Uppum Mulakum: സ്വയം കുഴിച്ച കുഴിയിൽ വീണ കേശുവാണ് ഇന്നത്തെ എപ്പിസോഡിന്റെ താരം. ഒരു സുപ്രഭാതത്തിൽ കേശു ഒരു പ്രഖ്യാപനം നടത്തുകയാണ്, ഇന്നു മുതൽ മുടിയൻ ചേട്ടൻ ഈ വീട്ടിൽ ചെയ്തിരുന്ന എല്ലാ ജോലികളും ഞാൻ ചെയ്യുന്നതായിരിക്കും. അതോടെ കേശുവിന്റെ ശനിദശ തുടങ്ങുകയായി. കടയിൽ പോവുന്നതും ഗ്യാസ് ബുക്കിംഗും അടക്കം വീട്ടിലെ അല്ലറചില്ലറ ജോലികൾക്കൊക്കെ കുടുംബാംഗങ്ങളെല്ലാം നീട്ടി വിളിക്കുന്നത് കേശുവിനെയാണ്.

കാലം കേശുവിനെ ഏൽപ്പിച്ച നിയോഗമെന്നാണ് ലെച്ചുവിന്റെ കളിയാക്കൽ. കേശുവിനും ഒരു ജീവിതമായെന്ന് ശിവയും കിട്ടിയ അവസരത്തിൽ കളിയാക്കുന്നുണ്ട്. എന്റെ സ്ഥാനത്താണ് ഞാൻ നിന്നെ കാണുന്നതെന്ന് പറഞ്ഞ് മുടിയനും കേശുവിന്റെ തീരുമാനത്തെ പ്രോത്സാഹിപ്പിക്കുകയാണ്.

uppum mulakum, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും പാറുക്കുട്ടി, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ

പണിയെടുത്തും ഓടിനടന്നും ക്ഷീണിച്ച കേശു അൽപ്പം ദുഖിതനാണ്. നീലുവിന്റെ ഓരോ വിളിയുടെ പിറകിലും എന്തോ പണി പിറകെ വരുന്നുണ്ടെന്ന് ഊഹിക്കുന്ന കേശുവിന് പക്ഷേ അമ്മ തന്നെ വിളിക്കുന്നത് വളർത്താനാണോ കൊല്ലാനോണോ എന്ന് പലപ്പോഴും പിടികിട്ടുന്നില്ല. എന്തായാലും മുടിയൻ ചില്ലറക്കാരനല്ലെന്നും പാറമടവീട്ടിൽ അത്യാവശ്യം അധ്വാനം മുടിയനുണ്ടായിരുന്നെന്നും കുഞ്ഞനിയൻ കേശുവിന് മനസ്സിലാക്കാൻ ഈ സംഭവവികാസങ്ങൾ വഴിയൊരുക്കുകയാണ്.

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്.

Read more: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം

കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

Read more: Uppum Mulakum, Mother’s Day 2019: മകൾ രേവതി മുതൽ ‘ഉപ്പും മുളകി’ലെ പാറുക്കുട്ടി വരെ; നിഷ സാരംഗ് സംസാരിക്കുന്നു

നാലു വർഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook