scorecardresearch

നാച്യുറൽ ബ്യൂട്ടി, എത്ര സുന്ദരമാണ് ഭാവങ്ങൾ: ഉർവശിയുടെ ഈ ചിത്രങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ?

പ്രശസ്ത ഫോട്ടോഗ്രാഫറായ സ്റ്റിൽ രവിയാണ് ഈ വിന്റേജ് ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്

പ്രശസ്ത ഫോട്ടോഗ്രാഫറായ സ്റ്റിൽ രവിയാണ് ഈ വിന്റേജ് ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Urvashi Still Ravi

Rare Moments! Still Ravi Shares Unseen Throwback Pics of Urvashi

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഉര്‍വശി. ഹാസ്യ കഥാപാത്രങ്ങളും ഇമോഷണല്‍ രംഗങ്ങളുമെല്ലാം ഒരേപോലെ ഫലിപ്പിക്കാന്‍ സാധിക്കുന്ന അപൂര്‍വ്വം അഭിനേതാക്കളില്‍ ഒരാള്‍. ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം പലപ്പോഴും മഞ്ജു വാര്യർക്ക് ചാർത്തപ്പെടുമ്പോഴും സിനിമാപ്രേമികൾ ഒറ്റസ്വരത്തിൽ പറയുന്ന പേരുകളിലൊന്നും ഉർവശിയുടേതാണ്, മലയാളം കണ്ട എക്കാലത്തെയും വലിയ ലേഡി സൂപ്പർസ്റ്റാർ ഉർവശിയാണെന്ന് വാദിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുണ്ട്.

Advertisment

ഇപ്പോഴിതാ, ഉർവശിയുടെ ത്രോബാക്ക് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫറായ സ്റ്റിൽ രവിയാണ് ഈ വിന്റേജ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.

600- ലേറെ സിനിമകൾക്ക് സ്റ്റിൽ ഫോട്ടോഗ്രാഫർ ആയി പ്രവർത്തിച്ച വ്യക്തിയാണ് രവിവർമ എന്ന സ്റ്റിൽ രവി. 50 വർഷത്തിലേറെ സിനിമയിൽ നിറഞ്ഞുനിന്ന വ്യക്തിത്വം. രജനികാന്ത് ആദ്യമായി നായകനായ ചിത്രം 'ഭൈരവി'  എന്ന ചിത്രത്തിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയി പ്രവർത്തിച്ചുകൊണ്ടാണ് സ്റ്റിൽരവിയുടെ തുടക്കം.  പ്രതാപ് പോത്തൻ സംവിധാനം ചെയ്ത ഡെയ്സി എന്ന മലയാളം  ഹിറ്റ് ചിത്രത്തിനുവേണ്ടിയും സ്റ്റിൽ രവി പ്രവർത്തിച്ചു. ജോഷിയുടെ 'ന്യൂഡൽഹി' ഹിന്ദിയിലെടുത്തപ്പോൾ ആ ചിത്രത്തിന്റെ  സ്റ്റിൽ ഫോട്ടോഗ്രാഫറായതും രവി തന്നെ. സ്റ്റിൽ ഫോട്ടോഗ്രാഫർ രംഗത്തെ മികവിന് തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരവും രവി നേടി. സിനിമാചരിത്രത്തിലെ നൂറുകണക്കിന് അപൂർവ ചിത്രങ്ങൾ പകർത്താൻ സാധിച്ച ഫോട്ടോഗ്രാഫർ കൂടിയാണ് രവി.  

Read More

Advertisment
Urvashi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: