scorecardresearch

Uppum Mulakum: എനിക്കെന്റെ ഭാവി വച്ച് കളിക്കാനാവില്ല: നയം വ്യക്തമാക്കി കേശു

Uppum Mulakum: യഥാർത്ഥ സത്യം ഒളിഞ്ഞിരിക്കുകയാണ്, അത് കണ്ടെത്തേണ്ടതാണെന്നാണ് 'സിഐഡി' ശിവയുടെ നിഗമനം

Uppum Mulakum: യഥാർത്ഥ സത്യം ഒളിഞ്ഞിരിക്കുകയാണ്, അത് കണ്ടെത്തേണ്ടതാണെന്നാണ് 'സിഐഡി' ശിവയുടെ നിഗമനം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
uppum mulakum, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും പാറുക്കുട്ടി, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

Uppum Mulakum: തന്റെ ഭാവിയെ കുറിച്ച് വലിയ ആശങ്കകളാണ് കേശുവിന് ഇപ്പോൾ. തന്റെ ഭാവി സുരക്ഷിതമാക്കാൻ സ്‌കൂൾ മാറണമെന്ന ആവശ്യം ഉന്നയിക്കുകയാണ് കേശു. തന്റെ ഭാവി വച്ചു കളിക്കാൻ പറ്റില്ല എന്ന ഉഗ്രൻ നിലപാട് എടുത്ത കേശുവിനു മുന്നിൽ വീട്ടുകാർ കുഴയുകയാണ്.

Advertisment

മുടിയനാണ് കേശുവിനെ പിടിവാശക്കാരനാക്കുന്നതും കേശുവിന്റെ ഇപ്പോഴത്തെ മാറ്റത്തിനു പിന്നിലെ കാരണക്കാരനെന്നുമാണ് അമ്മൂമ്മയുടെ കണ്ടെത്തൽ. യഥാർത്ഥ സത്യം ഒളിഞ്ഞിരിക്കുകയാണ്, അത് കണ്ടെത്തേണ്ടതാണെന്നാണ് സിഐഡി ശിവയുടെ നിഗമനം. രണ്ടു തല്ലു കൊടുക്കേണ്ട കേസാണെന്ന് സഹിക്കെട്ട് നീലുവും പ്രതികരിക്കുന്നു.

uppum mulakum, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും പാറുക്കുട്ടി, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

'ചക്ക എന്നു പറയുമ്പോൾ മാങ്ങ' എന്നു കേൾക്കുന്ന കേശുവിന് എന്തോ പ്രശ്നമുണ്ടെന്ന് ലെച്ചുവും വിധിയെഴുതുന്നു. എന്താണ് കേശുവിന്റെ പെട്ടെന്നുള്ള ബോധോദയത്തിനു പിന്നിൽ? ശിവയുടെ നിഗമനം ശരിയാണെങ്കിൽ, സ്കൂൾ മാറണം എന്ന കേശുവിന്റെ പെട്ടെന്നുള്ള ആഗ്രഹത്തിനു പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ ശിവയ്ക്കും നീലുവിനും സാധിക്കുമോ?

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

Advertisment

Read more: Uppum Mulakum: കാലം കേശുവിനെ ഏൽപ്പിച്ച നിയോഗം

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.

Read more: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം

കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

uppum mulakum, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും പാറുക്കുട്ടി, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

Read more: Uppum Mulakum, Mother’s Day 2019: മകൾ രേവതി മുതൽ ‘ഉപ്പും മുളകി’ലെ പാറുക്കുട്ടി വരെ; നിഷ സാരംഗ് സംസാരിക്കുന്നു

നാലു വർഷമായി ഒരു കുടുംബം പോലെയാണ് 'ഉപ്പും മുളക്' താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് 'ഉപ്പും മുളകെ'ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. 'ഉപ്പും മുളകും' ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.

Television Uppum Mulakum Serial

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: