ഇവൻ’എന്ന തരത്തിലായിരുന്നു. പതുക്കെ ഞാൻ അവന്റെ വിശ്വാസം നേടാൻ തുടങ്ങി. അവൻ വളരെ ചെറുതായിരിക്കുമ്പോൾ എന്റെ നെഞ്ചിലും ഒട്ടിച്ചേർന്ന് കിടക്കാൻ തുടങ്ങി,” വിനീത് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

Read More: മകൾക്കൊപ്പം ആദ്യ സെൽഫി; സന്തോഷം പങ്കിട്ട് വിനീത് ശ്രീനിവാസൻ

“ദിവ്യ പറയുമായിരുന്നു, ഞാൻ ധാരാളം നോൺ-വെജ് കഴിക്കുന്നതിനാൽ, എന്റെ ശരീരം എല്ലായ്പ്പോഴും ഊഷ്മളതയുള്ളതാണെന്ന്, അവന് അത് ഇഷ്ടമാണെന്നും. അവൻ പറഞ്ഞ ആദ്യത്തെ വാക്കായിരുന്നു ‘പപ്പ’ എന്നത്. രക്ഷിതാവെന്ന തരത്തിലുള്ള ജോലികളിൽ ഭൂരിഭാഗവും ദിവ്യ ചെയ്യുന്ന സമയത്തായിരുന്നു അത്. ആദ്യം അവൻ ‘മമ്മ’ പറയാതിരിക്കുന്നത് അനീതിയാണെന്ന് അവൾക്ക് തോന്നി. അവൻ അനങ്ങുന്നതും തറയിലിഴഞ്ഞ് പോവുന്നതും നടക്കുന്നതും ഞാൻ കണ്ടു. എന്നെപ്പോലെ തന്നെ നടക്കാൻ അവൻ ഇഷ്ടപ്പെടുന്നു,” വിനീത് കുറിച്ചു.

Vineeth Sreenivasan, വിനീത് ശ്രീനിവാസന്‍, vineeth Sreenivasan son, വിനീത് ശ്രീനിവാസന്റെ മകൻ, vineeth sreenivasan wife, vineeth sreenivasan, sreenivasan, iemalayalam

“ആദ്യത്തെ അന്താരാഷ്ട്ര വിമാന യാത്ര നടത്തുമ്പോൾ അവന് 3 മാസമായിരുന്നു പ്രായം. അവൻ ഞങ്ങളോടൊപ്പം ലോകം ചുറ്റാൻ തുടങ്ങി. അവന്റെ കാലിനടിയിലുള്ള മറുകാണ് ഇതിന് കാരണമെന്ന് അവന്റെ മമ്മ പറയുന്നു. വളരെയധികം സ്നേഹത്തോടെ അവൻ ദിവസവും ഷനയയെ ചുംബിക്കുന്നു. ”

“അവനാണ് എന്നും രാവിലെ ആദ്യം എഴുന്നേൽക്കുന്നത്. ഏറ്റവും ഉയർന്ന ശബ്ദത്തിൽ നിലവിളിക്കാൻ അവന് കഴിവുണ്ട്; എന്നാൽ ഷനയ ഉറങ്ങുകയാണെങ്കിൽ, അവൻ പതുക്കെ വിളിക്കും – “ബേബി ഷീപ്പിൾ” എന്ന്. അവന്റെ ഹൃദയത്തിൽ വളരെയധികം സ്നേഹമുണ്ട്. അവന് മറ്റുള്ളവരിലേക്ക് പടർത്തുന്ന പുഞ്ചിരിയുണ്ടെന്ന് എനിക്ക് തോന്നുന്നു. അവന്റെ എല്ലാ വികൃതിത്തരങ്ങളുടെയും അവസാനം അവന് എല്ലാവരെയും വീഴ്ത്തുന്ന മുഖഭാവത്തിലെത്താൻ കഴിയുന്നു. വിഹാന് ഇന്ന് 3 വയസ്സ്. ജീവിതം എങ്ങനെ മാറിയിരിക്കുന്നു എന്നതാണ് ഞാൻ ആശ്ചര്യപ്പെടുന്നത് !!!” – വിനീത് കുറിക്കുന്നു.

Read More: ‘ഞങ്ങൾ സന്തുഷ്ടരാണ്’; വിനീത് ശ്രീനിവാസനും കുടുംബവും

2012 ഒക്ടോബര്‍ 18നാണ് വിനീത് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ദിവ്യയെ വിവാഹം ചെയ്യുന്നത്. മക്കൾക്കും ഭാര്യയ്ക്കും ഒപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങൾ വിനീത് ഇടയ്‌ക്കെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Vineeth sreenivasan son vihaan birthday post

Best of Express