തമിഴ് സീരിയൽ താരം വി.ജെ.ചിത്ര ആത്മഹത്യ ചെയ്ത നിലയിൽ

Pandian Stores actor VJ Chitra suicide: ഷൂട്ടിങ് കഴിഞ്ഞ ശേഷം പുലർച്ചെ 2.30 നാണ് ചിത്ര ഹോട്ടൽ മുറിയിലെത്തിയത്

Chitra, Chithra, VJ Chithra, actor Chithra, actor VJ Chithra, Chithu, pandian stores, actor Chitra, VJ Chithra suicide, Chithra suicide, Chitra suicide, Serial Actress VJ Chithra Suicide

Pandian Stores actor VJ Chitra found dead in Chennai hotel room: ചെന്നൈ: തമിഴ് സീരിയൽ താരം വി.ജെ.ചിത്ര ആത്മഹത്യ ചെയ്‌ത നിലയിൽ. സീരിയൽ ഷൂട്ടിങ് കഴിഞ്ഞ് ഹോട്ടൽ മുറിയിലേക്ക് തിരിച്ചെത്തിയ ശേഷമായിരുന്നു ആത്മഹത്യ. 29 വയസ്സായിരുന്നു.

വിജയ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘പാണ്ഡ്യൻ സ്റ്റോർസ്’ എന്ന സീരിയലിൽ ‘മുല്ല’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിത്രയാണ്. ഷൂട്ടിങ് കഴിഞ്ഞ ശേഷം പുലർച്ചെ 2.30 നാണ് ചിത്ര നസ്രത്പേട്ടിലെ ഹോട്ടൽ മുറിയിലെത്തിയത്.

Read more: അവസാനചിത്രത്തിലും നിറഞ്ഞ ചിരി; ചിത്രയുടെ മരണം വിശ്വസിക്കാനാവാതെ ആരാധകര്‍

നസ്രത്പേട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കേസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. “ഇന്ന് പുലർച്ചെ 2: 30-2: 45 ഓടെ ഹോട്ടൽ മാനേജർ പോലീസ് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് (100) വിളിച്ച് സംഭവത്തെക്കുറിച്ച് അറിയിച്ചു. ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ ഉടനെ ഹോട്ടലിൽ എത്തി. മൃതദേഹം കണ്ടെടുത്ത ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കിൽപാക് സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. മരണകാരണം ഞങ്ങൾ അന്വേഷിക്കുകയാണ്,” നസ്രത്പേട്ട് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പപ്രസിനോട് പറഞ്ഞു,

സഹതാരം ഹേമന്തിനൊപ്പമാണ് ചിത്ര ഹോട്ടൽ മുറിയിൽ താമസിച്ചിരുന്നത്. ഷൂട്ടിങ് കഴിഞ്ഞ ശേഷം റൂമിലെത്തിയ ചിത്ര തനിക്ക് കുളിക്കണമെന്നും ഹേമന്തിനോട് പുറത്തേക്ക് പോകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കുളിക്കാൻ കയറി ഏറെ സമയം കഴിഞ്ഞിട്ടും ചിത്ര വാതിൽ തുറന്നില്ല. ഹേമന്ത് വാതിലിൽ മുട്ടി നോക്കിയെങ്കിലും വാതിൽ തുറന്നില്ല. ചിത്ര വാതിൽ തുറക്കാതെ വന്നതോടെ ഹോട്ടൽ ജീവനക്കാരിൽ നിന്ന് മുറിയുടെ മറ്റൊരു താക്കോൽ വാങ്ങി ഹേമന്ത് വാതിൽ തുറന്നു നോക്കിയപ്പോൾ, റൂമിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ ചിത്രയെ കണ്ടെത്തുകയായിരുന്നു.

വി ജെ ചിത്രയുടെ മരണം തമിഴ് സീരിയൽ ലോകത്തേയും താരങ്ങളെയും നടുക്കത്തിൽ ആഴ്ത്തിയിരിക്കുകയാണ്. ടെലിവിഷൻ അവതാരകയെന്ന നിലയിലും നടിയെന്ന രീതിയിലും കരിയറിൽ വിജയിച്ച വ്യക്തിയായിരുന്നു ചിത്ര. സ്റ്റാർ വിജയ് ചാനൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായിരുന്നു ചിത്ര.

Read Also: സോനം കപൂറിനെ കാണാനില്ല, മകളെ കണ്ടെത്താനുള്ള ഓട്ടവുമായി അനിൽ കപൂർ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Tamil serial actor and vj chithra committed suicide

Next Story
കാർഷിക നിയമങ്ങൾ: കേന്ദ്രത്തിന്റെ കരട് നിർദേശങ്ങൾ തള്ളി കർഷകർ; സമരം ശക്തമാക്കുംFarmers Protest, കർഷക പ്രതിഷേധം, Delhi, ഡൽഹി, Narendra Modi, നരേന്ദ്ര മോദി, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com