മറയൂരിലെചന്ദനമലമടക്കുകളിൽ ലക്ഷണമൊത്ത ഒരു ചന്ദനമരത്തെച്ചൊല്ലി ഗുരുവും ശിഷ്യനും നടത്തുന്ന യുദ്ധത്തിൻ്റെ കഥ പറയുന്ന ചിത്രമായ വിലായത്ത് ബുദ്ധയുടെ ടീസർ എത്തി. പ്രണയത്തിന്റെയും രതിയുടെയും പകയുടെയും സംഘർഷത്തിന്റെയുമെല്ലാം കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജയൻ നമ്പ്യാരാണ്. ഉർവ്വശി തീയേറ്റേഴ്സ്, എ.വി.എ പ്രൊഡക്ഷൻസ് ബാനറുകളിൽ സന്ദീപ് സേനനും എ വി അനൂപൂം ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഡബിൾ മോഹൻ എന്ന ചന്ദന മോഷ്ടാവായിട്ടാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ഗുരുവായ ഭാസ്ക്കരനെ അവതരിപ്പിക്കുന്നത് ഷമ്മി തിലകനാണ്. അനുമോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്,ടീ. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശീ നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രിയംവദ കൃഷ്ണനാണ് നായിക.
Also Read: ഇന്ത്യയുടെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ; ലോകയെ പ്രശംസിച്ച് പ്രിയങ്ക ചോപ്ര
കഥാകൃത്ത് ജി.ആർ. ഇന്ദുഗോപൻ്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് ജി ആർ ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
Also Read: നിരന്തരം വിവാഹാഭ്യർത്ഥന നടത്തി 17കാരൻ; മറുപടി നൽകി അവന്തിക
സംഗീതം ജേക്സ് ബിജോയ്. ഛായാഗ്രഹണം അരവിന്ദ് കശ്യപും രണദിവെയും നിർവ്വഹിച്ചു. എഡിറ്റിംഗ് ശ്രീജിത്ത് ശ്രീരംഗ്. പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ളാനും കലാസംവിധാനം ജിത്തു സെബാസ്റ്റ്യനും നിർവ്വഹിച്ചു. മറയൂർ, ഇടുക്കി, നെല്ലിയാമ്പതി, പാലക്കാട് എന്നിവിടങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.
Also Read: ലോകയുടെ ലാഭവിഹിതം ടീമുമായി പങ്കുവയ്ക്കും: ദുൽഖർ സൽമാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.