/indian-express-malayalam/media/media_files/N5fgst0lblbme31MCwc8.jpg)
വിജയ്/ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനാകുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം.' പോണ്ടിച്ചേരിയുൾപ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിങിനായി സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചത്, സമീപ പ്രദേശങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
പോണ്ടിച്ചേരിയിലെ ഓൾഡ് പോർട്ട് റോഡിലായിരുന്നു സംഭവം. ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനായി, കാർ അപകടവും തുടർന്ന് വലിയ ശബ്ദത്തിലുള്ള സ്ഫോടനവുമാണ് അണിയറപ്രവർത്തകർ ചിത്രീകരിച്ചത്. എന്നാൽ സ്ഫോടന ശബ്ദവും വൈബ്രേഷനുകളും പ്രദേശവാസികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചു.
ആക്ഷൻ സീക്വൻസുകൾ ചിത്രീകരിക്കുന്നതിനും സ്ഫോടകവസ്തുക്കൾ ഉപയോഗിക്കുന്നതിനും സിനിമയുടെ പ്രൊഡക്ഷൻ ടീം അനുമതി നേടിയിരുന്നു. ആവശ്യമായ എല്ലാ അനുമതികളോടെയും മുൻകരുതൽ നടപടികളോടെയുമാണ് ചിത്രീകരണം നടത്തിയതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.
പൊതു ഇടങ്ങളിൽ ചിത്രീകരണം നടത്തിയതിന്റെ പേരിൽ മുമ്പും പല ചിത്രങ്ങളും സമാന പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ കളക്കാട് മുണ്ടന്തുറ ടൈഗർ റിസർവ് മലിനമാക്കിയതിന് ധനുഷ് നായകനായ 'ക്യാപ്റ്റൻ മില്ലർ' സംഘം ഉദ്യോഗസ്ഥരിൽ നിന്ന് വിമർശനം നേരിട്ടിരുന്നു. കൂടാതെ, മൂന്ന് ജീവനക്കാരുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടർന്ന് ഇന്ത്യൻ 2 ഷൂട്ടിംഗ് നിർത്തിവച്ചിരുന്നു. ധനുഷിൻ്റെ മറ്റൊരു ചിത്രമായ കുബേരനും തിരുപ്പതിയിൽ ചിത്രീകരണത്തിന് അനുമതിയില്ലാത്ത പ്രശ്‌നങ്ങൾ നേരിട്ടിരുന്നു.
രാഷ്ട്രീയ പ്രവേശനത്തിന് ശേഷം വിജയ് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം. വെങ്കട്ട് പ്രഭുവാണ് ഗോട്ട് സംവിധാനം ചെയ്യുന്നത്. ഗോട്ടിന്റെ പ്രഖ്യാപനം മുതൽ ചിത്രത്തിന്റെ അപ്ഡേറ്റുകളും, ബിറ്റിഎസ് ചിത്രങ്ങളും ആരാധകർക്കിടയിൽ ശ്രദ്ധനേടിയിരുന്നു. രണ്ടു വ്യത്യസ്ത വേഷങ്ങളാണ് ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്നത്. എജിഎസ് എൻ്റർടെയ്ൻമെൻ്റ് നിർമ്മിക്കുന്ന ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, അജ്മൽ അമീർ, മീനാക്ഷി ചൗധരി, മോഹൻ, ജയറാം തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നുണ്ട്. സെപ്റ്റംബർ 5ന്ണ് ചിത്രം തിയേറ്ററിലെത്തുന്നത്.
Read More Entertainment Stories Here
- ഡ്രൈവിംഗ് സീറ്റിൽ ശ്രീനിയേട്ടൻ, പക്ഷേ വണ്ടിയോടിച്ചത് ഞാനും ചാക്കോച്ചനും ദൈവവും ചേർന്ന്: ആസിഫ് അലി
- ദേവനന്ദയെ അപകീർത്തിപ്പെടുത്തിയവർക്ക് എതിരെ പരാതിയുമായി കുടുംബം
- ആദ്യമായ് വിജയ് ആലപിക്കുന്ന രണ്ടു ഗാനങ്ങൾ; ഗോട്ടിന്റെ വിശേഷം പങ്കുവച്ച് യുവൻ
- നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ചികിത്സിച്ചു ഭേദമാക്കാമായിരുന്നു: എഡിഎച്ച്ഡി കണ്ടെത്തിയതിനെ കുറിച്ച് ഫഹദ്
- Varshangalkku Shesham OTT: വർഷങ്ങൾക്കു ശേഷം ഒടിടിയിലേക്ക്
- കാനിൽ ഇന്ത്യൻ സിനിമ തിളങ്ങുമ്പോൾ, മലയാളികൾക്ക് അഭിമാനിക്കാൻ മറ്റൊരു കാരണം കൂടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.