/indian-express-malayalam/media/media_files/2025/02/03/yOdut8YiKRhPBdv5fxQP.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് ഗോത്ര വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണമെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വിവാദ പരാമർശം വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, സുരേഷ് ഗോപിയുടെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടൻ വിനായകൻ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം.
അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ
അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണമെന്നും ഈ അധമ കുല ജാതൻ അങ്ങയുടെ പിന്നിൽ തന്നെയുണ്ടാകുമെന്നുമാണ് വിനായകൻ ഫോസ്ബുക്കിൽ കുറിച്ചത്. സുരേഷ്ഗോപിയുടെ കുടുംബ ചിത്രവും വിനായകൻ അടുത്തിടെ ഫ്ലാറ്റിൽ നഗ്നതാ പ്രദർശനം നടത്തിയതിന്റെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, ആദിവാസി വിഭാഗത്തിന്റെ ഉന്നമനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ പ്രസ്താവന പിൻവലിച്ച് സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. പ്രസ്താവന ഇഷ്ടപ്പെട്ടില്ലെങ്കിൽ പിൻവലിക്കുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. ബിജെപിയുടെ ഡൽഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് പ്രസ്താവന പിൻവലിക്കുന്നതായി സുരേഷ് ഗോപി അറിയിച്ചത്.
ഡൽഹിയിലെ തന്നെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന. ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് ട്രൈബൽ വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണമെന്നും അത് ജനാധിപത്യ സംവിധാനത്തിൽ വലിയ മാറ്റം കൊണ്ടുവരുമെന്നുമുള്ള സുരേഷ് ഗോപിയുടെ വാക്കുകളാണ് വിവാദമായത്. ഇതിന് പിന്നാലെയാണ് തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നും വേർതിരിവ് മാറ്റണം എന്നാണ് ഉദ്ദേശിച്ചതെന്നും സുരേഷ് ഗോപി വിശദീകരിച്ചത്.
Read More
- അടുത്ത പടം കോടികൾ വാരട്ടെയെന്ന് ടോവിനോ; തരാനുള്ള പൈസ ബാക്കി താ, എന്നിട്ട് സംസാരിക്കാമെന്ന് ബേസിൽ
- തെലുങ്ക് വിട്ടൊരു കളിയില്ല; ടോളിവുഡിൽ അടുത്ത ഹിറ്റടിക്കാൻ ദുൽഖർ
- വമ്പൻ ഹിറ്റിനായി അജിത്ത്; വിഡാമുയർച്ചിയുടെ ഒരു ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു
- February OTT Release: ഫെബ്രുവരിയിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
- എൻ ഇനിയ പൊൻ നിലാവിൻ്റെ പകർപ്പവകാശം: കേസിൽ ഇളയരാജയ്ക്ക് തിരിച്ചടി
- ആ സംഭവം ഒരു ട്രോമയായിരുന്നു: സിജു വിൽസൺ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.