scorecardresearch

നിരന്തരം വിവാഹാഭ്യർത്ഥന നടത്തി 17കാരൻ; മറുപടി നൽകി അവന്തിക

"എന്നെക്കാൾ വളരെ പ്രായം കുറഞ്ഞ ആളാണ് നീ. നമ്മൾ തമ്മിൽ വിവാഹം കഴിച്ചാൽ, ആളുകൾ നിന്റെ ഭാര്യയായിട്ടല്ല, അമ്മയായിട്ടായിരിക്കും എന്നെ കാണുന്നത്"

"എന്നെക്കാൾ വളരെ പ്രായം കുറഞ്ഞ ആളാണ് നീ. നമ്മൾ തമ്മിൽ വിവാഹം കഴിച്ചാൽ, ആളുകൾ നിന്റെ ഭാര്യയായിട്ടല്ല, അമ്മയായിട്ടായിരിക്കും എന്നെ കാണുന്നത്"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Avantika Mohan letter to fan 1

ആത്മസഖി എന്ന സീരിയലിലൂടെയാണ് അവന്തിക മോഹന്‍ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയത്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഇന്ന് അവന്തികയെ പരിചയപ്പെടുത്തേണ്ട ആവശ്യമേയില്ല. തൂവല്‍ സ്പര്‍ശം, മണിമുത്ത് പോലുള്ള സീരിയലുകളിലും ശ്രദ്ധേയമായ അഭിനയമാണ് അവന്തിക കാഴ്ച വച്ചത്. 

Also Read: മോഹൻലാലിന്റെ അമ്മയായും ഭാര്യയായും കാമുകിയായും അഭിനയിച്ച നടി

Advertisment

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വിവാഹാഭ്യർത്ഥന നടത്തുന്ന പതിനേഴുകാരന് അവന്തിക നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് അവന്തിക ആരാധകനുള്ള മറുപടി പോസ്റ്റ് ചെയ്തത്.  

"എൻ്റെ കുഞ്ഞ് ആരാധകന്,

നീ എനിക്ക് കുറച്ചുകാലമായി സന്ദേശങ്ങൾ അയക്കുന്നുണ്ട്. നിന്നോട് സത്യസന്ധമായി ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു, നീ ഇപ്പോഴും വളരെ ചെറുപ്പമാണ്, ഒരുപക്ഷേ 16 അല്ലെങ്കിൽ 17 വയസ്സ്. ജീവിതം എന്താണെന്ന് നീ ഇനിയും മനസ്സിലാക്കുന്നതേയുള്ളൂ.

Also Read: Onam 2025: ഓണമല്ലേ, തിരുവോണമല്ലേ? കളറാക്കാതെ എങ്ങനെ; ചിത്രങ്ങളുമായി താരങ്ങൾ

Advertisment

ഒരു വർഷമായി നീ എന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യമുന്നയിക്കുന്നു. നീ വളരെ വാശിക്കാരനാണെന്ന് ഞാൻ പറയേണ്ടി വരും! പക്ഷേ, ശ്രദ്ധിക്കൂ, നീ വളരെ ചെറുപ്പമാണ്. വിവാഹകാര്യങ്ങളെക്കുറിച്ചല്ല, പരീക്ഷകളെക്കുറിച്ചാണ് നീ ഇപ്പോൾ വിഷമിക്കേണ്ടത്.

എന്നെക്കാൾ വളരെ പ്രായം കുറഞ്ഞ ആളാണ് നീ. നമ്മൾ തമ്മിൽ വിവാഹം കഴിച്ചാൽ, ആളുകൾ നിന്റെ ഭാര്യയായിട്ടല്ല, അമ്മയായിട്ടായിരിക്കും എന്നെ കാണുന്നത്. അതിനാൽ, ഇപ്പോൾ പഠനത്തിൽ ശ്രദ്ധിക്കൂ, ചാംപ്. നിന്റെ പ്രണയകഥ ശരിയായ സമയത്ത് തീർച്ചയായും സംഭവിക്കും!

Also Read: തിരുവോണനാളിൽ ഒത്തുകൂടി ആ ചങ്ങാതികൂട്ടം; ചിത്രങ്ങളുമായി സുഹാസിനി

സ്നേഹത്തോടെ, അനുഗ്രഹങ്ങളോടെ!" എന്നാണ് അവന്തിക കുറിച്ചത്. 

Avantika Mohan letter to fan

ദുബായില്‍ ജനിച്ചു വളര്‍ന്ന അവന്തിക മോഡലിങ്ങിൽ നിന്നുമാണ് അഭിനയത്തിലേക്ക് എത്തിയത്. യക്ഷി ഫെയിത്ത്ഫുളി എന്ന സിനിമയിൽ അരങ്ങേറ്റം കുറിച്ച അവന്തിക തമിഴ്, മലയാളം, കന്നട സിനിമകളിലും അഭിനയിച്ചു. പിന്നീട് മിനിസ്‌ക്രീനിലേക്ക് ചുവടു മാറ്റുകയായിരുന്നു.

Also Read: Onam OTT Releases: ഓണം കളറാക്കാൻ ഇന്ന് ഒടിടിയിൽ എത്തിയ 4 മലയാള ചിത്രങ്ങൾ

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: