/indian-express-malayalam/media/media_files/wjMcomUhGVxf5wmB0Tcl.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ബോളിവുഡിലെ ജനപ്രിയ താരങ്ങളാണ് സഹോദരങ്ങളായ വിക്കി കൗശലും, സണ്ണി കൗശലും. നെറ്റ്ഫ്ലിക്സിന്റെ 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യിൽ ഇത്തവണ അതിഥികളായത് വിക്കിയും സണ്ണിയുമായിരുന്നു. ഇരുവരുടെയും ജീവിതത്തിലെ ഓർമ്മകൾ സഹോദരങ്ങൾ പരിപാടിയിൽ പങ്കുവച്ചു. വിക്കി കൗശൽ ഉറക്കത്തിൽ സംസാരിക്കുമായിരുന്നെന്ന് സണ്ണി കൗശൽ പരിപാടിയിൽ വെളിപ്പെടുത്തി.
'കുട്ടിയായിരുന്നപ്പോൾ, വിക്കി ഉറക്കത്തിൽ സംസാരിക്കുമായിരുന്നു. ആളുകൾ 'ഉറക്കപ്പിച്ച്' പറയുന്നത് സ്വാഭാവികമാണ്. എന്നാൽ ഒരു 'പ്രകടനം' തന്നെയായിരുന്നു വിക്കി നടത്തിയിരുന്നത്. അവൻ ഉണർന്നിരിക്കുകയാണോ എന്ന് പോലും ഞാൻ സംശയിച്ചിരുന്നു. ഞാൻ ഇപ്പോഴും ഓർക്കുന്ന ഒരു സംഭവം ഉണ്ട്. ഒരിക്കൽ ഞങ്ങൾ ഉറങ്ങി കിടക്കുമ്പോൾ, വിക്കി പെട്ടന്ന പുതപ്പ് വലിച്ചെറിഞ്ഞ്, 'എന്റെ പേപ്പർ നോക്കു, ഞാൻ അത് പൂർത്തിയാക്കി' എന്നെല്ലാം വിളിച്ചുപറയാൻ തുടങ്ങി.'
ഉറക്കത്തിൽ സംസാരിക്കുന്ന വിക്കിയുടെ ശീലത്തെ കുറിച്ച് തനിക്കറിയാവുന്നത്കൊണ്ട് വീണ്ടും ഉറങ്ങുന്നത് വരെ വിക്കിയോട് സൗമ്യമായി സംസാരിക്കുമായിരുന്നെന്നും, സണ്ണി പറഞ്ഞു. ഒരിക്കൽ ഉറക്കത്തിനിടെ 'അവൻ എന്റെ പേഴ്സ് എടുത്തെന്ന്' വിളിച്ചുപറയുകയും അമ്മ അതുകേട്ട് ഒന്നും മനസിലാകാതെ 'ആരാ' എന്ന് ചോദിച്ചിട്ട് പോയെന്ന്, വിക്കി കൗശലും ഷോയിൽ പറഞ്ഞു.
സാം ബഹാദൂർ എന്ന ചിത്രത്തിലാണ് വിക്കി കൗശൽ അവസാനമായി അഭിനയിച്ചത്. ഒന്നിലധികം ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. രൺബീർ കപൂറിനും ആലിയ ഭട്ടിനുമൊപ്പം സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിലാണ് അടുത്തതായി വിക്കി അഭിനയിക്കുന്നത്.
Read More Entertainment Stories Here
- ബോക്സ് ഓഫീസിൽ പുതുചരിത്രം; 25 ദിവസംകൊണ്ട് ആടുജീവിതം നേടിയത്
- 'അപ്പന്' ശേഷം മജുവിന്റെ പെരുമാനി; ടീസർ പുറത്തിറക്കി ദുൽഖർ സൽമാൻ
- ആരാധ്യക്കൊപ്പം വിവാഹ വാർഷികം ആഘോഷിച്ച് ഐശ്വര്യയും അഭിഷേകും
- സൂപ്പർ കൂളാണ് ഈ നായിക; അനിയനൊപ്പം നിൽക്കുന്ന താരത്തെ മനസ്സിലായോ?
- ആവേശം കണ്ട് ആദ്യം അഭിനന്ദിച്ചത് ആ നടൻ
- ഓരില താളി ഞാൻ തേച്ചു തരാം; മിന്നാരം ഷൂട്ടിംഗ് വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.