ഇന്ത്യൻ സിനിമയിൽ ആകമാനം ഇപ്പോൾ പുത്തൻ സാധ്യതകളെ കുറിച്ചുള്ള അന്വേഷണമാണ്. ഓടിടി പ്ലാറ്റ്‌ഫോമുകൾക്ക് ഇണങ്ങിയ വേറിട്ട ചിത്രങ്ങളാണ് ഓരോ ഇൻഡസ്ട്രിയിൽ നിന്നും വന്നു കൊണ്ടിരിക്കുന്നത്. നെറ്റ് ഫ്ളിക്സ് റിലീസ് ചെയ്യുന്ന ‘AK vs AK’ എകെ (അനിൽ കപൂർ വേർസസ് അനുരാഗ് കശ്യപ്) എന്ന ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

സിനിമയാണോ റിയൽ സംഭവമാണോ എന്നു ആശങ്കയുണ്ടാക്കുന്ന രീതിയിലാണ് ട്രെയിലർ. ഒരു ഷോയ്ക്ക് ഇടയിൽ അനിൽ കപൂറും അനുരാ​ഗും തമ്മിൽ വാക്കേറ്റമുണ്ടാകുന്നതും അനിലിന്റെ മുഖത്തേയ്ക്ക് അനുരാഗ് ദേഷ്യത്തോടെ വെള്ളമൊഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും ട്രെയിലറിൽ കാണാം. പിന്നാലെ അനിൽ കപൂറിന്റെ മകൾ സോനം കപൂറിനെ ആരോ തട്ടി കൊണ്ടുപോവുന്നു. മകളെ കണ്ടെത്താനുള്ള ഓട്ടത്തിലാണ് അനിൽ കപൂർ. കഴിയുമെങ്കിൽ സൂര്യനുദിക്കും മുൻപ് മകളെ കണ്ടെത്തൂ എന്ന വെല്ലുവിളിയുമായി അനുരാഗ് കശ്യപും സ്ക്രീനിലുണ്ട്.

വിക്രമാദിത്യ മോട്‌വാനെയാണ് ചിത്രത്തിന്റെ സംവിധായകൻ. എന്തായാലും ഇതിനകം തന്നെ ട്രെയിലർ ശ്രദ്ധ നേടി കഴിഞ്ഞു. വേറിട്ടൊരു പരീക്ഷണമാണ് ചിത്രമെന്ന സൂചനകളാണ് ട്രെയിലർ സമ്മാനിക്കുന്നത്. ഡിസംബർ 24നാണ് ചിത്രം നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യുന്നത്.

Read more: എന്റെ സിനിമാപാരമ്പര്യത്തിൽ ഞാൻ അഭിമാനിക്കുന്നു; ട്രോളുകൾക്ക് മറുപടിയുമായി സോനം കപൂർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook