scorecardresearch

അവസാനചിത്രത്തിലും നിറഞ്ഞ ചിരി; ചിത്രയുടെ മരണം വിശ്വസിക്കാനാവാതെ ആരാധകര്‍

മരിക്കുന്നതിന് മണിക്കൂറുകൾ മുൻപ് പോലും ഇൻസ്റ്റഗ്രാമിൽ ആക്റ്റീവ് ആയിരുന്ന ചിത്ര പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരെ കണ്ണീരിലാഴ്ത്തുന്നത്

മരിക്കുന്നതിന് മണിക്കൂറുകൾ മുൻപ് പോലും ഇൻസ്റ്റഗ്രാമിൽ ആക്റ്റീവ് ആയിരുന്ന ചിത്ര പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരെ കണ്ണീരിലാഴ്ത്തുന്നത്

author-image
Entertainment Desk
New Update
Chitra, Chithra, VJ Chithra, VJ Chithra instagram, VJ Chithra last instagram post, actor Chithra, actor VJ Chithra, Chithu, pandian stores, actor Chitra, VJ Chithra suicide, Chithra suicide, Chitra suicide, Serial Actress VJ Chithra Suicide, സീരിയൽ താരം വിജെ ചിത്ര ആത്മഹത്യ ചെയ്ത നിലയിൽ, IE Malayalam, ഐഇ മലയാളം

തമിഴ് സീരിയൽതാരം വി ജെ ചിത്ര ആത്മഹത്യ ചെയ്‌തുവെന്ന വാർത്ത കേട്ട നടുക്കത്തിലാണ് ആരാധകർ. വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന 'പാണ്ഡ്യൻ സ്റ്റോർസ്' എന്ന സീരിയലിൽ 'മുല്ല' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്ര തമിഴ് സീരിയൽ പ്രേക്ഷകർക്കിടയിലും ഏറെ സുപരിചിതയായിരുന്നു. ഇൻസ്റ്റഗ്രാമിലും ഏറെ സജീവമായ ചിത്രയ്ക്ക് ഒന്നര മില്യണിലേറെ ഫോളേവേഴ്സും ഉണ്ടായിരുന്നു.

Advertisment

മരണത്തിന് മണിക്കൂറുകൾ മുൻപ് പോലും ഇൻസ്റ്റഗ്രാമിൽ ആക്റ്റീവ് ആയ ചിത്ര പുതിയ ഫോട്ടോഷൂട്ടിൽ നിന്നുമുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു. താരം അവസാനമായി പങ്കുവച്ച ചിത്രങ്ങൾ ഇപ്പോൾ ആരാധകരെ കണ്ണീരിൽ ആഴ്ത്തുകയാണ്.

Read more: തമിഴ് സീരിയൽ താരം വി.ജെ.ചിത്ര ആത്മഹത്യ ചെയ്ത നിലയിൽ

സീരിയൽ ഷൂട്ടിങ് കഴിഞ്ഞ് ഹോട്ടൽ മുറിയിലേക്ക് തിരിച്ചെത്തിയ ശേഷമായിരുന്നു ചിത്രയുടെ ആത്മഹത്യ. പുലർച്ചെ 2.30 നാണ് ചിത്ര നസ്രത്പേട്ടിലെ ഹോട്ടൽ മുറിയിലെത്തിയത്.

നസ്രത്പേട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. “ഇന്ന് പുലർച്ചെ 2: 30-2: 45 ഓടെ ഹോട്ടൽ മാനേജർ പോലീസ് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് (100) വിളിച്ച് സംഭവത്തെക്കുറിച്ച് അറിയിച്ചു. ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ ഉടനെ ഹോട്ടലിൽ എത്തി. മൃതദേഹം കണ്ടെടുത്ത ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കിൽപാക് സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. മരണകാരണം ഞങ്ങൾ അന്വേഷിക്കുകയാണ്,” നസ്രത്പേട്ട് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പപ്രസിനോട് പറഞ്ഞു.

Advertisment

സഹതാരം ഹേമന്തിനൊപ്പമാണ് ചിത്ര ഹോട്ടൽ മുറിയിൽ താമസിച്ചിരുന്നത്. ഷൂട്ടിങ് കഴിഞ്ഞ ശേഷം റൂമിലെത്തിയ ചിത്ര തനിക്ക് കുളിക്കണമെന്നും ഹേമന്തിനോട് പുറത്തേക്ക് പോകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കുളിക്കാൻ കയറി ഏറെ സമയം കഴിഞ്ഞിട്ടും ചിത്ര വാതിൽ തുറന്നില്ല. ഹേമന്ത് വാതിലിൽ മുട്ടി നോക്കിയെങ്കിലും വാതിൽ തുറന്നില്ല. ചിത്ര വാതിൽ തുറക്കാതെ വന്നതോടെ ഹോട്ടൽ ജീവനക്കാരിൽ നിന്ന് മുറിയുടെ മറ്റൊരു താക്കോൽ വാങ്ങി ഹേമന്ത് വാതിൽ തുറന്നു നോക്കിയപ്പോൾ, റൂമിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ ചിത്രയെ കണ്ടെത്തുകയായിരുന്നു.

ചെന്നൈ കോട്ടൂർപുരം സ്വദേശിയാണ് ചിത്ര. ഈ ആഗസ്റ്റിൽ ഒരു ബിസിനസുകാരനുമായി ചിത്രയുടെ വിവാഹനിശ്ചയം കഴിഞ്ഞതായിരുന്നു. ഒരു തമിഴ് സിനിമയിലേക്ക് ചിത്ര കരാർ ആയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

മക്കൾ ടിവി, ജയ ടിവി, സീ തമിഴ്, സ്റ്റാർ വിജയ് തുടങ്ങിയ ചാനലുകളിലെല്ലാം നിരവധി ഷോയുടെ അവതാരകയായ ചിത്ര വിവിധ ചാനലുകളിലെ സീരിയലുകളിലും അഭിനയിച്ചിരുന്നു. ടെലിവിഷൻ അവതാരകയെന്ന നിലയിലും നടിയെന്ന രീതിയിലും കരിയറിൽ വിജയിച്ച വ്യക്തിയായിരുന്നു ചിത്ര.

Read Also: സോനം കപൂറിനെ കാണാനില്ല, മകളെ കണ്ടെത്താനുള്ള ഓട്ടവുമായി അനിൽ കപൂർ

Serial Artist Suicide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: